
ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയെക്കുറിച്ചുള്ള സർപ്രൈസ് പുറത്ത് വിജയ് യേശുദാസ് , ആശംസകളുമായി ആരധകർ
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത് ..അച്ഛനും അമ്മയും ചേട്ടനും അനിയനും എല്ലാം തന്നെ സിനിമ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവരാണ്.മാതാപിതാക്കളായ സുകുമാരന്റെയും മല്ലികയുടെയും പാത തന്നെ മക്കളായ പ്രിത്വിരാജ്ഉം ഇന്ദ്രജിത്തും തിരഞ്ഞെടുക്കുകയായിരുന്നു.നടിയായ പൂർണിമയെ ആണ് ഇന്ദ്രജിത് വിവാഹം കഴിച്ചത്.ഇരുവരുടെയും മക്കളായ നക്ഷത്രയും പ്രാർത്ഥനയും ഇതിനോടകം തന്നെ സിനിമയുടെ ഭാഗമായി മാറിയിട്ടുണ്ട്.അഭിനയത്തിലേക്ക് നക്ഷത്ര എത്തുമ്പോൾ ഗായികയായിട്ടാണ് പ്രാർത്ഥന തിളങ്ങുന്നത്.കുട്ടൻ പിള്ളയുടെ ശിവരാത്രി , ടിയാൻ , ഹെലൻ അടക്കം ബോളിവുഡിൽ വരെ തന്റെ സ്ഥാനം ഉറപ്പിക്കാൻ പ്രാർത്ഥനക്ക് ഇതിനോടക്ക് തന്നെ കഴിഞ്ഞിട്ടുണ്ട്.നക്ഷത്ര ആവട്ടെ ഇന്ദ്രജിത്തിനൊപ്പം ടിയാൻ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു .അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരുകയാണ് പ്രാർത്ഥനയും നക്ഷത്രയും.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പ്രാർത്ഥന പാടുന്ന പാട്ടുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് താരപുത്രിയുടെ ഗാനത്തിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

ഇടക്കിടക്കൊക്കെ കുടുംബത്തോടും മക്കളോടൊപ്പവുമുള്ള സന്തോഷ നിമിഷങ്ങളും അവധി ആഘോഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ആരധകരുമായി പൂർണിമ പങ്കുവെക്കാറുണ്ട്.അത്തരത്തിൽ മകൾ പ്രാർത്ഥനയുമായി ഒപ്പം നിൽക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.പ്രാർത്ഥന അഭിനയ ലോകത്തേക്ക് എത്തുകയാണോ എന്നാണ് ആരധകരിൽ പലരുടെയും ചോദ്യം.പൂര്ണിമായും പ്രാർത്ഥനയും അതീവ സന്തോഷത്തോടെ നിൽക്കുന്ന ചിത്രത്തിന് ക്യാപ്‌ഷൻ ഒന്നും നൽകിയിട്ടില്ല എങ്കിലും ചിത്രം മെൻഷൻ ചെയ്തിരിക്കുന്നത് വിശാലിന്റെ പ്രൊഡക്ഷൻ കമ്പനി യെയാണ് എന്നതാണ് ചോദ്യങ്ങൾ ഉയരാൻ കാരണം.വിശാലിന്റെ പ്രൊഡക്ഷൻ കമ്പനി ആയ വിശാൽ ഫിലിം ഫാക്ടറി യെയും , യുവാൻ ശങ്കർ രാജയെയുമാണ് ചിത്രത്തിനൊപ്പം മെൻഷൻ ചെയ്തിരിക്കുന്നത്.ഇതിൽ നിന്നും പ്രാർത്ഥന തമിഴ് സിനിമാലോകത്തേക്ക് ചേക്കേറുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ കമന്റ് ആയി വിജയ് യേശുദാസും തമിഴ് ഇൻഡസ്ട്രിയിലേക്ക് സ്വാഗതം എന്ന് കമന്റ് രേഖപെടുത്തിയതോടെ താരപുത്രിയുടെ തമിഴ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റത്തിന്റെ സൂചന തന്നെയാണ് പുറത്തുവരുന്നത് എന്നാണ് സൂചന.പൂർണിമയും പ്രാർത്ഥനയും നിൽക്കുന്നത് കൊണ്ട് ഇവരിൽ ആരെയാണ് ഷെണിച്ചിരിക്കുന്നത് എന്നത് ആശക്കുഴപ്പം ഉണ്ടാക്കുന്നുണ്ട് എങ്കിലും സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവരെ മെൻഷൻ ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ പ്രാർത്ഥനയെ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നത് വ്യക്തം.മഞ്ജു വാരിയർ നായികയായി എത്തിയ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെയാണ് പ്രാർത്ഥന പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.ആദ്യ ഗാനം കൊണ്ട് തന്നെ മികച്ച പ്രേത പിന്തുണയും അവാർഡും നേടാൻ താരത്തിന് സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പ്രാർത്ഥന പങ്കുവെക്കുന്ന ഗാനങ്ങൾ ഒക്കെ വളരെ പെട്ടന്ന് വൈറലായി മാറാറുണ്ട്.അന്യ ഭാഷ ഗാനങ്ങളും , ഗിറ്റാർ വായനയും , ഡബ് മാഷ് വിഡിയോകളും എല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വല്യമ്മ മല്ലിക സുകുമാരനൊത്തുള്ള പ്രാർത്ഥനയുടെ ഡബ്മാഷ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.എന്തായാലും തമിഴ് സിനിമാലോകത്തേക്കുള്ള താരത്തിന്റെ പുതിയ ചുവട് വെപ്പിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തുന്നത്