
നവവധുവിന്റെ ഗൗൺ പൊക്കിപ്പിടിച്ച് നവവരൻ ഇജ്ജാതി ഫോട്ടോഷൂട്ടോ എന്ന് സോഷ്യൽ ലോകം.പിന്നിലെ സത്യം ?
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇച്ചിരി ലൈക്കുകൾ കിട്ടാനും ഒന്ന് വൈറലാകാനും 4 പേര് അറിയാനുമൊക്കെ ഇപ്പോൾ ഏറ്റവും നല്ല മാർഗം ഫോട്ടോഷൂട്ടാണ്.അതിലിച്ചിരി എരുവും പുളിയും കൂടി ഉണ്ടേൽ പിന്നെ നോക്കണ്ട അത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കും ഉറപ്പാണ് .നിരവധി വെത്യസ്തമായ ഫോട്ടോഷൂട്ടുകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്..ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനോപ്പം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങാറുമുണ്ട് .അതിപ്പോൾ നടിമാരാണെങ്കിലും അല്ലങ്കിലും വിമർശനത്തിന് ഒരു പഞ്ഞവുമില്ല .സേവ് ദ ഡേറ്റ് ആണ് ഇപ്പോൾ കൂടുതലും വിമര്ശനങ്ങൾക്ക് ഇരയാകുന്നത് .ശരീരഭാഗങ്ങൾ കൂടുതലായി പ്രദർശിപ്പിക്കുകയും കിടപ്പറ രംഗങ്ങളും നനഞ്ഞൊട്ടിയ ഇറുകിയ വേഷത്തിൽ ഗ്ലാമറസായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ അപ്പൊ എത്തും പിന്തുണക്കുന്നവരും വിമര്ശിക്കുന്നവരും ,അതോടെ ചിത്രങ്ങൾ ലൈക്കായി കമന്റ് ആയി പിന്നീട് സോഷ്യൽ മീഡിയ മുഴുവൻ ഈ ചിത്രങ്ങൾകൊണ്ടുള്ള തരംഗമായിരിക്കും ..

എന്നാൽ ഇതുമാത്രമല്ല കേട്ടോ വിവാഹചിത്രങ്ങളും വിവാഹത്തിനിടെയുള്ള നിരവധി രസകരമായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്താറുണ്ട് .അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രമാണ് വധുവിന്റെ ഗൗൺ പൊക്കി പിടിച്ചുനിൽക്കുന്ന വരന്റെ ചിത്രം .ഇതും പുതിയ തരത്തിലുള്ള മോഡേൺ ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ എത്തിയത് എങ്കിലും അതിന്റെ പിന്നിലുള്ള സത്യാവസ്ഥ മറ്റൊന്നായിരുന്നു ..വധുവിന്റെ ഗൗൺ ഏറെക്കുറെ മുഴുവൻ പൊക്കിപിടിച്ചുകൊണ്ട് നിൽക്കുന്ന വരൻ ഫോട്ടോഷൂട്ടിനിടെയുള്ള ലൊക്കേഷൻ കാഴ്ചകൾ എന്നൊക്കെ പലരും ചിത്രത്തിന് ടൈറ്റിലുകൾ നൽകിയും കമെന്റുകൾ നൽകിയും രംഗത്ത് എത്തിയിരുന്നു .എന്നാൽ അത് ഫോട്ടോഷൂട്ട് ലൊക്കേഷൻ ചിത്രമായിരുന്നില്ല എന്നതാണ് അതിന്റെ സത്യാവസ്ഥ .കനത്ത മഴയും കൊടുങ്കാറ്റും ശക്തമായി എത്തിയ ഫിലിപ്പീൻസിലെ ദമ്പതികളായ റോണിയുടെയും ജെസ്സിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞപ്പോഴും ഇരുവരും തമ്മിലുള്ള വിവാഹം മാറ്റിവെക്കാൻ ഇരുവരുടെയും വീട്ടുകാർ സമ്മതിച്ചില്ല.തുടർന്ന് കൊടുങ്കാറ്റിനെയും മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് പള്ളിയിലേക്ക് വിവാഹത്തിനായി യാത്രതിരിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഇതൊരു ഫോട്ടോഷൂട്ട് ചിത്രമായിരുന്നില്ല മറിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തടസ്സങ്ങളെ ഇരുവരും ഒരുമയോടെ ഭേദിച്ച് നീങ്ങുകയായിരുന്നു.ഇരുവർക്കും പേടിയുണ്ടായിരുന്നു എന്ന് വിവാഹശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ചിത്രങ്ങൾ ആദ്യം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ നിരവധി വിമർശങ്ങളും ചിത്രത്തിന് താഴെ എത്തിയിരുന്നു.എന്തും ഏതിനെയും കണ്ണുമടച്ച് വിമർശിക്കുന്നവർ അവരുടെ ജോലി ഭംഗിയായി തീർക്കുകയായിരുന്നു.എന്നാൽ എത്ര വലിയ കൊടുങ്കാറ്റുകൾ ഉണ്ടായാലും എത്ര വലിയ വെള്ളപ്പൊക്കം വന്നാലും ജീവിതത്തിൽ എന്ത് പ്രതിസന്ധി ഞങ്ങൾക്ക് മുന്നിൽ വന്നാലും ഇതുപോലെ ഒത്തോരുമിച്ച് പ്രതിസന്ധികളെയെല്ലാം ഭേദിച്ച് മുന്നോട്ട് പോകുമെന്ന് ദമ്പതികൾ പറയുന്നു.ആദ്യം ന്യൂ ജനറേഷൻ ഫോട്ടോഷൂട്ട് എന്ന് വിമർശിച്ചവർ പോലും ഒടുവിൽ ഇരുവർക്കും അഭിനന്ദങ്ങളും ആശംസകളുമായി രംഗത്ത് എത്തി .എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുന്നു