നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ മകന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ വൈറലാകുന്നു, ആശംസകൾ നേർന്ന് താരലോകം

വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന് പറഞ്ഞാൽ ആരധകർക്ക് അത്ര പെട്ടന്ന് മനസിലായില്ലെങ്കിലും കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന് പറഞ്ഞാൽ വിഷ്ണുവിനെ മനസിലാകാത്ത സിനിമ പ്രേമികളുണ്ടാവില്ല.ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി ആർദകരുടെ മനസിൽ വളരെ പെട്ടന്ന് ഇടം നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.മികച്ച വേഷങ്ങളിലൂടെയും മികച്ച അഭിനയത്തിലൂടെയും സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ വിഷ്ണു ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

ഈ വര്ഷം ആദ്യമായിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹം നടന്നത്.മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ചടങ്ങിന് എത്തിയിരുന്നു.തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ ആരധകരുമായി താരം പങ്കുവെക്കാറുണ്ട് , ഈ കഴിഞ്ഞ മാസം ആയിരുന്നു വിഷ്ണുവിന് കുഞ്ഞ് പിറന്നത്.കുഞ്ഞു പിറന്ന വാർത്തയും ചിത്രവുമെല്ലാം ആരധകരുമായി താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.മാധവ് എന്നാണ് വിഷ്ണു കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

 

 

മാധവും , വിഷ്ണുവും , ഐശ്വര്യയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങൾ ആയ അനിഖ സുരേന്ദ്രൻ ,പ്രയാഗ മാർട്ടിൻ , മാളവിക മേനോൻ ,ഗായത്രി സുരേഷ് , അടക്കം നിരവധി താരങ്ങൾ വിഷ്ണുവിനും ,മാധവനും , ഐശ്വര്യക്കും ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.ഒപ്പം നിരവധി ആരാധകരും ആശംസകൾ സോഷ്യൽ മീഡിയയിലൂടെ നേരുന്നുണ്ട്.

 

ബാല താരമായി സിനിമയിലേക്ക് എത്തിയ നടനാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ.2003 ൽ പുറത്തിറങ്ങിയ ജയറാം ജ്യോതിർമയി ചിത്രം എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാലോകത്തേക്ക് എത്തിയത്.പ്രമുഖ നടന്മാരോടൊപ്പം ചെറുപ്പത്തിൽ തന്നെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്.രാപ്പകൽ , മായാവി , പളുങ്ക് , കഥപറയുമ്പോൾ അടക്കം നിരവധി ചിത്രങ്ങളിൽ ചെറിയ ചെറിയ കഥാപത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.വിഷ്ണുവിന്റെ കരിയർ മാറ്റിമറിച്ചത് കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന ചിത്രമായിരുന്നു.നാദിർഷ സംവിദാനം ചെയ്ത് ദിലീപ് നിര്മ്മിച്ച ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.അഭിനയത്തിന് പുറമെ മികച്ച തിരക്കഥ കൃത്തുകൂടിയാണ്‌ വിഷ്ണു.കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ , അമർ അക്ബർ അന്തോണി എന്നി ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയത് വിഷ്ണു ആയിരുന്നു.

എന്തായാലും വിഷ്ണുവിന്റെ മകന്റെ പേരിൽ ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് വിഷ്ണുവിനും ഭാര്യാ ഐശ്വര്യക്കും അഭിനന്ദനങ്ങൾ നേർന്നു രംഗത്ത് വരുന്നത്.

Articles You May Like

x