ആ നിമിഷം ഞാൻ കണ്ടത് മാധ്യമ പ്രവർത്തകൻ സോജന്റെ വാക്കുകൾ ഇങ്ങനെ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച പ്രിയ നടൻ അനിൽ നെടുമങ്ങാട് അപകടത്തിൽ വിട വാങ്ങി , കണ്ണീരോടെ താര ലോകവും സിനിമാ ലോകവും. നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രിയ നടന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്. ഷൂട്ടിങ്ങിന്റെ ഇട വേളയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. തൊടുപുഴയുള്ള മലങ്കര ഡാമിലാണ് സുഹൃത്തുക്കൾക്കൊപ്പം അനിൽ കുളിക്കാൻ ഇറങ്ങിയത്, ഡാമിൽ ഇറങ്ങിയ അനിൽ കയത്തിൽ പെട്ട് പോവുകയായിരുന്നു.

ഈ സമയം സംഭവ സ്ഥലത്തു ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ സോജൻ സ്വരാജിന്റെ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ചർച്ച ആകുന്നത്. സോജനും മറ്റ് നാല് മാധ്യമ പ്രവർത്തകരും കൂടി മലങ്കര ജലാശയം കാണാൻ പോയതായിരുന്നു . അപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഒരു ആൾകൂട്ടം കണ്ടു പോയി നോക്കിയപ്പോൾ ഒരാൾ വെള്ളത്തിൽ പോയെന്നു അറിഞ്ഞു. പിന്നീട് ഒരു ചെറുപ്പക്കാരൻ പോയി ആണ് അദ്ദേഹത്തെ വലിച്ചു കയറ്റുന്നത്.

മലങ്കര സ്വദേശി ആയ സിനാജ് ആണ് ധൈര്യപൂർവം അത് ചെയ്തത്. കൊണ്ട് വന്ന അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയി. സിനാജ് തന്നെ അപ്പോൾ പറഞ്ഞു അനക്കം ഒന്നുമില്ല പോയി എന്നാണ് തോന്നുന്നത് എന്ന് . എന്നിരുന്നാലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഒരു അത്ഭുതം സംഭവിക്കും എന്ന്. എന്നാൽ അത് ഉണ്ടായില്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ഫേസ്ബുക്കിലാണ് ഈ കാര്യങ്ങൾ പങ്കു വെച്ചത്. മംഗളം പത്രത്തിലാണ് സോജൻ ജോലി ചെയുന്നത്.

അയ്യപ്പനും കോശി എന്ന ചിത്രത്തിലെ സി ഐ സതീഷ്‌കുമാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.തനിക്ക് ലഭിച്ച കഥാ പാത്രം ഭംഗിയോടെ താരം കൈകാര്യം ചെയ്യുകയും ചെയ്തു. പ്രിത്വിരാജ് ബിജു മേനോൻ എന്നിവർ ആയിരുന്നു അയ്യപ്പനും കോശിയിലെയും പ്രധാന കഥാപാത്രങ്ങൾ എങ്കിലും അനിലും ഒരു പ്രധാന വേഷം ചെയ്തു. കുറച്ചു സീനുകളിൽ മാത്രമേ ഉള്ളൂ എങ്കിലും അത് പ്രേക്ഷക പ്രശംസ നേടിയത് ആയിരുന്നു. കണ്ടറിയണം കോശി എന്ന് തുടങ്ങുന്ന അനിലിന്റെ ഒരു ഡയലോഗ് കൊച്ചു കുട്ടികൾക്ക് പോലും കാണാ പാഠം ആണ്.

മികച്ച വേഷത്തിലൂടെയും അഭിനയത്തിലൂടെയും ഉയർന്നു വന്നു കൊണ്ടിരുന്ന താരമാണ് അനിൽ. ജോജു നായകനാകുന്ന ചിത്രത്തിന്റെ തൊടുപുഴയിലുള്ള ലൊക്കേഷനിൽ എത്തിയതായിരുന്നു അനിൽ , പിന്നീട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ മലങ്കര ഡാമിൽ ഇറങ്ങുകയായിരുന്നു. ഡാമിൽ ഇറങ്ങിയ അനിൽ കയത്തിൽ പെട്ട് പോവുകയായിരുന്നു. എന്തായാലും മലയാള സിനിമാ ലോകത്തിനു തീരാ നഷ്ടം തന്നെയാണ് അനിലിന്റെ വിയോഗം. സോജൻ സ്വരാജ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ പങ്കു വെച്ച പോസ്റ്റ് ചുവടെ കൊടുക്കുന്നു

 

x