“സൗന്ദര്യം ഉണ്ടാവേണ്ടത് മനസിലാണ് മുഖത്തല്ല ” സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച ആ പ്രണയകഥയിതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു പ്രണയകഥയുണ്ട് , മുഖത്തിന്റെ സൗന്ദര്യമല്ല മനസിന്റെ സൗന്ദര്യമാണ് ജീവിതം സന്തോഷകരമാക്കുന്നത് എന്ന് തെളിയിച്ച ദമ്പതികളുടെ പ്രണയകഥ .. സിനിമകളിൽ കാണുന്നത് പോലെ , “അത്ര സുഖകരമല്ല ജീവിതം” എന്ന് പറയുന്നവർക്ക് മുന്നിൽ സിനിമകഥയെ വെല്ലുന്ന തരത്തിലുള്ള യാതാർത്ഥ സംഭവ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . വളരെ വെത്യസ്തമായ യഥാർത്ഥ ജീവിത കഥകൾ വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് ഏവരുടെയും മനസ് നിറയ്ക്കുന്ന പ്രണയകഥയെത്തിയത് .. ആസിഡ് ആ, ക്ര, മണത്തെ അതിജീവിച്ച ലളിത എന്ന പെൺകുട്ടിയെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ഭർത്താവാണ് പേജിൽ പങ്കുവെച്ചിരിക്കുന്നത് .. ഭർത്താവിന്റെ കുറിപ്പിങ്ങനെ

 

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഐശ്വര്യവും സമ്പാദ്യവും നേട്ടവും എല്ലാം എന്റെ ഭാര്യാ ലളിതയും മകനുമാണ് .. ബാങ്കിൽ ജോലി ചെയ്യുന്ന കാലത്താണ് ഞാൻ ആദ്യമായി ലളിതയെ പരിചയപ്പെടുന്നത് . ഒരിക്കൽ നമ്പർ തെറ്റി ലളിത തന്നെയാണ് വിളിച്ചത് . അമ്മയുണ്ടോ അമ്മയുടെ കയ്യിൽ ഒന്ന് കൊടുക്കുവോ എന്ന പെൺകുട്ടി യുടെ ചോദ്യത്തിൽ എനിക്ക് മനസിലായി നമ്പർ തെറ്റി വിളിച്ചുപോയതാണ് എന്ന് .. കാരണം എന്റെ ‘അമ്മ ഗ്രാമത്തിലാണ് ഞാൻ ജോലിയുടെ ഭാഗമായി ടൗണിലും .. ഷെമിക്കണം നമ്പർ തെറ്റി വിളിച്ചതാണ് എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു . കട്ട് ചെയ്തപാടെ ഞാൻ തിരികെ ഫോൺ വിളിച്ചത് താങ്കൾ ആരാണെന്നു ചോദിച്ചു ..അവൾ പേരൊക്കെ പറഞ്ഞ് വീണ്ടും ഫോൺ കട്ട് ചെയ്തു .. എന്നാൽ ആ ശബ്‌ദം എന്നെ അങ്ങ് വിട്ടുപിരിഞ്ഞില്ല , എന്തോ മുൻജന്മത്തിലെ പരിചയം പോലെ എനിക്ക് അവളുടെ ശബ്‌ദം കാതുകളിൽ കേട്ടുകൊണ്ടിരുന്നു .. അവളെ വീണ്ടും വിളിക്കണം എന്ന തോന്നലുണ്ടായി , വീണ്ടും ആ പെൺകുട്ടിയെ വിളിക്കുകയും അവളെക്കുറിച്ച് കൂടുതൽ അറിയാനും ഞാൻ ശ്രെമിച്ചു . അങ്ങനെ പരിചയത്തിലായി ഞങ്ങൾ . പിന്നെ ദിവസവും ഫോൺ വിളിയായി ..

 

