
കണ്ണിറുക്കി സോഷ്യൽ മീഡിയയിൽ വൈറലായ ആ കുട്ടി താരം ആരാണെന്നറിയാമോ ? ആള് ചെറിയ പുള്ളി അല്ല കേട്ടോ
സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്ത് വൈറൽ ആക്കുന്നത് ഈ പൊന്നുമോന്റെ ചിത്രങ്ങളാണ് , സാഫ്രോൺ കളറിലുള്ള കുർത്തി ധരിച്ച് ക്യാമറ കണ്ണുകളിലേക്ക് നോക്കി കണ്ണിറുക്കി കാണിക്കുന്ന പൊന്നുമോന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.ഈ പൊന്നുമോൻ ആരാണെന്നറിയാനുള്ള തിരച്ചിലിൽ ആയിരുന്നു സോഷ്യൽ ലോകം , ഒടുവിൽ പൊന്നുമോൻ ആരാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി , ആള് താരപുത്രൻ തന്നെ , ഒരുകാലത്തു മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ ശാലിനിയുടെയും തമിഴ് സൂപ്പർ താരം തല അജിത്തിന്റെയും മകനായ ആദ്വിക്ക് ആയിരുന്നു വൈറലായ ആ കൂട്ടി താരം.

ആദ്വിക്കിന്റെ ചിത്രങ്ങൾ മാത്രമായിരുന്നു സോഷ്യൽ മീഡിയയിൽ ആദ്യം എത്തിയത് അതുകൊണ്ട് തന്നെ അത്ര പെട്ടന്ന് ആരധകരിൽ ചിലർക്ക് ആളെ പിടികിട്ടിയില്ല.പിന്നീട് ഉള്ള തിരച്ചിലിലാണ് ‘അമ്മ ശാലിനിക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ഇത് എന്ന് തിരിച്ചറിഞ്ഞത്.’അമ്മ ശാലിനിക്കൊപ്പം ഒരു വിവാഹ ചടങ്ങിനിടെ എടുത്ത താരപുത്രന്റെ ചിത്രമാണ് സോഷ്യൽ മീഡിയ വൈറലാക്കി മാറ്റിയത്.തല അജിത് – ശാലിനി ദമ്പതികളുടെ മക്കളിൽ ഇളയവനാണ് ആദ്വിക്ക് , മൂത്തത് മകൾ അനൗഷ്ക.അമ്മ ശാലിനിക്കും ചെറിയമ്മ ശ്യാമിലിക്കുമൊപ്പമാണ് ആദ്വിക്ക് വിവാഹത്തിൽ പങ്കെടുത്തത്.

ഇടക്ക് ക്യാമറ കണ്ണുകളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിക്കുന്ന താരപുത്രന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.തെന്നിദ്ധ്യയിൽ തന്നെ ഏറെ ആരധകരുള്ള താര ദമ്പതികളാണ് തല അജിത്തും ശാലിനിയും.മലയാളത്തിൽ ബാല താരമായി അരങ്ങേറ്റം കുറിച്ച താരങ്ങളാണ് ശാലിനിയും അനിയത്തി ശ്യാമിലിയും .ഇരുവരുടെയും അഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.ബാല തരത്തിൽ നിന്നും പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി വേഷമിടുകയും ചെയ്ത താരമാണ് ശാലിനി.

എന്റെ മാമാട്ടി കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് ശാലിനി സിനിമയിലേക്ക് എത്തുന്നത് , പിന്നീട് നിരവധി മലയാളം തമിഴ് തെലുങ് ചിത്രങ്ങളിൽ ശാലിനി വേഷമിട്ടു.ഒരു കാലത്ത് കുഞ്ചാക്കോ ബോബൻ ശാലിനി കോംബോ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.കുഞ്ചാക്കോ ബോബനൊപ്പമുള്ള അനിയത്തി പ്രാവും മാധവനൊപ്പമുള്ള അലൈപായുതേ എന്ന ചിത്രവും താരത്തിന് ഏറെ പ്രശസ്തിയാണ് നേടി കൊടുത്തത്.തല അജിത്തിനൊപ്പം അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്.സിനിമയൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം .വിവാഹ ശേഷം കുടുംബജീവിതത്തിനു പ്രാദാന്യം നൽകി അഭിനയത്തിൽ നിന്നും ശാലിനി വിട പറയുകയായിരുന്നു.സിനിമയല്ല കുടുംബമാണ് വലുത് എന്നായിരുന്നു ശാലിനിയുടെ തീരുമാനവും അഭിപ്രായവും.എന്തായാലും ഇപ്പോൾ താരപുത്രൻ ആദ്വിക്കിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .