ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ സിനിമാലോകത്തെ അമ്പരപ്പിച്ച ആ വൈറൽ കുട്ടിത്താരങ്ങൾ ആരാണെന്നറിയാമോ ? വീഡിയോ കാണാം

പലരും തിരിച്ചറിയാതെ പോയ കഴിവുള്ള കലാകാരന്മാരെ പിന്തുണക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കാണുള്ളത് , അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുകയും പിന്നീട് ഏറെ സ്രെധിക്കപെടുകയും ചെയ്ത നിരവധി കലാകാരന്മാരും കലാകാരികളും ഉദാഹരണമായി നമുക്ക് മുന്നിലുണ്ട് . ഓരോ ദിവസവും വെത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം പ്രമുഖ നടന്മാരെ വരെ അമ്പരപ്പിച്ച ഒരു കിടിലം ആക്ഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രെധ നേടുകയും വൈറലായി മാറുകയും ചെയ്തിരുന്നു ..

 

കുറച്ചു കുട്ടികൾ ചേർന്ന് ഗ്രാമീണ പശ്ചാത്തലത്തിൽ പവൻ കല്യാൺ നായകനായി എത്തിയ ” വക്കീൽ സാബ് ” എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മൊബൈൽ ക്യാമെറയിൽ തങ്ങളുടേതായ രീതിയിൽ ചിത്രീകരിക്കുകയും , അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു . ” നല്ലൂര് കുറല്ലു എൽ കെ എന്റർടൈൻമെന്റ് ” എന്ന യൂട്യൂബ് ചാനെലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത് .. മൊബൈൽ ക്യാമെറയിൽ ചിത്രീകരിച്ച രംഗങ്ങൾ യഥാർത്ഥ സിനിമയിൽ കൊറിയോഗ്രാഫി ചെയ്യുന്നതിലും ഏറെ മികച്ചു നിൽക്കുന്നു എന്നാണ് പലരും അഭിപ്രായങ്ങൾ പറയുന്നത് ..

 

വീഡിയോയിലെ ആക്ഷൻ രംഗങ്ങളും , ഫാസ്റ്റ് & സ്ലോമോഷൻ കട്ടുകളും , അഭിനയവും ഒക്കെ വേറിട്ട് നിൽക്കുന്നു .. എടുത്ത് പറയേണ്ടത് ക്യാമെറ ആംഗിളുകളും , വീഡിയോ എഡിറ്റിങ്ങും തന്നെയാണ് .. ഓരോ ഷോട്ടുകളും പെർഫെക്റ്റ് എന്നല്ലാതെ ഒന്നും പറയാനില്ല .. ടാലെന്റ്റ് എന്നുവെച്ചാൽ ഇത് തന്നെയാണ് എന്നാണ് ഏവരും വീഡിയോയ്ക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ..വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തി നിമിഷ നേരങ്ങൾക്കുളിലാണ് ഏവരും ഏറ്റെടുത്തത് .. ഒന്നും പറയാനില്ല ഒരു അടാർ ഐറ്റം തന്നെ എന്ന് വാഴ്ത്തുകയായിരുന്നു സോഷ്യൽ ലോകവും സിനിമ താരങ്ങളും .. വീഡിയോ തരംഗമായി മാറിയതോടെ സിനിമയിൽ നിന്നടക്കം നിരവധി ആളുകളാണ് അഭിനന്ദനപ്രവാഹവുമായി രംഗത്ത് എത്തിയത് ..

മലയാളികളുടെ പ്രിയ നടൻ ജയസൂര്യയും , ഉണ്ണി മുകുന്ദനും , സംവിധായകൻ അജയ് വാസുദേവ് അടക്കം നിരവധി ആളുകളാണ് കുട്ടികൾ ഒരുക്കിയ മാസ്സ് സീനിന് പ്രശംസയുമായി രംഗത്ത് എത്തിയത് .. സോഷ്യൽ ലോകത്ത് കത്തികയറി വീഡിയോ തരംഗമായതോടെ ഇവർ ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും .. ആന്ധ്രാ പ്രദേശിലെ നെല്ലുരെ എന്ന ഗ്രാമത്തിലെ കുട്ടികളാണ് ഈ വൈറൽ താരങ്ങൾ .. മുന്ന എന്ന കുട്ടിയാണ് വിഡിയോയിൽ നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത് , സംവിദായകനായി എം കിരണും , ആർട്ട് ഡയറക്ടർ ആയി വരുണും , എഡിറ്റർ ആയി ” ലായ്ക്കും ” , ക്യാമെറാമാൻ സുഭാനി എന്നി കുട്ടിത്താരങ്ങളാണ് കിടിലൻ വിഡിയോയുടെ പിന്നിൽ ..

ഇതിനു മുൻപും ഇത്തരത്തിലുള്ള കിടിലൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇവർ ശ്രെധ നേടിയിട്ടുണ്ട് .. 10 താഴെ വിഡിയോകൾ മാത്രം അപ്‌ലോഡ് ചെയ്ത ഇവരുടെ യൂട്യൂബ് ചാനലിന് പ്രമുഖർ അടക്കം മൂന്നു ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ട് .. പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 30 ലക്ഷത്തിനടുത്ത് കാഴ്ചക്കാരും രണ്ടേകാൽ ലക്ഷത്തിനടുത്ത് ലൈക്കുകളും നേടിയിട്ടുണ്ട്

Articles You May Like

x