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു , നമ്മൾ തമ്മിൽ ഉടനെ കാണും , പിന്നീട് ഈ വിളിയുണ്ടാകില്ല എന്ന് .. അത് കേട്ടപ്പോൾ എന്തോപോലെ തോന്നി , ഞാൻ അവളോട് കാര്യങ്ങൾ അന്വഷിച്ചു .. അവൾ പറഞ്ഞു ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖമോ സൗന്ദര്യമോ ആയിരിക്കില്ല എനിക്ക് , ചിലപ്പോൾ നിങ്ങൾ എന്നെ കണ്ടുകഴിഞ്ഞാൽ ഭയന്നു പോയേക്കും എന്ന് .. ഇത് കേട്ടപ്പോൾ ആകെ മൊത്തം സങ്കടം ഉള്ളിൽ കടന്നുകൂടി .. ഞാൻ എന്റെയൊരു സുഹൃത്തിനെയും കൂട്ടി അവളുടെ ഗ്രാമത്തിൽ അവളെ കാണാനായി ചെന്നു .. അവളെ കണ്ടു , എന്നെ കണ്ടപ്പോൾ അവൾ അവളുടെ മുഖം മറച്ചിരുന്നു ഷാൾ മാറ്റി എന്നെ നോക്കി ഒന്ന് ചിരിച്ചു .. അവൾ പറഞ്ഞത് ശരിയാണ് ഒരു നിമിഷം ഞാൻ ആകെ തരിച്ചു നിന്ന് പോയി . ആ മരവിപ്പ് മാറാൻ കുറച്ചു സമയം മാത്രമേ എടുത്തുള്ളൂ , അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു വിവാഹം കഴിക്കുകയാണെങ്കിൽ ഇവളെ മാത്രേ കഴിക്കു എന്ന് .. അവളെ കൂടുതൽ അടുത്തറിയാൻ ശ്രെമിച്ചു . അവൾക്ക് ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് അവൾ എന്നോട് എല്ലാം തുറന്നു പറഞ്ഞു ..

 

അവളും അവളുടെ കസിനും തമ്മിലുള്ള ചെറിയ പ്രേശ്നമാണ് ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് കാര്യങ്ങൾ വഴി വെച്ചത് . ചെറിയ പ്രേശ്നത്തിന്റെ പേരിൽ നീയൊരു അഹങ്കാരിയാണെന്നും നിന്റെ മുഖം ഞാൻ ആ, സി, ഡ് ഒഴിച്ച് പൊള്ളിക്കുമെന്നും അവൻ ദേഷ്യപ്പെട്ടു , എന്നാൽ ദേഷ്യത്തിന്റെ പുറത്ത് അവൻ അങ്ങനെ പറഞ്ഞതാകുമെന്നാണ് എല്ലാവരും കരുതിയത് .. എന്നാൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ .. അവൻ പറഞ്ഞത് പോലെ തന്നെ പ്രവർത്തിച്ചു എന്നതാണ് സത്യം .. ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് വന്ന് അവളുടെ മുടിക്ക് കുത്തി പിടിച്ച് മുഖത്ത് ആ, സിഡ് ഒഴിക്കുകയായിരുന്നു .. പിന്നീട് വളർഷങ്ങളോളം ആശുപത്രിയിൽ ചികിത്സയ്ക്കായി കയറി ഇറങ്ങി .. ഒടുവിൽ ദൈവ നിമിത്തം പോലെ എന്റെയടുത്തും എത്തി .. അവളെ കയ്യൊഴിയാൻ എനിക്ക് കഴിഞ്ഞില്ല എല്ലാം അറിഞ്ഞപ്പോൾ അവളോട് കൂടുതൽ സ്നേഹമാണ് തോന്നിയത് .. ഞാൻ അവളെ വിവാഹം ചെയ്യനും അവൾക്ക് നല്ലൊരു ജീവിതം നൽകാനും തീരുമാനിച്ചു .. എന്നാൽ സമൂഹത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും എന്റെ തീരുമാനത്തിന് കുറച്ചൊക്കെ എതിർപ്പുകൾ വന്നിരുന്നു .. എന്നാൽ അതൊന്നും ഞൻ കാര്യമാക്കിയില്ല ..

“എങ്ങനെ ഇവളെ നീ നിന്റെ ഭാര്യയായി മറ്റുള്ളവരുടെ മുൻപിൽ പരിചയപ്പെടുത്തും എന്നുവരെ ചില ചോദ്യങ്ങൾ ഉയർന്നു ” . അവർക്ക് ഞാൻ നൽകിയ മറുപടി ഇതായിരുന്നു “ഇതിൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ത് പറയും എന്ന് ഞാൻ കരുതുന്നില്ല .. ഞങ്ങളുടെ സ്നേഹമാണ് .. സ്നേഹം ഒരിക്കലും മുഖത്തല്ല മനസിലാണ് ഉണ്ടാവേണ്ടത് , അത് ഞങ്ങൾക്കിടയിൽ ഒരുപാടുണ്ട് താനും” . അവളും മകനും അടങ്ങുന്നതാണ് എന്റെ ലോകം എന്റെ സന്തോഷം എന്നായിരുന്നു ഭർത്താവ് സോഷ്യൽ മീഡിയയിൽ കുറിച്ചത് .. എന്തായാലും നിരവധി ആളുകളാണ് ഭർത്താവിന്റെ തീരുമാനത്തിന് നിറഞ്ഞ കയ്യടികളുമായി രംഗത്ത് വരുന്നത്

x