
നന്ദുവിനെ ജീവനുതുല്യം സ്നേഹിക്കുന്ന നിരവധി പേരുണ്ട് ; അവരുടെ സാഹചര്യത്തെ ചൂഷണം ചെയ്‌ത് അവനെ ഒരു കച്ചവടച്ചരക്കാക്കരുതേ
ഇക്കഴിഞ്ഞ ആഴ്ച മലയാളി മനസുകളെ കണ്ണീരിലാഴ്ത്തിയ വാർത്ത ആയിരുന്നു ക്യാന്സറിനോട് അവസാന ശ്വാസം വരെ പോരാടിയ നന്ദു മഹാദേവയുടെ വിയോഗം. ക്യാന്സറിനെതിരെ നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ബോധവൽക്കരണം നൽകുകയും ക്യാൻസർ രോഗികൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു വന്ന നന്ദു മഹാദേവ മലയാളികൾക്ക് പ്രിയങ്കരനായിരുന്നു. കാലിൽ തുടങ്ങിയ ക്യാൻസർ പിന്നീട് ശ്വാസകോശത്തെയും കരളിനേയും ആക്രമിച്ചു കീഴടക്കിയപ്പോഴും മുഖത്ത് ഒരു പുഞ്ചിരിയുമായി അതിനെ നേരിട്ട നന്ദു മറ്റു രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.

തന്റെ രോഗത്തിന് മരുന്നില്ല എന്ന് ഡോക്റ്റർമാർ വിഷമത്തോടെ അവനോടു പറഞ്ഞപ്പോഴും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സാരമില്ല ഡോക്റ്ററെ നമുക്ക് നോക്കാം എന്നായിരുന്നു അവന്റെ മറുപടി. ജീവിക്കാൻ തനിക്കു കിട്ടുന്നത് ഒരു നിമിഷം ആണെങ്കിൽ പോലും പുകയാതെ ജ്വലിക്കണം എന്നതായിരുന്നു നന്ദുവിന്റെ പക്ഷം. അവൻ അവന്റെ ജീവിതം കൊണ്ട് അത് കാണിച്ചു നൽകുകയും ചെയ്തു. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന നന്ദുവിന്റെ അപ്രതീക്ഷിത മരണം പലർക്കും സഹിക്കാനാവുന്നതിലും അപ്പുറം ആയിരുന്നു.

നന്ദുവുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു നിരവധി പേരാണ് ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചത്. എന്നാൽ നന്ദുവിന്റെ മരണത്തെ പോലും ചൂഷണം ചെയ്തു കൊണ്ട് ലൈക്കിനും ഷെയറിനുമായി ചിലർ വ്യാജ വാർത്തകളും പ്രചരണങ്ങളും നടത്തുകയുണ്ടായി. ഇതിനെതിരെ നന്ദുവുമായും നന്ദുവിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു സുഹൃത്ത് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. നന്ദുവിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും , അവരുടെ ഇപ്പോഴത്തെ അവസ്ഥയെ ചൂഷണം ചെയ്തു കൊണ്ട് നിങ്ങളുടെ ഭാവനകള്‍ എഴുതി നിറച്ചും വീഡിയോ ചെയ്തും അവനെ ഒരു കച്ചവട ചരക്ക് ആക്കരുതേ എന്നും ആന്റണി ജോയ് എന്ന ആ സുഹൃത്ത് അഭ്യര്‍ത്ഥിക്കുന്നു.

നന്ദുവിനെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട്, അവരുടെ ഇപ്പോഴത്തെ സാഹചര്യത്തെ ചൂഷണം ചെയ്തുകൊണ്ട് നിങ്ങളുടെ ഭാവനകൾ എഴുതിനിറച്ചും വീഡിയോ ചെയ്തും അവനെ ഒരു കച്ചവടച്ചരക്കാക്കരുതെ എന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ കറങ്ങുന്ന ഭാവനാക്കഥകൾ അധികമായി തുടങ്ങുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇന്നലെ, അതായത് മെയ് 23 ന് എനിക്കൊരു സുഹൃത്ത് ഒരു msg അയച്ചു തന്നു, അതിവിടെ താഴെ ചേർക്കുന്നു, ദയവായി താഴെ കൊടുക്കുന്ന msg മാത്രം കോപ്പി ചെയ്തു വീണ്ടും പ്രചരിപ്പിക്കരുത്.
