” കുങ്കുമമിട്ട കവിൾ തടമൊടെ ” ഒറ്റ ദിവസം കൊണ്ട് സോഷ്യൽ ഇളക്കി മറിച്ച ആ വൈറൽ ഡാൻസുകാരി ഇതാണ് , വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകളാണ് ശ്രെധ നേടുന്നത് , അത്തരത്തിൽ ഇക്കഴിഞ്ഞ കുറച്ചു ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മി കീർത്തന എന്ന പെൺകുട്ടിയുടെ ഡാൻസ് വിഡിയോയാണ് .. ഇൻസ്റ്റാഗ്രാം റീൽസ് കളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഏറെ ശ്രെധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന ഡാൻസ് വിഡിയോയ്ക്ക് , സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത് .. കണ്ണകി എന്ന ചിത്രത്തിലെ ” കുങ്കുമമിട്ട കവിൾ തടമൊടെ ” എന്ന ഗാനത്തിന് ചുവട് വെക്കുന്ന പെൺകുട്ടിയുടെ അതിമനോഹരമായ ഡാൻസ് വീഡിയോ യാണ് വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് ശ്രെധ നേടി വൈറലായി മാറിയിരിക്കുന്നത് .

വെറും 24 സെക്കന്റ് ദൈർഖ്യമുള്ള ഡാൻസ് വീഡിയോ “ലച്ചു ദേവൂസ് ” എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരുന്നത് .. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി വൈറലായതിന് പിന്നാലെ ആ വൈറൽ പെൺകുട്ടി ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും .. ഇപ്പോഴിതാ ആ വൈറൽ ഡാൻസുകാരിയെ ഒടുവിൽ ഏവരും കണ്ടെത്തിയിരിക്കുകയാണ് .. ലക്ഷ്മി കീർത്തന എന്ന നോർത്ത് പറവൂർ വാവക്കാട് സ്വദേശിയാണ് ആ വൈറൽ ഡാൻസുകാരി ..

നൃത്തത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ലക്ഷ്മി 18 വർഷത്തോളമായി ഡാൻസ് പരിശീലിക്കുന്നുണ്ട് .. തമിഴ്‌നാട്ടിൽ കാർഡിയോ വാസ്കുലാർ ടെക്നോളജി പൂർത്തിയാക്കി അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു എങ്കിലും ഡാൻസ് പരിശീലനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു . നൃത്തത്തിന് വേണ്ടി ജോലി ഉപേഷിച്ചെങ്കിലും ലക്ഷ്മിയുടെ ഇഷ്ടത്തിന് പൂർണ പിന്തുണ നൽകി അച്ഛനും അമ്മയും ഒപ്പം നിൽക്കുകയായിരുന്നു . ഭരതനാട്യം , ഓട്ടൻതുള്ളൽ , കുച്ചിപ്പുടി നാടോടി നൃത്തം എന്നിവയാണ് വളരെ ചെറുപ്പം മുതൽ ലക്ഷ്മി പരിശീലിക്കുന്നത് .

പറവൂർ ശശികുമാറിന്റെ കീഴിലായിരുന്നു ആദ്യം നൃത്തം പരിശീലിച്ചത് , പിന്നീട് ഗീത പത്മകുറിന്റെ കീഴിൽ കുച്ചിപ്പുടിയിൽ പ്രത്യേക പരിശീലനം നേടുന്നുണ്ട് .. മികച്ചൊരു നർത്തകിയായി ഏറെ സ്രെധിക്കപ്പെടണം എന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം .. സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു : ” അറിയാത്ത കുറെ ആളുകളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തിളങ്ങി നിന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി , ഏറെ ഇഷ്ടത്തോടെ ചെയ്ത ഡാൻസ് വീഡിയോ സ്രെധിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട് . ഇങ്ങനെ ഒരു പിന്തുണ പ്രതീക്ഷിച്ചിരുന്നില്ല ” .

ബിജു ധ്വനി തരംഗ് കൊറിയോഗ്രാഫി ചെയ്ത കണ്ണകി എന്ന ചിത്രത്തിലെ ” വണ്ണാത്തി പുഴയുടെ തീരത്ത് ” എന്ന ഡാൻസാണ് ലക്ഷ്മി റീൽസിൽ അവതരിപ്പിച്ചത് . വീഡിയോ ഇൻസ്റ്റഗ്രമിൽ എത്തി വളരെ വേഗമാണ് സ്രെധിക്കപെടുകയും വൈറലായി മാറുകയും ചെയ്തത് .. അതിമനോഹരമായി നൃത്തചുവടുകളോടെ സോഷ്യൽ മീഡിയയുടെ ശ്രെധ നേടിയ ലക്ഷ്മി കീർത്തനക്ക് ഇപ്പോൾ മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് .. എന്തായാലും ലക്ഷ്മിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്

 

View this post on Instagram

 

A post shared by Devuu😍 (@lachudevuz)

x