കൊറോണ മൂലം പ്രാണവായുവിന് വേണ്ടി പിടയുന്ന ഭർത്താവിന്റെ ജീവൻ പിടിച്ചുനിർത്താൻ ഭാര്യ ചെയ്തത് കണ്ടോ , കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം

രാജ്യത്ത് കൊറോണ എന്ന മഹാമാരിയുടെ നാശം വിതക്കുമ്പോൾ രാജ്യത്ത് ഓക്സിജന്റെ കുറവ് മൂലം നിരവധി രോഗികളാണ് കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്നത് .. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നിറച്ചിരുന്നു . ഭർത്താവിന് പ്രാണ ശ്വാസം നൽകി ജീവൻ പിടിച്ചുനിർത്താൻ സ്രെമിക്കുന്ന ഒരു ഭാര്യയുടെ ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് .. ഹൃദയം തകരുന്ന ആ സംഭവം നടന്നത് ആഗ്രയിലായിരുന്നു .. കോവിഡ് പോസിറ്റീവ് ആയ ഭർത്താവ് ശ്വാസത്തിനായി പിടഞ്ഞപ്പോൾ സഹിക്കവയ്യാതെ ഭാര്യാ പ്രാണവായു ഭർത്താവിന് നൽകി ജീവൻ പിടിച്ചുനിർത്താൻ ശ്രെമിക്കുകയായിരുന്നു .. എന്നാൽ ഭാര്യയുടെ പരിശ്രമം വിജയം കണ്ടില്ല , ഭർത്താവ് ഈ ലോകത്തോട് വിടപറയുകയും ചെയ്തു .. രേണു സിംഗാൾ എന്ന സ്ത്രീയാണ് തന്റെ ഭർത്താവിന്റെ പ്രാണവായുവിന് വേണ്ടിയുള്ള പിടച്ചിൽ കണ്ട് സ്വന്തം വായു നൽകി ജീവൻ പിടിച്ചുനിർത്താൻ ശ്രെമിച്ചത് .. സ്വന്തം വായ കൊണ്ട് ജീവ ശ്വാസം നൽകി എങ്കിലും ആശുപത്രിക്ക് പുറത്ത് ഓട്ടോയിൽ ഭാര്യ രേണു സിംഗാളിന്റെ മടിയിൽ കിടന്ന് ഭർത്താവ് വിടപറയുകയായിരുന്നു ..

 

ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത് .. കോവിഡ് പോസിറ്റീവ് ആയ ഭർത്താവ് രവി സിംഗാളിനെ ശ്വാസ തടസ്സം അനുഭവപ്പെട്ടപ്പോൾ എസ് എൻ എം സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ വേണ്ട സംവിദാനങ്ങൾ ഇല്ലാത്തത് മൂലം ഓട്ടോയിൽ തിരികെ വീട്ടിലേക്ക് എത്തുമ്പോഴായിരുന്നു പെട്ടന്ന് ശ്വാസം എടുക്കാൻ രവി സിംഗാളിന് വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടത് .. പ്രണയവായുവിനു വേണ്ടി പിടയുന്ന ഭർത്താവിന് നില വഷളാണെന്ന് മനസിലാക്കിയാണ് രക്ഷിക്കാനുള്ള അവസാന ശ്രെമം എന്ന രീതിയിൽ ഭാര്യാ രേണു സിംഗാൾ വിഫലമായ ശ്രെമം നടത്തിയത് .. എന്നാൽ ഭർത്താവിനെ രക്ഷിക്കാൻ രേണുവിന്‌ സാധിച്ചില്ല .. രേണുവിന്റെ മടിയിൽ കിടന്ന് രവി സിംഗാൾ വിടപറയുകയായിരുന്നു .. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നിറച്ചിരുന്നു .. കൊറോണ എന്ന മഹാമാരി ഇപ്പോൾ രാജ്യത്ത് ശക്തമായി വർധിച്ചുവരികയാണ് .. കിടക്കകളും ഓക്സിജൻ ലഭ്യത കുറവും മൂലം രോഗികളെ പ്രവേശിപ്പിക്കാൻ പല ആശുപത്രിക്കാരും വിസമ്മതിക്കുകയാണ് .. ഇത്തരത്തിൽ കണ്ണ് നിറയ്ക്കുന്ന നിരവധി വാർത്തകളാണ് രാജ്യത്ത് അങ്ങോളം ഇങ്ങോളം പുറത്തുവരുന്നത് ..

 

 

കൊറോണ കേസുകൾ ഇപ്പോൾ രാജ്യത്ത് കൂടി കൂടി വരുകയാണ് , നിയന്ത്രണങ്ങൾ കടുപ്പിച്ച് കോറോണയെ പ്രതിരോധിക്കാനുള്ള ശ്രെമത്തിലാണ് സർക്കാരും നിയമപാലകരും .. ആരോഗ്യപ്രവർത്തകരാവട്ടെ രാപ്പകലില്ലാതെ കോറോണയെ തുരത്താനുള്ള പരിശ്രമത്തിലാണ് .. കൊറോണ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ഓക്സിജന്റെ കുറവ് മൂലം നിരവധി രോഗികളാണ് കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്നത് .. വിവിധ രാജ്യങ്ങൾ ഇന്ത്യക്ക് സഹായഹസ്തവുമായി രംഗത്ത് എത്തിയിട്ടുണ്ട് .. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് ..

x