
കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഉന്തു വണ്ടി കാരൻ ചെയ്തത്
പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന നിരവധി വാർത്തകൾ നാം ദിനം പ്രതി കേൾകാറുണ്ട് അങ്ങനെ കുപ്പ തൊട്ടിയിൽ ഉപേക്ഷിക പെട്ട ഒരു കുഞ്ഞിൻറെയും ആ കുഞ്ഞിനെ വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ജീവിത കഥയാണ് നിങ്ങളുമായ് പങ്ക് വെക്കുന്നത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഉന്തു വണ്ടിയിൽ പച്ച കറി വിറ്റ് നടന്ന മനുഷ്യന് 30 വർഷം മുമ്പ് കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച മാണിക്ക്യം സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ തന്നെ അസമിലുള്ള ടിൻസുഖിയ എന്ന സ്ഥലത്ത് അന്ന് 30 വയസുള്ള സോബരൻ ഉന്ത് വണ്ടിയിൽ പച്ചക്കറി വിൽക്കുന്ന നേരത്ത് അടുത്ത് കിടന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് ഒരു കുഞ്ഞിൻറെ കരച്ചിൽ പെട്ടന്ന് അദ്ദേഹം തൻറെ കച്ചവടം നിർത്തി ആ മാലിന്യ കൂമ്പാരം പരിശോധിക്കാൻ തുടങ്ങി ആ മാലിന്യ കൂമ്പാരത്തിലെ കാഴ്ച്ച കണ്ട് അദ്ദേഹം തന്നെ ഞെട്ടി പോയി ആ മാലിന്യത്തിന്റെ ഇടയിൽ ഒരു പെൺകുഞ്ഞ് ഉടനെ അദ്ദേഹം ആ കുഞ്ഞിനെ വാരി എടുത്ത സോബെരൻ കുട്ടിയുടെ അമ്മ അടുത്തെങ്ങാനും ഉണ്ടോയെന്ന് ചുറ്റും നോക്കി

ആരെയും കണ്ടെത്താത്തതിനെ തുടർന്ന് ആ കുട്ടിയെ രക്ഷപ്പെടുത്താനും അവളെ സ്വന്തമായി വളർത്താനും ഉടന്നെ തന്നെ തീരുമാനിച്ചു.ആ കുഞ്ഞിനെ അയാൾ ജ്യോതി എന്ന് പേരിട്ടു ആ കുഞ്ഞിന് വേണ്ടി അദ്ദേഹം കല്യാണം വരെ ഉപേക്ഷിച്ചു പിന്നീട് അവൾക്ക് അച്ഛനും അമ്മയും സോബെരൻ തന്നെയായിരുന്നു രാവും പകലും കഠിനാധ്വാനം ചെയ്തു സോബെരൻ അവളെ സ്കൂളിലേക്ക് അയച്ച് എല്ലാം പഠിപ്പിച്ചു അദ്ദേഹം അവളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി ചില സമയങ്ങളിൽ അദ്ദേഹം പട്ടിണി വരെ കിടന്നു പക്ഷേ, സോബെരൻ ഒരിക്കലും മകൾക്ക് കുറവോ മറ്റോ അനുഭവിക്കാൻ അനുവദിച്ചിട്ടില്ല

അവസാനം ആ അച്ഛന്റെ കഠിനാധ്വാനവും ത്യാഗവും എല്ലാം ഫലം കണ്ടു.2013 ൽ ജ്യോതി കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി..2014 ൽ അസം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ വിജയിക്കുകയും ആദായനികുതി അസിസ്റ്റന്റ് കമ്മീഷണറായ് നിയമിക്കുകയും ചെയ്തു. തനിക്ക് വേണ്ടി വിവാഹം വരെ ഉപേക്ഷിച്ച് തന്നെ വളർത്തിയ തൻറെ വളർത്തച്ചൻറെ കണ്ണുനീർ തുടച്ചു മാറ്റികൊണ്ട് അദ്ദേഹത്തിൻറെ വാർദ്ധക്ക്യ കാലത്ത് സ്വസ്ഥമായി വിശ്രമജീവിതം നയിക്കാൻ ഒരു വീടും മറ്റ് എല്ലാ സൗകര്യങ്ങളും ആ മകൾ അച്ചന് വേണ്ടി ഒരുക്കി കൊടുത്തതു

ആ അച്ചൻ മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ “ഞാൻ ഒരു പെൺകുട്ടിയെ മാലിന്യത്തിൽ നിന്ന് എടുത്തില്ല, പകരം എനിക്ക് കൽക്കരി ഖനിയിൽ നിന്ന് ഒരു വജ്രം ലഭിച്ചു, അത് എന്റെ ജീവിതത്തെ ലഖുകരിച്ചു ഞാൻ അതിൽ അഭിമാനിക്കുന്നു.ആ കുഞ്ഞിന് വേണ്ടി ഇത്രയും ത്യാഗം ചെയ്‌ത സോബെരൻ എന്ന ആ അച്ചന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്