
കാറിൽ ഇരുന്ന് വധുവിന് താലി ചാർത്തി വരൻ , ഈ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
സോഷ്യൽ മീഡിയയിൽ നിരവധി വിവാഹ വാർത്തകൾ വൈറലായി മാറാറുണ്ട് , അതിൽ ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.ഇപ്പോഴിതാ കേരളക്കരയുടെ മനസ് നിറയ്ക്കുന്ന വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വിവാഹത്തിന് എതിർപ്പുകളെയും തടസ്സങ്ങളെയും ഒന്നിച്ച് നേരിട്ട വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.വിവാഹാവശ്യങ്ങൾക്കായി പൂവ് വാങ്ങിക്കാൻ പോകുന്നതിനിടെ ബൈക്ക് തട്ടി , എന്നാൽ വധുവിനെ കാറിൽ ഇരുന്നു താലികെട്ടി വരൻ.കട്ടപ്പന പാറക്കടവ് സ്വേദേശികളായ രൂപേഷും സമീപവാസി അശ്വതിയുമാണ് ഇന്ന് വിവാഹിതരായത്.

വിവാഹത്തിന് അശ്വതിയുടെ വീട്ടുകാർക്ക് അത്ര താല്പര്യം ഇല്ലായിരുന്നു , അതുകൊണ്ട് തന്നെ അവർ വിവാഹത്തിന് പങ്കെടുത്തില്ല , ഇതോടെയാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചത്.എന്നാൽ വിവാഹത്തിന്റെ ആവശ്യങ്ങൾക്കായി പൂവ് വാങ്ങിക്കാൻ ചന്തയിലേക്ക് പോയ രൂപേഷിന്റെ ബൈക്ക് തട്ടി കാലിന് പറ്റുകയായിരുന്നു.ഇതോടെ വിവാഹം മുടങ്ങും എന്ന ആശങ്ക വന്നെങ്കിലും എന്തൊക്കെ വന്നാലും താലി കെട്ടും എന്നുള്ള തീരുമാനമായിരുന്നു രൂപേഷിന്റേത്.അതുകൊണ്ട് തന്നെ അശ്വതിയെ താലി കെട്ടാൻ രൂപേഷ് കാറിൽ എത്തുകയായിരുന്നു.
എന്നാൽ ക്ഷേത്രത്തിലേക്ക് കാർ കയറാനാവാത്തത് കൊണ്ട് കാറിൽ ഇരുന്നു രൂപേഷ് അശ്വതിയെ താലി ചാർത്തി , ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.അശ്വതിയുടെ വീട്ടിൽ നിന്നും എതിർപ്പായിരുന്നു രൂപേഷുമായുള്ള വിവാഹത്തിന് , എന്നാൽ രൂപേഷിന്റെ വീട്ടിൽ സമ്മതവുമായിരുന്നു .അതുകൊണ്ട് വിവാഹത്തിന് രൂപേഷിന്റെ വീട്ടുകാർ എല്ലാം പങ്കെടുത്തിരുന്നു.വിവാഹ ശേഷം രൂപെഷിനേ വിദഗ്ധ ചികിത്സക്ക് ആ.ശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.എന്തായാലും ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.