
മരണത്തിലേക്ക് നടന്നടുക്കുന്ന തന്റെ 5 വയസുകാരൻ മകന് അവസാനായി അച്ഛൻ നൽകിയ സമ്മാനം കണ്ടോ
ഓരോ മക്കൾക്കും തങ്ങളുടെ അച്ഛനമ്മമാർ സൂപ്പർ ഹീറോകളാണ് , തങ്ങളെ ഏത് ആപത്തിൽ നിന്നും സംരക്ഷിക്കുന്ന , ഏത് ആഗ്രഹവും സാധിച്ചുതരുന്ന മാതാപിതാക്കളെ കഴിഞ്ഞേ മറ്റാരുമുള്ളൂ ..മാതാപിതാക്കൾക്കും അങ്ങനെ തന്നെയാണ് ജീവന്റെ ജീവനാണ് അവരുടെ പൊന്നോമനകൾ ..അവരെ സന്തോഷപ്പെടുത്താൻ അവർ ഏത് വേഷവും കെട്ടും എന്തുവേണമെങ്കിലും ചെയ്യും ..ഇപ്പോഴിതാ ക്യാൻസർ മൂലം മരണത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന പൊന്നുമോന്റെ ആഗ്രഹം സാധിക്കാൻ ഒരച്ഛൻ ചെയ്തത് കണ്ടോ ..ഏവരുടെയും കണ്ണ് നിറഞ്ഞുപോകും ..

മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന ജെയ്ഡൻ എന്ന 5 വയസുകാരന് ബ്രെയിൻ ട്യൂമറാണ് , ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ ..എല്ലാം കൊണ്ടും മനസ് തകർന്ന് വിങ്ങിപൊട്ടുകയാണ് ആ കുടുംബം ..ജെയ്ഡൻ ആവട്ടെ സത്യം അറിയാതെ ചിരിച്ചുകളിച്ചുനടക്കുന്നു.. ജെയ്ഡന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്‌പൈഡർമാനെ നേരിട്ട് കാണണം എന്നത് ..അവന്റെ അവസാന ആഗ്രഹം ഒരുപക്ഷേ ഇതായിരിക്കാം എന്ന് മനസിലാക്കി പിതാവ് വിൽസൺ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ..ചാടാനും ഓടാനും കീഴ്മേൽ മറിയാനുമൊക്കെ അദ്ദേഹം പരിശീലിച്ചു ..ഒടുവിൽ സ്പൈഡർ മാന്റെ വേഷത്തിൽ കുഞ്ഞു ജെയ്ഡന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ വിൽസൺ എത്തി..
കുഞ്ഞു ജെയ്ഡൻ നോക്കുമ്പോൾ അതാ വീടിന്റെ ടെറസിലും കെട്ടിടങ്ങളിലൂടെയും ചാടി തലകുത്തിമറിയുന്ന സ്‌പൈഡർമാൻ ..ഇത് കണ്ട് ജെയ്ഡൻ അതിശയിച്ചുപോയി ..ആകാംഷയോടെ അവൻ സ്പൈഡർമാന്റെ പ്രകടനങ്ങൾ കൈകൊട്ടി ചിരിച്ച് ആസ്വദിച്ചു ..ഒരുപക്ഷെ അവൻ അത്രയും സന്തോഷിച്ച ഒരു ദിവസം അവന് മറ്റൊന്നുണ്ടായിരുന്നില്ല ..ചാട്ടത്തിനും മറിച്ചിലിനും ശേഷം ഒടുവിൽ സ്‌പൈഡർമാൻ ജെയ്ഡന്റെ അടുത്തെത്തി സംസാരിക്കുകയും ചെയ്തു ..ഇതോടെ അവൻ വല്ലാത്ത സന്തോഷത്തിലായി ..അവന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുകൊടുത്ത് സ്‌പൈഡർമാൻ പോയി ..അതിന്റെ ഓർമകളിൽ ജെയ്ഡൻ അതീവ സന്തോഷവാനായി …
ഒടുവിൽ അവൻ അവന്റെ ആഗ്രഹവും സഫലമാക്കി ഏവരെയും കണ്ണീരിലാക്കി ജെയ്ഡൻ ഈ ലോകത്തുനിന്നും വിടപറഞ്ഞു
സ്പൈഡർമാന്റെ വേഷം കെട്ടി എത്തിയതിന് ശേഷം റൂമിലിരുന്ന് പൊട്ടിക്കരയുന്ന വിൽസനെ കണ്ട് ഭാര്യാ വരെ കരഞ്ഞുപോയി ..ഇതുപോലൊരു അച്ഛനെ കിട്ടിയത് അവന്റെ ഭാഗ്യം ആണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞത് …ജെയ്ഡനും സ്പൈഡര്മാനായി എത്തിയ അച്ഛന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ഏവരുടെയും കണ്ണ് നിറഞ്ഞുപോയി..
ഈ ലോകത്ത് കൺകണ്ട ദൈവം നമ്മുടെ മാതാപിതാക്കൾ തന്നെയാണെന്ന് ഒന്നുകൂടെ തെളിയിക്കുന്ന നിമിഷങ്ങൾ.ജെയ്ഡനുമൊത്തുള്ള സ്പൈഡര്മാനായി വേഷമിട്ട പിതാവ് വിൽസന്റെയും വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത് .വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് വിൽസന്റെ പ്രവർത്തിക്ക് അഭിന്ദനവുമായി രംഗത്ത് എത്തിയത്.തന്റെ പൊന്നോമനയെ അവന്റെ അവസാന ശ്വാസത്തിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞ ആ പിതാവിന് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും