താനിപ്പോൾ പ്രണയത്തിലാണ് എന്ന് നടി ആര്യ , ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകി താരം

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ അവതാരികയും അഭിനേത്രിയുമൊക്കെയാണ് ആര്യ ..ആര്യ എന്ന് പറഞ്ഞാൽ മനസിലാവാത്ത ആരധകർക്ക് ബഡായി ബംഗ്ലാവിലെ ആര്യ എന്ന് പറഞ്ഞാൽ ഏവർക്കും വളരെ പെട്ടന്ന് മനസിലാകും.അത്രക്ക് പ്രേക്ഷക ശ്രെധ ആകർഷിച്ച ഒരു പരിപാടിയായിരുന്നുബഡായി ബംഗ്ലാവിലെ കിടിലൻ പ്രകടനത്തോട് കൂടി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് ആര്യ.ആര്യയുടെ അഭിനയം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നതും പിടിച്ചിരുത്തുന്നതുമായിരുന്നു , അതുകൊണ്ട് തന്നെ ആര്യയ്ക്ക് ഒറ്റ പരിപാടി കൊണ്ട് തന്നെ നിരവധി ആരധകരെ സ്വന്തമാക്കാൻ സാധിച്ചു.

 

ബഡായി ബംഗ്ലാവിനു പുറമെ ബിഗ്‌ബോസിൽ എത്തിയതോടെയാണ് താരം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ബിഗ് ബോസ് വീട്ടിലുള്ളവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.ബിഗ് ബോസിന് ശേഷമാണു ആര്യ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറിയത് .വിവാഹ ബന്ധം വേർപെടുത്തിയ ആര്യക്ക് ഒരു മകൾ ഉണ്ട്.ആ മകൾക്ക് വേണ്ടിയാണു താൻ ജീവിക്കുന്നത് എന്ന് പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുണ്ട്.ബഡായി ബംഗ്ലാവ് ആണ് താരത്തിന് ഏറെ ആരധകരെ സമ്മാനിച്ചത് എങ്കിലും ബിഗ് ബോസിന് ശേഷമാണു താരം സോഷ്യൽ മീഡിയയിൽ സജീവമായത്.ബിഗ് ബോസ് ഷോ ക്കിടെ താൻ പ്രണയത്തിലാണെന്നും ജാൻ എന്നാണ് അദ്ദേഹത്തിന്റെ പേര് എന്നൊക്കെ താരം ബിഗ് ബോസ് ഹൌസിൽ വെളിപ്പെടുത്തിയിരുന്നു.

അതുകൊണ്ട് തന്നെ താരം എപ്പോൾ സോഷ്യൽ മീഡിയയിൽ ആരധകരോട് സംസാരിക്കാൻ എത്തിയാലും ആരധകരുടെ ആദ്യ ചോദ്യം ജാനിനെക്കുറിച്ചായിരിക്കും.എപ്പോഴാണ് ജാനിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എന്നുള്ള ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ആര്യ ഇപ്പോൾ നൽകുന്നത്.ജീവിതത്തിൽ സിംഗിൾ ആണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ മകൾ ആണെന്നുമാണ് ആര്യ പറഞ്ഞത്.മാത്രമല്ല ഇക്കഴിഞ്ഞ ഇടയിൽ ഹാർട്ട് ബ്രേക്ക് നടന്നെന്നും പറയുന്നു.താനിപ്പോൾ പ്രണയിക്കുന്നത് തന്നെ തന്നെ ആണെന്നുമാണ് ആര്യ പറഞ്ഞത്.തേപ്പ് കിട്ടിയിട്ടുണ്ടല്ലേ എന്ന ആരധകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു ആര്യയുടെ മറുപടി.തന്റെ മകളാണ് തന്റെ ഇപ്പോഴത്തെ ലോകമെന്നാണ് ആര്യ പറയുന്നത് ..

 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ്.ആര്യയും രമേശ് പിഷാരടിയും , മുകേഷും വീണ നായരും ധർമജനും ഒക്കെ കഥാപാത്രങ്ങളായി എത്തി പ്രേഷകരുടെ ഇഷ്ട പരിപാടിയായി ബഡായി ബഗ്ലാവ് മാറിയിരുന്നു.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് എത്തിയതോടെ സംപ്രേഷണം നിർത്തുകയായിരുന്നു. ബിഗ് ബോസ്സിലും ആര്യ പങ്കെടുത്തിരുന്നു , ഒപ്പം ഷോ യിൽ പങ്കെടുത്ത ഫുക്രൂ ആര്യയുടെ അടുത്ത സുഹൃത്താണ്.

x