വരന് കഷണ്ടി !! അഹങ്കാരം മൂത്ത് നവവധു വരനെയും വിവാഹവും ഉപേക്ഷിച്ചു , വരൻ കൊടുത്ത മറുപടി കണ്ടോ

വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തിൽ വളരെ പ്രാധാന്യം നൽകേണ്ട വിഷയമാണ്.ആയുഷ്കാലം മുഴുവൻ പരസ്പരം സ്നേഹിച്ചും പരസ്പര വിശ്വാസത്തോടെ ഒന്നിച്ചു ജീവിക്കും എന്നുള്ള വാഗ്ദാനമാണ് അഗ്നി സാക്ഷിയാക്കിയുള വിവാഹം.ഇഷ്ടമില്ലാത്ത വിവാഹങ്ങൾക്ക് നിര്ബ്ന്ധിക്കുകയും വിവാഹ സമയത്ത് വധു ഒളിച്ചോടുന്നതും , താലി വലിച്ചെറിയുന്നതുമടക്കം നിരവധി സംഭവ വികാസങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടിട്ടുള്ളതാണ്.ഇപ്പോഴിതാ “താലി കെട്ടാനൊരുങ്ങവേ ഡോക്ടറായ വരനെ വേണ്ടാന്ന് വെച്ച വധുവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് , കാരണം എന്താണെന്നോ വരന്റെ കഷണ്ടി തന്നെ കാരണം ..

 

 

സംഭവം നടക്കുന്നത് ബീഹാറിൽ സുഗൗളി ഗ്രാമത്തിലാണ്.ഡോക്ടറും വരനുമായ രവികുമാരും സുഗൗളി ഗ്രാമത്തിലെ പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നത്.കതിർമണ്ഡപത്തിൽ നിന്ന് തലപ്പാവ് മാറ്റിയപ്പോഴാണ് വരന്റെ കഷണ്ടി വധു ശ്രെദ്ധിക്കുന്നത്.
ഇത് കണ്ടതോടെ ദേഷ്യത്തോടെയുള്ള പെൺകുട്ടിയുടെ പ്രതികരണം എത്തി .എനിക്ക് ഇയാളെ വിവാഹം ചെയ്യാൻ കഴിയില്ല എന്നും വിവാഹത്തിൽ നിന്നും ഞാൻ പിന്മാറുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം.തന്റെ സങ്കൽപ്പത്തിലുള്ള വരൻ ഇതുപോലെ അല്ല എന്നും പറഞ്ഞാണ് വധു വിവാഹം നിർത്തിവെച്ചത്.ഇതും പറഞ്ഞ് പെൺകുട്ടി കതിർമണ്ഡപത്തിൽ നിന്നും വരനെ അധിക്ഷേപിച്ച് ഇറങ്ങിപോവുകയായിരുന്നു.

 

 

ആഘോഷമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് , എന്നാൽ സിനിമ ട്വിസ്റ്റുകൾ പോലെയായിരുന്നു കാര്യങ്ങൾ മാറി മറിഞ്ഞത്.വരൻ വിവാഹ പന്തലിൽ എത്തിയപ്പോഴും വിവാഹ ചടങ്ങുകൾ നടക്കുമ്പോഴും പ്രേശ്നങ്ങൾ ഉണ്ടായിരുന്നില്ല , എന്നാൽ താലി കെട്ടാനും മാല ഇടാനുമായി തലപ്പാവ് മാറ്റിയപ്പോഴാണ് വധു വരന്റെ കഷണ്ടി സ്രെധിച്ചത്.ഇതോടെ ദേഷ്യത്തോടെ വധു വിവാഹം നിർത്തിവെക്കുകയായിരുന്നു.വരൻ ഡോക്ടർ ആണെന്ന കാര്യം പോലും വധു കൂട്ടാക്കിയില്ല.തന്റെ കഷണ്ടി താനായിട്ട് ഉണ്ടാക്കിയത് അല്ല എന്നും അതുകൊണ്ട് തന്നെ തനിക്കിത് കുറച്ചിലായി കാണാൻ കഴിയില്ല എന്നും വരനും ഡോക്ടറുമായ രവികുമാർ പ്രതികരിച്ചു.തുടർന്ന് ആകെ തകർന്ന് നിന്ന വരനെ ആശ്വസിപ്പിക്കാൻ നിരവധി പേര് എത്തിയെങ്കിലും തന്റെ കുറവുകളെ സ്നേഹിക്കുന്ന നിര്ദന യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു വരന്റെ പ്രതികരണം.

 

 

വധുവിന്റെ വാശിക്ക് മുന്നിൽ തല കുനിക്കാൻ തയ്യാറാകാത്ത വരൻ ആവട്ടെ വിവാഹം കഴിയാതെ താൻ ഡൽഹിയിലേക്ക് തിരിച്ചുപോവില്ല എന്ന വാശിയിലായി.ബന്ധുക്കളുടെ തീവ്ര ശ്രീമത്തിനിടയിൽ സുഗൗളി ഗ്രാമത്തിൽ തന്നെയുള്ള ഒരു നിർദനയായ നേഹ കുമാരി എന്ന പെൺകുട്ടിയെ വളരെ പെട്ടന്ന് കണ്ടെത്തുകയും അന്ന് തന്നെ വിവാഹം നടത്തുകയും ചെയ്തു.വരൻ രവികുമാറിനും പുതിയ വധു നേഹ കുമാരിക്കും വളരെ പെട്ടന്നുള്ള വിവാഹത്തിന്റെ അമ്പരപ്പ് മാറിയിട്ടില്ല.എന്തായാലും തന്റെ കുറവുകൾ മനസിലാക്കി സ്വീകരിക്കുന്ന നേഹ തന്നെയാണ് തന്റെ ജീവിതം സുന്ദരമാക്കാൻ യോഗ്യത ഉള്ളവൾ എന്നായിരുന്നു രവികുമാറിന്റെ മറുപടി.എന്തായാലും എല്ലാവരുടെയും മുന്നിൽ വെച്ച് പരസ്യമായി തന്നെ ഉപേഷിച്ച് പോയ നവ വധുവിന് ഉള്ള മറുപടി കൊടുത്ത വരന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.കുറവുകൾ മറന്ന് സ്നേഹിക്കുമ്പോഴാണ് അവിടെ യഥാർത്ഥ ജീവിതം ജീവിച്ചു തുടങ്ങുന്നത് എന്നായിരുന്നു ഏവരുടെയും അഭിപ്രായങ്ങൾ.എന്തായാലും ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുകയാണ്

x