സ്ത്രീധനം കുറവ് എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ എട്ടിന്റെ പണി കണ്ടോ

സ്ത്രീയാണ് ധനം എന്നാണ് പറയുന്നത് എങ്കിലും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണ് എങ്കിലും ഇന്നും നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം വീടുകളിലും ഇതൊന്നും എത്തിയിട്ടില്ല അല്ലങ്കിൽ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന അവസ്ഥയാണ് . സ്ത്രീധനത്തിന്റെ പേരിൽ ഇന്നും കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ അനവധിയാണ് . പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് അവളെ ജീവിതത്തിലേക്ക് കൂട്ടുന്നതിനപ്പുറം അവൾ കൊണ്ടുവരുന്ന സ്ത്രീധനത്തിലും സ്വത്തിലുമാണ് പല ഉളുപ്പില്ലാത്ത ചെറുക്കന്റെയും വീട്ടുകാരുടെയും ശ്രെധ . സ്ത്രീധനം മേടിച്ചിട്ട് വേണം നല്ലൊരു ബിസിനസ് തുടങ്ങാൻ എന്നൊക്കെ ഉളുപ്പില്ലാതെയാണ് ഓരോരുത്തന്മാരും വിളിച്ചുപറയുന്നത് .. എന്നാൽ സ്ത്രീധനം മോഹിച്ചുവരുന്ന ഇത്തരക്കാരോട് വന്ന വഴി തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞാൽ ചിലപ്പോൾ ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും രെക്ഷപെട്ടേക്കാം .. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ..

സ്ത്രീധനം ലക്ഷ്യമാക്കി വിവാഹം കഴിക്കാൻ എത്തിയ വരാനും വീട്ടുകാർക്കും പെൺകുട്ടി നൽകിയ കലക്കൻ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഉത്തർപ്രദേശിലാണ് സംഭവം നടക്കുന്നത് . വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി , അപ്പോഴാണ് വരന്റെ പുതിയ ആവിശ്യം വധുവിന്റെ വീട്ടുകാരെ അറിയിക്കുന്നത് . വിവാഹത്തിന് സ്ത്രീധനമായി ബൈക്ക് നൽകണം എന്നായിരുന്നു വരന്റെ ആവിശ്യം . അത് വിവാഹ ദിവസത്തിന് മുൻപ് വേണമെന്നും വാശി പിടിച്ചു .. ഒടുവിൽ ഗത്യന്തരമില്ലാതെ വധുവിന്റെ വീട്ടുകാർ വരന് ബൈക്ക് വാങ്ങി നൽകുകയും ചെയ്തു . എന്നാൽ പണത്തോടുള്ള ആർത്തി മൂത്ത വരൻ ഇതൊരു പൈസ ഉണ്ടാക്കാനും രക്ഷപ്പെടാനും നല്ലൊരു വഴിയായി തിരഞ്ഞെടുക്കുകയായിരുന്നു . ബൈക്ക് ലഭിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അടുത്തതായി വരന്റെ പുതിയ ആവിശ്യം എത്തി , വാങ്ങി നൽകിയ ബൈക്ക് ന്റെ ബ്രാൻഡ് പോരാ ഇത് വിറ്റ് നല്ലൊരു ബ്രാൻഡ് ബൈക്ക് വേണം എന്നായിരുന്നു വരന്റെ ആവിശ്യം .

ഒടുവിൽ വധുവിന്റെ വീട്ടുകാർ ആവിശ്യം അംഗീകരിക്കുകയും മറ്റൊരു വില കൂടിയ ബൈക്ക് വരന് വാങ്ങി നൽകുകയും ചെയ്തു . വിവാഹത്തിനു വെറും രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ അടുത്ത വിലപേശലുമായി വരനും കുടുംബവും രംഗത്ത് എത്തി . പറഞ്ഞു ഉറപ്പിച്ചതിനേക്കാൾ കൂടുതൽ പണവും സ്വാർണവും തരണമെന്നും ഇല്ലങ്കിൽ വിവാഹ വേദിയിൽ വധുവിനെയും കുടുംബത്തെയും നാണം കെടുത്തുമെന്നും വരനും വീട്ടുകാരും വധുവിന്റെ വീട്ടുകാർക്ക് താക്കീത് നൽകി . സഹികെട്ട വധുവിന്റെ വീട്ടുകാർ അതും സമ്മതിച്ചു . ഇതുകൂടി കേട്ടപ്പോൾ സന്തോഷമായ വരൻ വിവാഹ ദിവസം താലി കെട്ടാൻ നിറഞ്ഞ ചിരിയോടെ വിവാഹ പന്തലിൽ എത്തി .. വിവാഹ പന്തലിൽ എത്തിയ നവവരൻ പെണ്ണിന്റെ കഴുത്തിൽ മതിയായ സ്വർണം ഇല്ല എന്ന് പറഞ്ഞ് ബഹളമായി , വിവാഹം ഉപേക്ഷിച്ചു പോകാൻ തുടങ്ങിയ വരന് കിട്ടിയത് എട്ടിന്റെ പണിയാണ് . എത്തിയ ആർത്തി മൂത്ത വരന് വധു നൽകിയ പണിയാണ് സോഷ്യൽ മീഡിയയിൽ നിറ കയ്യടി നേടിയത് .

പെണ്ണിനെ സ്നേഹിക്കാതെ പെണ്ണിന്റെ സ്വത്തിനെയും പണത്തെയും സ്നേഹിച്ചു ഭീഷണിപ്പെടുത്തിയ വരന്റെ തല പകുതി വടിച്ച് ഈ ആർത്തി മൂത്ത ചെറുക്കനെ തനിക്ക് വേണ്ട എന്ന് വധു വിവാഹ പന്തലിൽ നിന്ന് വെളിപ്പെടുത്തുകയായിരുന്നു . ഇനി ഒരു പെണ്ണിനോടും ഇവൻ ഇത്തരത്തിൽ ചെയ്യാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ശിക്ഷ എന്നായിരുന്നു വധു പറഞ്ഞത് .. വരന്റെയും പിതാവിന്റെയും തല വടിക്കുകയും സ്ത്രീധന മോഹികളായ ഇരുവരെയും പോലീസിൽ പിടിച്ച് ഏൽപ്പിക്കുകയുമായിരുന്നു .. നിരവധി ആളുകളാണ് വധുവിന്റെ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയുമായി രംഗത്ത് വരുന്നത് .. പെൺകുട്ടികൾവില്പന ചരക്കുകൾ അല്ല എന്നും വധു കൂട്ടിച്ചേർത്തു ..സ്വത്തിനോടുള്ള ആർത്തി മൂത്ത് പെണ്ണ് കെട്ടാൻ എത്തിയ വരന് ഇതിലും വലിയൊരു പണി കിട്ടാനില്ല എന്നാണ് ഏവരും പ്രതികരിക്കുന്നത്.

x