ആർത്തവത്തെക്കുറിച്ച് പറഞ്ഞു തന്നത് പോലും അച്ഛനായിരുന്നു , പെൺകുട്ടിയുടെ വൈറൽ കുറിപ്പ് തരംഗമാകുന്നു

മക്കളെ ഉപേഷിച്ചുപോകുന്ന മാതാപിതാക്കളുടെ വാർത്തകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് , തന്റെ സുഖങ്ങൾ മാത്രം തേടിപോകുമ്പോൾ അനാഥരാകുന്ന മക്കളെക്കുറിച്ചോ അവരുടെ ജീവിതത്തെക്കുറിച്ചോ പലപ്പോഴും ഇവർ ശ്രെദ്ധിക്കാറില്ല .. അത്തരത്തിൽ ‘അമ്മ ഉപേക്ഷിച്ചുപോയ 8 മാസം മാത്രം പ്രായമുള്ള മകൾക്ക് അച്ഛനും അമ്മയുമായി മാറിയ ഒരു അച്ഛന്റെ കഥയാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .. ഒരു നിമിഷം ആരുടേയും കണ്ണൊന്നു നിറഞ്ഞുപോകും .. പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ :

 

ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ അതായത് കൃത്യം പറഞ്ഞാൽ വെറും എട്ട് മാസം പ്രായമുള്ളപ്പോഴാണ് ‘അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോകുന്നത് . തീർത്തു ചെറുതായിരുന്ന എന്നെ ഓർത്തെങ്കിലും പോവരുത് എന്ന് അച്ഛൻ കാലുപിടിച്ചു പറഞ്ഞു , എന്നാൽ അതിലൊന്നും അമ്മയുടെ മനസ് അലിഞ്ഞില്ല എന്ന് മാത്രമല്ല കുഞ്ഞായിരുന്ന എന്ന ഉപേക്ഷിക്കാനും ‘അമ്മ മടിച്ചില്ല . അച്ഛന്റെ ചേച്ചിയും അച്ഛനും കൂടെയാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതും . അച്ഛന്റെ ചേച്ചിയെ ഞാൻ ‘അമ്മ എന്നായിരുന്നു വിളിച്ചിരുന്നത് . പലരും അത് നിന്റെ അമ്മയല്ല എന്ന് പറയുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരുകയും പൊട്ടിക്കരയുകയും ചെയ്തു . അപ്പോഴൊക്കെ ആശ്വസിപ്പിച്ചുകൊണ്ട് അച്ഛനെ സഹോദരി പറയും ഞാൻ തന്നെയാണ് നിന്റെ ‘അമ്മ എന്ന് . മറ്റൊരു വിവാഹം കഴിച്ചാൽ കുഞ്ഞിന്റെ കാര്യം എന്താകും എന്ന ആവലാതിയിൽ അച്ഛൻ മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായില്ല . തന്റെ മോളാണ് തന്റെ ജീവനും ജീവിതവും എന്ന് ആ അച്ഛൻ തീരുമാനിച്ചു .

