ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ

സോഷ്യൽ മീഡിയയിൽ നന്മ മനസുകളുടെ വാർത്തകൾ നിരന്തരം നമ്മൾ കാണാറുണ്ട് , ചിലതൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ബൈക്ക് യാത്രികന്റെ വിഡിയോയായാണ് .ആസ്റ്റർ മെഡിസിറ്റി എറണാകുളത്തു നിന്ന് കായംകുളത്തേക്ക് വന്ന ആംബുലൻസ് വൈറ്റിലയിലെ ട്രാഫിക്ക് കുരുക്കിൽ പെട്ടപ്പോൾ ആരെന്നോ എന്തെന്നോ അറിയാത്ത ഒരു ബൈക്ക് യാത്രികനായ പയ്യന്റെ പരിശ്രമമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബ്ലോക്കിൽ പെട്ട ആം.ബുലൻസിന് വഴി ഒരുക്കാൻ പെടാ പാട് പെടുന്ന ബൈക്ക് യാത്രക്കാരൻ ഏവരുടെയും മനസ് കവരുകയാണ്.

ബ്ലോക്കിൽ പെട്ട ആംബുലൻസിനായി ആ ഹെൽമെറ്റ് ധരിച്ച ചെറുപ്പക്കാരന്റെ പരിശ്രമം അഭിനന്ദനം അർഹിക്കുന്നത് മാത്രമല്ല , പലർക്കും മാതൃകയുമാണ്.തിരക്കിൽ കിടക്കുന്ന വാഹനങ്ങളെ അതിവേഗം നിർദേശങ്ങൾ നൽകി മാറ്റുകയും അര കിലോമീറ്ററോളം ആംബുലൻസിന് മുന്നിലും പുറകിലും ആയി ഓടി നടന്ന് വഴി ഒരുക്കാനും ആ ചെറുപ്പക്കാരൻ പയ്യൻ മറന്നില്ല ..

 

 

ഒരു ജീവന്റെ വില അറിയുന്നത് കൊണ്ട് തന്നെ വളരെ പെട്ടന്ന് അവസരോചിതമായി പ്രവർത്തിക്കാനും ആ ചെറുപ്പക്കാരന് സാധിച്ചു ..നിമിഷ നേരങ്ങൾക്കുളിൽ വാഹനത്തിന് വഴി ഒരുക്കുന്ന ആ പയ്യന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.അഭിനന്ദനം അർഹിക്കുന്ന പ്രവർത്തി ചെയ്ത ആ വലിയ മനസുകാരനായ ബൈക്ക് യാത്രക്കാരനായ യുവാവിനെ കണ്ടെത്താൻ വീഡിയോ മാക്സിമം ഷെയർ ചെയ്യുക…ആരെന്നോ എന്തെന്നോ അറിയില്ലെങ്കിലും ഒരു ജീവന്റെ വില തിരിച്ചറിഞ്ഞ് ഓടി പാഞ്ഞെത്തി ആം.ബുലൻസിനു വഴി ഒരുക്കിയ ആ ബൈക്ക് യാത്രക്കാരനായ യുവാവിന് ഒരു ബിഗ് സല്യൂട്ട്.നിരവധി ആളുകളാണ് ബൈക്ക് യാത്രക്കാരന്റെ പ്രവൃത്തിക്ക് അഭിനന്ദനവുമായി രംഗത്ത് വരുന്നത്.വീഡിയോ ഏതായാലും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

x