ശ്വാസം നിലക്കുന്നതിന് തൊട്ട് മുൻപ് ആ കുഞ്ഞു തന്റെ മാതാപിതാക്കളോട് പറഞ്ഞത് ആരുടെയും കരളലിയിക്കും

മാരകമായ ഒരു രോഗവുമായി പോരാടുന്ന കിന്നഡി ഡേവിൻ എന്ന കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ കണ്ട് നിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്വാസം നിലക്കുന്നതിന് തൊട്ടു മുൻപ് ആ പിഞ്ചു കുഞ്ഞു അച്ഛനോടും അമ്മയോടും പറഞ്ഞ വാക്കുകൾ ആരുടെയും കണ്ണ് നനയിക്കും. എന്നാൽ പിന്നീട് ആ ഹോസ്പിറ്റൽ മുറിയിൽ സംഭവിക്കുന്നത് സത്യത്തിൽ ഒരു അത്ഭുതം തന്നെയാണ്! ഒരുപക്ഷെ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു അത്ഭുതംകിന്നഡി ഡേവിൻ എന്ന കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ നിന്നുള്ള അത്ഭുതകരമായ തിരിച്ചുവരവിന്റെ കഥയാണ്  ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഡേവിൻ റേച്ചൽ ദമ്പതികളുടെ ആറ് വയസുള്ള മകൾ കിന്നഡ ഡേവിൻ കടുത്ത പനിയെ തുടർന്നാണ് അവർ ആശുപത്രിയിൽ കൊണ്ടു വരുന്നത്. എന്നാൽ വിദഗ്ദ്ധ പരിശോധയിൽ കുട്ടിക്ക് മെനിജറ്റിസ് എന്ന മാരക രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്റ്റർമാർ ഉടനടി ആന്റി ബയോട്ടിക്കുകൾ നൽകിയെങ്കിലും ആ കുഞ്ഞു ശരീരത്തിൽ അതൊന്നും ഫലം കണ്ടില്ല. ശരീരം ആന്റി ബയോട്ടിക്കുകളോട് പ്രതികരിക്കാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്ന് ഡോക്റ്റർമാർ കൈമലർത്തി. ദൈവത്തോട് പ്രാർഥിക്കുക മാത്രമേ ഇനി നമുക്ക് കഴിയൂ എന്നവർ പറഞ്ഞു.

അതേ സമയം കിന്നടിയുടെ രോഗം അനുനിമിഷം മൂർച്ഛിച്ചു കൊണ്ടിരുന്നു. അമ്മ റേച്ചൽ ആണ് തന്റെ മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു എല്ലാവരോടും തന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചത്. താൻ മരണത്തോട് അടുക്കുന്നു എന്ന് മനസിലാക്കിയ ആ കൊച്ചു പെൺകുട്ടി മാതാപിതാക്കളോടും ഡോക്റ്റർമാരോടും നന്ദി പറയുന്നുണ്ട് ആ വിഡിയോയിൽ. തന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് ആദ്യം മാതാപിതാക്കളോട് നന്ദിപറയുകയും , ശേഷം തന്നെ രക്ഷിക്കാൻ പ്രയത്നിച്ച ഡോക്റ്റര്മാരോടും ആ കുരുന്ന് നന്ദി പറയുന്നു. അതിനു ശേഷം അവൾ കൈകൾ കൂപ്പി ഈശ്വരനോട് പ്രാർത്ഥിക്കാൻ തുടങ്ങി.

തന്റെ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന ആ കുഞ്ഞു അബോധാവസ്ഥയിലേക്ക് പോകുന്നതും എന്നാൽ പെട്ടെന്ന് തന്നെ ഞെട്ടിയുണർന്ന് അമ്മയുടെ കൈയിൽ പിടിക്കുന്നതും വിഡിയോയിൽ കാണാം. അതിന് ശേഷം താൻ സ്വർഗത്തിൽ പോയെന്നും എന്നാൽ എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിൽ പോകണമെന്ന് പ്രാർത്ഥിച്ചെന്നും ആ കുഞ്ഞു പറയുന്നു.

ഡോക്റ്റർമാർ പറയുന്നത് മരുന്നുകളുടെ ക്ഷീണത്തിൽ ആ കുഞ്ഞു മയങ്ങി പോയതാകാമെന്നും എന്നാൽ പേടിച്ചിട്ടു പെട്ടെന്ന് ഞെട്ടിയുണർന്നതാകാമെന്നുമാണ്. കാരണം എന്ത് തന്നെയായാലും അതിനു ശേഷം ആ കുഞ്ഞു സുഖം പ്രാപിക്കാൻ തുടങ്ങി. ശരീരം മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. ഒരാഴ്ച കൊണ്ടുതന്നെ അവർക്ക് ആശുപത്രി വിടാനുമായി.

ആ കുഞ്ഞിന്റെ ആശുപത്രിയിലെ ആ വീഡിയോ ഇപ്പോഴും ഒരു അത്ഭുതമായി തന്നെ തുടരുകയാണ്. ശാസ്ത്രീയമെന്നോ ദൈവാനുഗ്രഹമെന്നോ ഒക്കെ നമുക്കതിനെ വിശേഷിപ്പിക്കാം!

 

 

x