ഇതാണ് പ്രചരിക്കുന്ന ഒരു സന്ദേശം. “മരണത്തിനു പോലും ലജ്ജ തോന്നിയിരിക്കും മരിക്കുന്നത്തിന് തൊട്ടുമുൻപുള്ള നന്ദുവിന്റെ വാക്കുകൾ, ഞാൻ നന്ദു മഹാദേവാ ഇന്ന് മെയ് 15 അവസാന റൗൺസിനെന്നോളം സിസ്റ്റർ എൻ്റെ മുറിയിലേക്ക് വന്നു പോവൻ നേരം ആ സിസ്റ്റർ ഒന്ന് പൂഞ്ചിരിച്ചു എന്നിട്ട് ചോദിച്ചു എന്താ നന്ദു ഉറങ്ങിയില്ലേ ? ഇല്ല ഉറക്കം വരുന്നില്ല വേദന കാരണം ഉറക്കം വരുന്നില്ല
കുറച്ച് നേരം കൂടിക്ഷമിക്കു ഡ്യൂട്ടി ഡോക്ടർ 4 മണിക്ക് വരും അതുവരെ വേദന ശമിപ്പിക്കാൻ ഒരു ഇഞ്ചക്ഷൻ തരട്ടെ വേണ്ട സിസ്റ്റർ സിസ്റ്റർ പോയിക്കോളു ഈ വേദന എനിക്ക് ശീലമായി നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ ആ കോളിങ്ങ് ബെൽ ഒന്ന് അമർത്തിയാൽ മതി ഞാൻ അപ്പുറത്ത് തന്നെ ഉണ്ടാവും ശരി സിസ്റ്റർ സിസ്റ്റർ പുറത്തേക്ക് പോയി.
സമയം ഏകദേശം 3 മണി കഴിഞ്ഞിരിക്കണം ക്ലോക്ക് നോക്കി അതെ 3 മണി തന്നെ കണ്ണുകൾ അടഞ്ഞുപോകും പോലെ പതിവിന് വിപരിതമായി ഞാൻ ഇന്ന് പുതുതായി ഒരു സ്വപ്നംകണ്ടു അതിൻ്റെ ചിന്തകളാൽ ഉറക്കം വരുന്നില്ല എല്ലാത്തിനെ കുറിച്ചും മനുഷ്യർ കുറിപ്പെഴുതാറുണ്ട് എനിക്കിപ്പോ എൻ്റെ അവസാന നിമിഷങ്ങളെ കുറിച്ച് എഴുതാൻ തോന്നുന്നു മറ്റുള്ളവരെ സങ്കടപ്പെടുത്താനോ എൻ്റെ അമ്മയെ കരയിക്കാൻ വേണ്ടിയോ അല്ല ഞാനിത് എഴുതുന്നത് ഈ കുറിപ്പ് വേദന കുറഞ്ഞ ഒരു മരണം എനിക്ക് സമ്മാനിക്കുമെങ്കിൽ എനിക്ക് അത് ലഭിക്കട്ടെ മേശപുറത്ത് വച്ചിരുന്ന എൻ്റെ പുസ്തകവും പേനയും ഞാൻ എടുത്തു മെല്ലെ എഴുന്നേറ്റ് ഇരുന്നു ഞാൻ എഴുതാൻ ആരംഭിച്ചു ഈ എഴുത്ത് എന്നെ പോലെ വേദന തിന്നു ജീവിക്കുന്നവർക്ക് ഉള്ള ഇൻസ്പിരേഷൻ അല്ല ഞാൻ ഈ ലോകം വിട്ടു പോകും മുന്നെയുള്ള അവസാന കാഴ്ചകൾ ആവുന്നു . എൻറെ മരണം വേദന കുറഞ്ഞതാക്കാനുള്ള എളുപ്പവഴി.
സാധാരണ ദിവസങ്ങളിൽ എന്ന പോലെ ഇന്നും എൻ്റെ മുന്നിൽ മരണം വന്നു നിന്നു . ദിവസവും എൻ്റെ മുന്നിൽ നിന്ന് കൊണ്ട് തലതാഴ്ത്തി പോവാറുള്ള കാഴ്ച്ച പതിവായതുകൊണ്ട് തന്നെ ഞാൻ കണ്ട ഭാവം നടിച്ചില്ല ഞങ്ങൾ സംസാരിക്കില്ലായിരുന്നു പക്ഷേ ഇന്ന് ആദ്യമായി മരണം എന്നോട് സംസാരിച്ചു വേദനകൾ ഇല്ലാത്ത സ്വപനങ്ങൾ ഇല്ലാത്ത രൂപങ്ങൾ ഇല്ലാത്ത ഭാവങ്ങൾ ഇല്ലാത്ത ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകാൻ ഞാൻ എന്നും ഇവിടെ നിൻ്റെ മുന്നിൽ വന്ന് നിക്കാറുണ്ട് . നിൻ്റെ മുഖത്തെ നിഷക്കളങ്കത എന്നെ അതിന് അനുവദിക്കാറില്ല പരാജിതനായി ഞാൻ മടങ്ങി പോവാറുള്ളത് പതിവായിരുന്നു.
