ജയറാമിന്റെ മകൾ മാളവികയുടെ പിറന്നാൾ ആഘോഷം കണ്ട് കയ്യടിച്ച് സോഷ്യൽ ലോകവും ആരാധകരും

മലയാളി ആരധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും , മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച താരങ്ങളായിരുന്നു ഇരുവരും ..വിവാഹ ശേഷം സിനിമയെക്കാളും കുടുംബജീവിതത്തിന് പ്രാദാന്യം നൽകിയ പാർവതി അഭിനയ ലോകത്തുനിന്നും പിന്മാറുകയായിരുന്നു . മാതാപിതാക്കളുടെ പാത പിന്തുടർന്ന് മകൻ കാളിദാസ് സിനിമയിലേക്കെത്തിയപ്പോൾ മകൾ മാളവിക ഇതുവരെ അഭിനയലോകത്തേക്ക് രംഗപ്രവേശനം ചെയ്തിട്ടില്ല . കാളിദാസ് എത്തിയത് പോലെ ഇനി എന്നാണ് സിനിമയിലേക്ക് എന്ന് ചോദിച്ചാൽ ഉടൻ ഇല്ല എന്ന് തന്നെയാണ് താരത്തിന്റെ മറുപടി .. സിനിമാലോകത്തേക്ക് അറാജ്ട്ടം കുറിച്ചിട്ടില്ല എങ്കിലും മോഡലിംഗ് രംഗത്ത് സജീവമാണ് മാളവിക , ഒപ്പം ചില ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി താരം തിളങ്ങിയിരുന്നു . ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് , മാനസിക വൈകല്യം ഉള്ള കുട്ടികളുടെ കൂടെയാണ് ഇത്തവണ മാളവിക പിറന്നാൾ ആഘോഷിച്ചത്.

 

 

കഴിഞ്ഞ ദിവസമായിരുന്നു മാളവികയുടെ ജന്മദിനം , വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതിരുന്ന മാളവിക തന്റെ പിറന്നാൾ ആഘോഷിച്ചത് മാനസിക വൈകല്യമുള്ള കുട്ടികൾക്കൊപ്പം ചെന്നൈയിലുള്ള പ്രേമവാസത്തിലാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത് . വെളുത്ത നിറത്തിലുള്ള ചുരിദാറിൽ സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ മാളവിക യെ കാണാൻ സാധിക്കുന്നത് . സന്തോഷത്തോടെ വൈകല്യമുള്ള കുട്ടികളെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത് .

 

വൈകല്യമുള്ള കുട്ടികൾക്ക് ഒരു നിമിഷത്തെ സന്തോഷം പകരാൻ തന്റെ ജീവിതത്തിലെ തന്നെ പ്രദാന ദിവസത്തിൽ എത്തിയ മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് . ഓരോ ജന്മദിനത്തിലും റിസോർട്ടിലും വലിയ വലിയ ഹോട്ടലുകളിലും പിറന്നാൾ ആഘോഷിക്കുന്ന താരപുത്രിമാരും പുത്രന്മാരും ഇതൊക്കെ കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ .. എന്തായാലും മാളവികയുടെ പിറന്നാൾ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .

 

 

താരപുത്രിയുടെ പിറന്നാളിന് നിരവധി പ്രമുഖരും ആരധകരും ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരുന്നു , ഒപ്പം മാതാപിതാക്കളായ പാർവതിയും ജയറാമും സഹോദരൻ കാളിദാസും രംഗത്ത് എത്തി , പിറന്നാൾ സമ്മാനമായി പാർവതി മാളവികയ്ക്ക് മോതിരം സമ്മാനം നൽകുകയും ചെയ്തിരുന്നു . പാർവതിയുടെയും ജയറാമിന്റെയും പാത പിന്തുടർന്ന് മകൻ കാളിദാസ് സിനിമയിൽ സജീവ സാന്നിധ്യമാണ് , എന്നാൽ മകൾ മാളവിക സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല .. ബിഗ് സ്ക്രീനിലേക്ക് ഇനി എന്നാണ് മാളവികയെ കാണാൻ സാധിക്കുന്നത് എന്നുള്ള ചോദ്യത്തിന് തല്ക്കാലം അഭിനയലോകത്തേക്ക് ഇല്ല എന്നാണ് മാളവിക പറയുന്നത് . മോഡലിംഗിൽ സജീവമായ മാളവിക സോഷ്യൽ മീഡിയയിൽ സജീവമാണ് . ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ ഒക്കെ ആരധകർക്ക് വേണ്ടി താരം പങ്കുവെക്കാറുണ്ട് .. അഭിനയത്തെക്കാളും തനിക്കിഷ്ടം മോഡലിംഗ് ആണ് എന്ന് വെളിപ്പെടുത്തിയ താരം പരസ്യ ചിത്രങ്ങളിൽ സജീവമാണ് . അഭിനയത്തെക്കാളും മോഡലിങ്ങിൽ ആണ് താരം കൂടുതൽ ശ്രെധ കേന്ദ്രികരിക്കുന്നത് ..

 

x