സുന്ദരിയേ വാ വെണ്ണിലാവേ വാ വൈറലായി ഒരു PSC-ക്കാരന്റെ ഫോട്ടോ ഷൂട്ട്

മലയാളത്തിൽ സുന്ദരിയേ വാ എന്ന ആൽബം ഗാനത്തോളം ഹിറ്റായ മറ്റൊരു ഗാനം ഉണ്ടോ എന്ന് സംശയമാണ്. ആ ആൽബം കണ്ട ആരും ഒന്ന് പ്രേമിക്കാൻ കൊതിച്ചു പോകും . പ്രേമം എന്ന വികാരത്തെ അത്രത്തോളം ഹരം പിടിപ്പിച്ച ഗാനം ആയിരുന്നു സുന്ദരിയേ വാ. ഇന്നും പലരുടെയും ഇഷ്ട ഗാനങ്ങളുടെ പട്ടികയിൽ സുന്ദരിയേ വാ എന്ന ഗാനമുണ്ട്. ചെമ്പകമേ എന്ന മ്യൂസിക്ക് ആൽബത്തിലെ ഗാനം ആണ് സുന്ദരിയേ വാ. ഗാനം ആലപിച്ചത് ഗായകൻ ഫ്രാങ്കോ ആണ്. വരികൾ എഴുതിയത് രാജു രാഘവൻ ശ്യം ധരൻ ആണ് സംഗീതം. ആ ആൽബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എടുത്ത ഒരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

 

വീട്ടിലേക്ക് കത്തുമായി എത്തിയ പോസ്റ്റ് വുമെണിനോട് പ്രണയം തോന്നിയ ഒരു ചെറുപ്പക്കാരൻ പാടുന്ന പാട്ടാണ് ചെമ്പകമേ എന്ന മ്യൂസിക്ക് ആൽബത്തിലെ ആൽബത്തിൽ സുന്ദരിയേ വാ എന്ന ഗാനം. പോസ്റ്റ് വുമെണിനെ ഇഷ്ടമായ ആ ചെറുപ്പക്കാരൻ തന്റെ മേൽ വിലാസത്തിലേക്ക് സ്വയം കത്തെഴുതി അയക്കുകയും അങ്ങനെ അവരെ ദിവസവും കാണാൻ അവസരമുണ്ടക്കുകയും ചെയ്യുന്നതാണ് ആൽബത്തിലെ ദൃശ്യങ്ങൾ. ആൽബത്തിലെ വീഡിയോ ദൃശ്യങ്ങൾ അതുപോലെ എടുത്തിരിക്കുകയാണ് ഈ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിൽ. വിവാഹം ഉറപ്പിച്ച രാഹുൽ ഭാഗ്യ ലക്ഷ്മിയുമാണ് ഇതിലെ നായകനും നായികയും.

നവംബർ 30 ന് വിവാഹിതരാകുന്ന രാഹുലിന്റെയും ഭാഗ്യ ലക്ഷ്മിയുടെയും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറൽ ആകുന്നത്.
ആൽബത്തിലെ കഥയിൽ നിന്നും ചില മാറ്റങ്ങൾ ഫോട്ടോ ഷൂട്ടിൽ വരുത്തിയിട്ടുണ്ട് . ഇവിടെ രാഹുലിന് അവളെ സ്വന്തമാക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു. അന്ന് അവൾ കൊണ്ട് വന്ന പിഎസ്‌സി അപ്പോയിന്മെന്റ് ലെറ്റർ അവരുടെ ജീവിതത്തിന് തിരശീല ഉയർത്തുകയാണ്. പിഎസ്സി അപ്പോയിന്മെന്റ് ലെറ്റർ കിട്ടിയ രാഹുൽ ഭാഗ്യ ലക്ഷ്മിയെ എടുത്തു പോകുന്നതും . ഇത് കണ്ട് കൊണ്ട് വന്ന അമ്മ അവന്റെ ചെവിക്ക് പിടിക്കുന്നതും ഫോട്ടോ ഷൂട്ടിൽ ഉണ്ട് . ഒരേ സമയം പഴയ ഓർമകളും അതിന്റെ കൂടെത്തന്നെ ചിരി പടർത്തുന്നതും ആണ് ഈ ഫോട്ടോ ഷൂട്ട്.

ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച ഈ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ അയ്യായിരം ലൈക്കും അഞ്ഞൂറോളം കമെന്റും ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. രാഹുലിനും ഭാഗ്യ ലക്ഷ്മിക്കും വിവാഹ മംഗളാശംസകൾ അറിയിച്ചു ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. ഇങ്ങനെ വേണം ഫോട്ടോ ഷൂട്ട് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.

x