
തന്റെ പൊന്നോമന എത്തുന്നു , ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി
മണികണ്ഠൻ ആചാരി എന്ന് പറഞ്ഞാൽ ചിലപ്പോ ആരധകർക്ക് ആളെ പെട്ടന്നു മനസിലാവണം എന്നില്ല , എന്നാൽ കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ എന്ന് പറഞ്ഞാൽ ആരധകർക്ക് ആളെ ഒറ്റ സെക്കന്റ് കൊണ്ട് മനസിലാകും, ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രം ആരധകർക്ക് അത്രക്ക് പ്രിയപ്പെട്ടതാണ്.ഒറ്റചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് സിനിമയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോൾ.സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ മണികണ്ഠൻ തന്റെ വിശേഷങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ഇപ്പോഴിതാ താൻ ഒരച്ഛനാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് താരമിപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ഗർഭിണിയായ ഭാര്യാ അഞ്ജലിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെ ഉണ്ടാകണം ലാവ് യൂ ഓൾ എന്ന ക്യാപ്ഷനോടെയാണ് താരം അഞ്ജലിയോടൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.അച്ഛനാകാൻ ഒരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ഭാര്യയോടൊപ്പം നിൽക്കുന്ന മണികണ്ഠൻ ആചരിക്ക് ആശംസകളുമായി നിരവധി ആരാധകർ രംഗത്ത് എത്തി.ആരധകർക്ക് പുറമെ ഗായകനായ ഷഹബാസ് അമൽ , ശ്രിന്ദ , റോഷൻ മാത്യു തുടങ്ങിയവർ അടക്കം നിരവധി താരങ്ങൾ ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

മരട് സ്വദേശിയായ അഞ്ജലിയുടെയും മണികണ്ഠന്റെയും വിവാഹം കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തായിരുന്നു.വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു.വിവാഹ ആഘോഷം എല്ലാം ഒഴിവാക്കി അതിനായി മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ സഹായ ഫണ്ടിലേക്ക് താരം സംഭാവന നൽകി മാതൃക ആവുകയും ചെയ്തിരുന്നു.മമ്മൂട്ടി അടക്കം താരത്തിന് വീഡിയോ കോളിലൂടെ ആശംസകൾ നേർന്നു രംഗത്ത് എത്തിയിരുന്നു.

രാജീവ് രവി സംവിദാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയായിരുന്നു മണികണ്ഠൻ ആചാരി മലയാള സിനിമാലോകത്തേക്ക് എത്തിയത്.ചിത്രത്തിലെ ബാലൻ ചേട്ടൻ എന്ന കഥാപാത്രം പ്രേക്ഷക ശ്രെധ ആകർഷിച്ചതോടെ താരം സ്രെധിക്കപെടുകയായിരുന്നു.ചിത്രത്തിലെ ബാലൻ ചേട്ടനായി എത്തിയ മണികണ്ഠനും ഗംഗയായി എത്തിയ വിനായകനും അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിരുന്നു.കമ്മട്ടിപ്പാടത്തിൽ തിളങ്ങിയതോടെ താരത്തെ തേടി നിരവധി അവസരങ്ങൾ എത്തി , മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായി.രജനികാന്ത് വിജയ് സേതുപതി കോംബോ യിൽ എത്തിയ പെട്ട എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും താരം വേഷമിട്ടിരുന്നു