കാമുകിക്ക് കല്യാണ ദിവസം കാമുകൻ കൊടുത്ത എട്ടിൻറെ പണി കണ്ടോ ?

10 വർഷം ജീവനുതുല്യം സ്നേഹിച്ച കാമുകി തന്നെ ചതിക്കുകയായിരുന്നു എന്നയാൾ അറിയുന്നത് വിവാഹത്തിന്റെ തലേന്നാണ്. അതുകൊണ്ടു തന്നെ ആ കാമുകിക്ക് ഒരു പണി കൊടുക്കാൻ അയാൾ തിരഞ്ഞെടുത്തത് കല്യാണ ദിവസമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ ആ സദസിൽ വെച്ച് അവൾക്ക്‌ ഒരിക്കലും മറക്കാനാകാത്ത ഒരു എട്ടിന്റെ പണി. ചൈനയിൽ നടന്ന ഒരു വിവാഹ കോലാഹലത്തിന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

താൻ ജീവനുതുല്യം സ്നേഹിച്ച പെണ്ണിനാൽ ചതിക്കപ്പെട്ടു എന്നറിയുമ്പോൾ ചിലർ തകർന്നു പോകാറുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ ആ ദേഷ്യത്തിൽ പ്രതികാരത്തിനിറങ്ങും.അങ്ങനെ ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുമുണ്ട്. അങ്ങനെയൊരു പ്രതികാരത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ചൈനീസ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് പ്രകാരം ഇവർ 10 വർഷത്തോളമായി പ്രണയത്തിലായിരുന്നു. സ്‌കൂളിലും കോളേജിലും ഒരേ ക്ലാസ്സിൽ പഠിച്ച ഇവർ ജോലി ചെയ്യുന്നതും ഒരേ കമ്പനിയിൽ ആണ്. നിയമപരമായി വിവാഹിതരല്ലെങ്കിലും അവർ ജീവിച്ചത് ഒരു ഫ്ലാറ്റിൽ വിവാഹിതരെ പോലെ തന്നെയായിരുന്നു. അങ്ങനെ 10 വർഷത്തെ പ്രായത്തിനൊടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹവും ഉറപ്പിച്ചു.

അതിനു ശേഷമാണ് അയാൾക്ക്‌ അവളുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയത്. അങ്ങനെയാണ് അയാൾ അവൾ അറിയാതെ അവരുടെ റൂമിൽ ഒരു രഹസ്യ ക്യാമറ സ്ഥാപിക്കുന്നത്. അതിനു ശേഷം അയാൾ അവളെ അവിടെയാക്കി തന്റെ കൂട്ടുകാരുമൊത്തു ഒരു യാത്ര പോയി. ഒടുവിൽ 3 ദിവസത്തെ യാത്ര കഴിഞ്ഞെത്തി ക്യാമറ പരിശോധിച്ച അയാൾ കണ്ടത് തന്റെ കാമുകിയും സുഹൃത്തും തമ്മിൽ കാണാൻ പാടില്ലാത്ത തരത്തിൽ അടുത്ത് ഇടപഴകുന്നതാണ്. എന്നാൽ അയാൾ അത് അറിഞ്ഞതായി ഭാവിച്ചില്ല.

അങ്ങനെ ഒടുവിൽ അവരുടെ വിവാഹ ദിവസമെത്തി. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് ആ വിവാഹ വേദി നിറഞ്ഞു. അവളാകട്ടെ വിവാഹത്തിനായി അണിഞ്ഞൊരുങ്ങി വലിയ സന്തോഷവതിയായി നിൽക്കുന്നു. അവൻ അവളുടെ കൈ പിടിച്ചു വേദിയിലേക്കായി പതുക്കെ നടന്ന് വന്നു. വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ എല്ലാവരോടുമായി നന്ദി പറഞ്ഞ അയാൾ അവർക്കായി ഒരു സർപ്രൈസ്‌ ഉണ്ടെന്നും പറഞ്ഞു.

എന്നിട്ടയാൾ പിന്നിലെ സ്‌ക്രീനിൽ തന്റെ കാമുകിയുടെയും സുഹൃത്തിന്റെയും ആ വീഡിയോ പ്ലേ ചെയ്തു. ഇതുകണ്ട വധു തന്റെ കയ്യിലിരുന്ന ബൊക്ക വലിച്ചെറിഞ്ഞു ഓടി മാറി. നാണക്കേട് സഹിക്കാനാകാതെ അവൾ ഡ്രസിങ് റൂമിൽ കയറി വാതിലടച്ചു. അയാൾ പുഞ്ചിരിച്ചു കൊണ്ട് ആ വേദിയിൽ ഇരുന്ന കാണികളോട് ക്ഷമ ചോതിച്ച ശേഷം പതിയെ നടന്നു. അയാളുടെ കണ്ണുകളിൽ നിന്നും അപ്പോൾ കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. അതേ പുറമേ പുഞ്ചിരിച്ച അയാളുടെ ഉള്ള് വിരഹ വേദനയിൽ പിടയുകയായിരുന്നു.

x