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒരച്ഛനായും അമ്മയായും ഒക്കെ അച്ചൻ എന്നോടൊപ്പം നിന്നു , അമ്മമാർ പെൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട ആർത്തവ കാര്യങ്ങൾ പോലും അച്ചനാണ് പറഞ്ഞു തന്നത് . ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ ആകെ പകച്ചുപോയ എന്നെ ചേർത്ത് നിർത്തിയതും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാനും അച്ഛനെ ഉണ്ടായിരുന്നുള്ളു . എന്തിനാണ് അച്ഛനെയും എന്നെയും ഉപേഷിച്ച് ‘അമ്മ പോയത് എന്ന ചോദ്യം ഞാൻ അച്ഛനോട് ചോദിച്ചു ..അതിനുള്ള ഉത്തരവും അച്ഛൻ തന്നെ പറഞ്ഞു തന്നു . ഞങ്ങളോടൊപ്പം ജീവിക്കാൻ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവത്രേ .. മോള് കുഞ്ഞാണ് അവളെ ഒരമ്മ ഏറ്റവും കൂടുതൽ സ്രെധിക്കേണ്ട പ്രായമാണ് എന്ന് പറഞ്ഞ് അച്ഛൻ കാലുപിടിച്ചു കരഞ്ഞെങ്കിലും ‘അമ്മ പറഞ്ഞ മറുപടി ഇതായിരുന്നു .. “ഞാൻ വീട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നതല്ല ഈ മുതലിനെ , ഇവിടെ വന്ന ശേഷം ഉണ്ടായതാണ് , അതുകൊണ്ട് അത് നിങ്ങളുടേതാണ് , എന്റേതല്ല ” എന്നായിരുന്നു അമ്മയുടെ മറുപടിയത്രേ ..

വളരും തോറും ഓരോ ചോദ്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു . എനിക്ക് 21 വയസായപ്പോൾ തന്നെ ഉപേഷിച്ചുപോയ അമ്മയെ നേരിൽ കാണണമെന്ന് എനിക്ക് വാശി തോന്നി .. ഞാൻ അമ്മയെ കണ്ടെത്തുകയും നേരിൽ കാണണമെന്ന് മെസ്സേജ് അയക്കുകയും അവർ അത് സമ്മതിക്കുകയും ചെയ്തു . അമ്മ എന്നെ കാണാനെത്തി കൂടെ രണ്ട് കുട്ടികളും .. ഞാൻ അവർക്ക് ജനിച്ചതാണ് എന്ന് ഒരിക്കൽ പോലും തോന്നുന്ന തരത്തിലുള്ള ചോദ്യങ്ങളും പറച്ചിലുമായിരുന്നില്ല അവരിൽ നിന്നും തനിക്ക് ലഭിച്ചത് , ശരിക്കും ഇതെന്നെ ഒരുപാട് തളർത്തി . ഇക്കഴിഞ്ഞ ദിവസം എന്റെ വിവാഹമായിരുന്നു .. വിവാഹ വേളയിൽ കണ്ണ് നിറച്ച് അച്ഛൻ പറഞ്ഞു , അവളൊരു പെൺകുട്ടി ആയത് കൊണ്ട് തന്നെ നിനക്ക് ഇവളെ ഒറ്റക്ക് വളർത്താൻ കഴിയില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം ..അതിനായി മറ്റൊരു വിവാഹ കഴിക്കാൻ പലരും നിർബന്ധിച്ചു .. പക്ഷെ ഞാൻ അതിനു തയ്യാറാവാത്തത് എന്റെ മകൾ എനിക്ക് ജീവനായത്കൊണ്ടാണ് . എനിക്ക് ഒരച്ഛനും അമ്മയും ആകാൻ സാധിക്കും എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു .

എനിക്ക് വേണമെങ്കിൽ എന്റെ ജീവിതം നല്ലൊരു നിലയിൽ എത്തിക്കായിരുന്നു പക്ഷെ എനിക്ക് വലുത് എന്റെ ജീവനായ മകൾ മാത്രമായിരുന്നു എന്നാണ് .. ഇതൊക്കെ കേൾക്കുമ്പോൾ ഏതൊരു മകൾക്കും തന്റെ സൂപ്പർ ഹീറോ ആയ അച്ഛന്റെ സ്നേഹത്തെക്കുറിച്ച് എത്രത്തോളം പറഞ്ഞാലും മതിയാവില്ല .. ഞാൻ എന്തേലും ആയി തീർന്നിട്ടുണ്ടേൽ അത് എന്റെ അച്ഛന്റെ കഴിവ് കൊണ്ടാണ് , അതുകൊണ്ട് തന്നെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹക്കുന്നതും അച്ഛനെ തന്നെയാണ് ..

x