സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ആ വൈറൽ സൈനികൻ ഇതാണ് … വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ഉണ്ട് .. ജമ്മു കാശ്മീരിൽ മഞ്ഞു പെയ്യുന്ന താഴ്വരയിലൂടെ ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന വ്‌ളോഗറെ തടഞ്ഞു നിർത്തുകയും ” വലതും കഴിച്ചോ ” എന്ന ചോദ്യത്തിന് ശേഷം കയ്യിൽ കരുതിയ ഭക്ഷണം നൽകുന്ന ഒരു സൈനികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. കരുതലും സ്നേഹവും ഒരേപോലെ നിറഞ്ഞു നിന്ന ആ വലിയ മനസുകാരനായ സൈനികന്റെ വീഡിയോ കാണാത്ത മലയാളികൾ ഉണ്ടാവില്ല .. വ്ലോഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ ലോകത്ത് തരംഗമായതോടെ ഏവരുടെയും മനസ് നിറച്ച ആ സൈനികൻ ആരാണെന്നറിയാനായിരുന്നു സോഷ്യൽ ലോകത്തുള്ളവരുടെ ആകാംഷ ..

 

 

ഒടുവിൽ ഇപ്പോഴിതാ ആ കരുതലും സ്നേഹവും നിറഞ മലയാളിയായ സൈനികൻ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് .. സോഷ്യൽ ലോകത്തുള്ളവരുടെ മനസ് നിറച്ച ആ സൈനികൻ കായം കുളം സ്വദേശിയായ വിപിൻ ചിത്രനായിരുന്നു .. കുറച്ചു നാളുകൾക്ക് മുൻപ് നടന്ന സംഭവം ആണെങ്കിലും വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ ലോകത്ത് വാൻ തരംഗം സൃഷ്ടിച്ചത് .. ജമ്മു കശ്മീരിലെ ബിഹിനാൾ എന്ന പ്രദേശത്തുവച്ചായിരുന്നു സംഭവം നടന്നത് .. ഒറ്റപ്പെട്ട പ്രദേശമായ ബിഹിനാളിൽ കെ എൽ 01 നമ്പർ കണ്ടപ്പോഴേ മലയാളി ആണെന്ന് മനസിലാക്കിയാണ് വിളിച്ചു നിർത്തിയത് എന്നാണ് വിപിൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത് … സംഭവത്തെക്കുറിച്ച് വിപിന്റെ വാക്കുകൾ ഇങ്ങനെ ..

” ജമ്മു കശ്മീരിലെ ബിഹിനാൾ എന്ന സ്ഥലത്താണ് സംഭവം നടന്നത് ..അവിടെ വളരെ യാദൃശ്ചികമായിട്ടാണ് അവിടെ ആ പയ്യനെ കാണാനിടയായത് .. പെട്ടന്ന് കെ എൽ 01 എന്ന വണ്ടി കണ്ടപ്പോൾ മലയാളി ആണെന്ന് മനസിലായി .. കണ്ട മാത്രയിൽ തന്നെ കെ എൽ 01 അവിടെ നിക്ക് എന്ന് വിളിക്കുകയാണുണ്ടായത് .. സത്യം പറഞ്ഞാൽ നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല .. എന്നാൽ ആ പയ്യൻ വണ്ടി അവിടെ നിർത്തി .. പെട്ടന്ന് മലയാളിയായ അവനെ കണ്ട സന്തോഷവും എനിക്ക് തിരക്ക് കൂടുതൽ ഉള്ളതുകൊണ്ടും അവന് ആവശ്യമുള്ളത് ഭക്ഷണം അണെന്ന് തോന്നി അതോടെ കയ്യിലിരുന്ന ഭക്ഷണം നൽകി ഞാൻ പോവുകയായിരുന്നു .. മലയാളി എന്ന നിലയിൽ നമ്മൾ ആരെ കണ്ടാലും കഴിച്ചോ സുഖമാണോ എന്നാവും ചോദിക്കുക ..ഇതുപോലെ ഒരുപാട് പേരെ ഞാൻ കാണാറുള്ളതാണ് , അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ നമുക്കറിയാം , ഒരുപാട് പേർക്ക് ഭക്ഷണം നൽകിയിട്ടുമുണ്ട് .. അങ്ങനെ അവനെ കണ്ടപ്പോൾ ആദ്യം എനിക്ക് ചോദിയ്ക്കാൻ തോന്നിയതും അത് തന്നെ ആയിരുന്നു .. വൈറലായത് ഞാൻ അറിഞ്ഞിരുന്നില്ല .. ലീവിന് വന്ന് തിരിച്ചു യൂണിറ്റ് ലേക്ക് തിരികെ പോകുന്നതിന്റെ സമയത്താണ് ഞാൻ ഇതറിഞ്ഞത് .. എല്ലാവരും വീഡിയോ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം തോന്നി .” ..

 


ഇതായിരുന്നു വൈറലായ സൈനികൻ വിപിൻ ചിത്രന്റെ വാക്കുകൾ .. വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ് .. നിരവധി ആളുകളാണ് വിപിന്റെ നന്മ മനസിന് അഭിനന്ദനപ്രവാഹവുമായി രംഗത്ത് എത്തുന്നത് ..

x