വിവാഹ വേദിയിൽ വധുവിന്റെ ക്ലോസപ്പ് ഷോട്ട് എടുത്തതാ , ഇപ്പൊ ഫോട്ടോഗ്രാഫർ ക്ലോസായേനെ , വൈറലായ വീഡിയോ കാണാം

കാലം മാറുമ്പോൾ കോലവും മാറും എന്ന് പറയുന്നത് പോലെ പുതിയ തലമുറയിലെ വിവാഹവും ആഘോഷങ്ങളും എല്ലാം ട്രെൻഡ് ആക്കണം എന്ന കാഴ്ചപ്പാടുള്ളവരാണ് ഇന്നത്തെ പുതു തലമുറ .. അതുകൊണ്ട് തന്നെ വെത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളാണ് ദിനംപ്രതി സോഷ്യൽ മീഡിയകളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ഏവരുടെയും ശ്രെധ നേടാനും ചിത്രങ്ങൾ അടിപൊളിയാക്കാനും ഫോട്ടോഗ്രാഫർ മാരും വളരെ അധികം കഷ്ടപെടാറുണ്ട് , അത്തരത്തിൽ ഇവർ എടുക്കുന്ന റിസ്കുകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പലപ്പോഴും വൈറലായി മാറാറുമുണ്ട് .. ഇപ്പോഴിതാ വിവാഹ വേദിയിൽ ഫോട്ടോഗ്രാഫർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . വരനെ മാറ്റി നിർത്തി വധുവിന്റെ സ്പെഷ്യൽ ക്ലോസപ് ചിത്രങ്ങൾ എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഫോട്ടോഗ്രാഫർ . ചിത്രങ്ങൾ കുറച് അധികം ഭംഗിയാക്കാൻ വധുവിന്റെ മുഖം പിടിച്ചുയർത്തി ഫോട്ടോ എടുക്കാൻ തുടങ്ങിയതോടെയാണ് കഥ മാറുന്നത് ..

ക്ലോസപ്പ് ചിത്രങ്ങൾക്ക് വേണ്ടി വധുവിന്റെ ശരീരത്ത് സ്പർശിച്ച ഫോട്ടോഗ്രാഫറെ കണ്ട് വരൻ ഒന്നും നോക്കിയില്ല ഫോട്ടോഗ്രാഫറുടെ ചെവിക്കല്ല് തീർത്തൊരണ്ണം അങ്ങ് കൊടുത്തു , ആകെ ഒരു നിമിഷം പതറിപ്പോയ ഫോട്ടോഗ്രാഫർ ചുറ്റും നോക്കുന്നതും ചമ്മുന്നതും വിഡിയോയിൽ കാണാം , എന്നാൽ അടി കൊണ്ട് കിളി പാറിയ ഫോട്ടോഗ്രാഫറെ കണ്ട് വധുവിന് ചിരിയാണ് വന്നത് . ചമ്മി നിൽക്കുന്ന ഫോട്ടോഗ്രാഫറുടെ മുഖം കണ്ട് ചിരിച്ചു ചിരിച്ച് നിലത്തിരുന്നു പോകുന്ന വധുവിനെയും , ദേഷ്യം കൊണ്ട് മാറി നിൽക്കുന്ന വരനെയും കാണാം .. കളി കാര്യമാകേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത് എങ്കിലും സംഭവം നിസാരമായി ഒതുക്കി തീർത്തത് വധുവിന്റെ ചിരിയായിരുന്നു .. അതോടെ വിവാഹ വേദി മുഴുവൻ ചിരി പടർന്നു , സംഭവം തമാശയായി മാറുകയും ചെയ്തു . എല്ലാവരും ചിരിക്കാൻ തുടങ്ങിയതോടെ പതുക്കെ ഫോട്ടോ ഗ്രാഫറും ചിരി തുടങ്ങി .

എന്ന വരന്റെ പ്രവര്തിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത് എങ്കിലും അവസരോചിതമായ ഇടപെടലിലൂടെ ” ചിരിയിലൂടെ ”  പ്രെശ്നം ഒതുക്കി തീർത്ത വധുവിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ..വധുവിന്റെ ചിരി തന്നെയായിരുന്നു വീഡിയോയുടെ ഹൈ ലൈറ്റ് . അടികൊണ്ട ഫോട്ടോഗ്രാഫറും വിവാഹ വേദിയിൽ പങ്കെടുത്തവരും ചിരി തുടങ്ങിയപ്പോൾ അടിച്ച വരൻ ചമ്മി മാറി നിൽക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും .. ” രേണുക മേനോൻ ”  എന്ന വ്യക്തിയാണ് ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് .. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് .. നിരവധി ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത് . എന്തായാലൂം ഇനി ഇത്തരം ഫോട്ടോകൾ എടുക്കാൻ ഏതൊരു ഫോട്ടോഗ്രാഫറും ഒന്ന് മടിക്കും എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റ് കൾ . വരന്റെ പ്രവർത്തിക്കു വിമര്ശനങ്ങൾ ഉയർന്നു എങ്കിലും കൂടുതൽ ആളുകളും സംഭവത്തെ തമാശയായി ചിത്രീകരിക്കുകയായിരുന്നു

x