നിൻ്റെ ഉള്ളിലെ ആത്മവിശ്വാസവും പ്രചോദനവും അതിന് മുന്നിൽ തോറ്റ് തരാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. പക്ഷേ ഇന്ന് അല്ലയോ മരണമെ എന്നും നീ എൻ്റെ മുന്നിൽ വന്ന് നിൽക്കുംപോൾ നീ കണ്ണുനീർ പൊഴിക്കാറില്ലല്ലോ പക്ഷേ ഇന്ന് നീ പൊഴിക്കുന്ന കണ്ണൂനീർ എനിക്ക് ഉത്തരം തരുന്നു എൻ്റെ ഉള്ളിലെ ചോദ്യങ്ങൾക്ക് എങ്കിലും സുഹൃത്തെ അവസാനമായി എന്നെ സ്നേഹിക്കുന്നവർക്കും എന്നെ പോലെ വേദന സഹിക്കുന്നവർക്കും വേണ്ടി രണ്ട് വരി എഴുതിക്കോട്ടെ ” ജീവിക്കണം നിങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി അതിന് പാറ്റാതെ പാതിവഴിയിൽ വെച്ച് പോവേണ്ടിവന്നാൽ സ്നേഹിക്കുന്നവരുടെ ഉള്ളിൽ എന്നും ജ്വലിക്കുവാൻ അവരുടെ മനസ്സിൽ മരണത്തെ വരെ തോൽപ്പി പോരാളിയായി മാറിടേണം” നന്ദു മഹാദേവ

ഈ കൊടുത്തിരിക്കുന്ന കാര്യം പൂർണ്ണമായും. ഏതോ ഒരു വ്യക്തിയുടെ ഭാവനയിൽ വിരിഞ്ഞ സാഹിത്യ സൃഷ്ടി മാത്രമാണ്, അല്ലാതെ ഇതിൽ യാതൊരു സത്യവുമില്ല. ഈ പോസ്റ്റ് എനിക്ക് കിട്ടിയപ്പോൾ തന്നെ ഞാൻ അവനെ അവസാനമായി പരിചരിക്കാനും icu ലേക്ക് മാറ്റുന്നതിനും എല്ലാം സഹായിച്ച അവന്റെ സഹോദരതുല്യനായ ആദർശിനെ Adersh Tc വിളിച്ചു സംസാരിച്ചു കൂടാതെ അവന്റെ വീട്ടിൽ പോയി അമ്മയെയും Lekha Lekha അനിയനെയും Ananthu Anjaneyaa കണ്ടും സംസാരിച്ചു, ഇവർക്കാർക്കും അങ്ങനെ ഒരു നോട്ടിനെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ അറിയില്ല.മാത്രമല്ല അങ്ങനെ എഴുതാൻ പറ്റുന്ന ഒരു സഹചര്യത്തിലല്ല അവൻ icu ൽ കിടന്നതും. ദുഃഖകരമായ സാഹചര്യത്തെക്കുറിച്ചു ഇതിൽകൂടുതൽ പറയേണ്ടതില്ല എന്നാണ് ഞാൻ കരുതുന്നത്. ഇതുകൂടാതെ നന്ദുവിന്റെ സ്വപ്നങ്ങൾ എന്ന പേരിലും പലവിധ ഭാവനാസൃഷ്‌ടികൾ പ്രചരിക്കുന്നുണ്ട്, അതെല്ലാം വീണ്ടും ഇവിടെ കുറിക്കുന്നില്ല, ഒരു അപേക്ഷ മാത്രം ദയവായി ഇല്ലാത്തകഥകൾ പ്രചരിപ്പിക്കരുത്. കൃത്യമാണ് എന്നുറപ്പുള്ളത് മാത്രം ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ.സ്‌നേഹപൂർവ്വം,ആന്റണി ജോയ്.9946442200