സരിഗമപ താരം അശ്വിൻ വിവാഹിതനായി , വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാളി സംഗീത പ്രേമികളുടെ ഹൃദയം തൊട്ടറിഞ്ഞ സംഗീത റിയാലിറ്റി ഷോ ആയിരുന്നു സീ കേരളത്തിൽ സംപ്രേഷണം ചെയ്ത ” സരിഗമപ ” .. നിരവധി യുവ ഗായകരെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച “സരിഗമപ ” ഏറെ പ്രേക്ഷക ശ്രെധ നേടിയിരുന്നു .. സരിഗമപ യിലൂടെ പ്രേഷകരുടെ ഇഷ്ട ഗായകനായി സ്രെധിക്കപെട്ട ഗായകനായിരുന്നു അശ്വിൻ വിജയൻ .. വെത്യസ്തമായ ആലാപന ശൈലി കൊണ്ട് ഏറെ ശ്രെധ നേടിയ അശ്വിൻ , പ്രേഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു .. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ ഗായകൻ അശ്വിൻ വിവാഹിതനായിരിക്കുകയാണ് .. കോയമ്പത്തൂരുകാരി സരസ്വതിയാണ് വധു .. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബക്കാരുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ആയിരുന്നു വിവാഹം ..

 

താൻ വിവാഹിതനാകാൻ പോകുന്നു എന്ന് വെളിപ്പെടുത്തി അശ്വിൻ നേരത്തെ രംഗത്ത് എത്തിയിരുന്നു .. കോയമ്പത്തൂരിൽ സ്ഥിര താമസമാക്കിയ സരസ്വതി എന്ന സച്ചുവിനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് എന്ന് മുൻപേ വെളിപ്പെടുത്തിയിരുന്നു .. കോയമ്പത്തൂരിൽ സ്ഥിര താമസമാക്കിയ സച്ചുവിന്റെ അച്ഛൻ തിരുവനന്തപുരം കാരൻ ആണ് ‘അമ്മ പാലക്കാട് കാരിയുമാണ് .. തിരിപ്പൂരിലേക്ക് താമസം മാറിയത് ജോലിയുടെ ഭാഗം ആണെന്ന് കുടുംബം നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അശ്വിൻ വെക്തമാക്കിയിരുന്നു ..

 

പ്രണയവിവാഹമാണോ എന്ന് ചോദിച്ച് നിരവധി ആരധകർ രംഗത്ത് എത്തിയിരുന്നു , എന്നാൽ തന്റേത് പ്രണയവിവാഹമല്ല അമ്മായിയുടെ മകന് വന്ന നല്ല ആലോചനകളിൽ ചിലത് അമ്മായി അയച്ചകൂട്ടത്തിലാണ് സരസ്വതിയെ തിരഞ്ഞെടുത്തത് എന്നായിരുന്നു അശ്വിന്റെ മറുപടി .. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. സഹമത്സരാർത്ഥികൾ അടക്കം നിരവധി ആളുകളാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് .. സരിഗമപ വിന്നർ ആയ ലിബിൻ സക്കറിയയുടെ വിവാഹവും അടുത്ത ഇടക്കാണ് നടന്നത് .. എന്തായാലും സച്ചുവിന്റെയും അശ്വിന്റെയും വിവാഹ ചത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x