മുപ്പത്തിയഞ്ചാം ജന്മദിനം രണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ദുൽഖർ സൽമാൻ; മകന്റെ പിറന്നാൾ ആഘോഷങ്ങൾ ക്യാമറയിൽ പകർത്തി നടൻ മമ്മൂട്ടി

കഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രെധേയം ആയ നടൻ ദുൽഖർ സൽമാന്റെ മുപ്പത്തിയഞ്ചാം ജന്മദിനം, താരത്തിനെ പിറന്നാൾ ആശംസകൾ അറിയിച്ച് നിരവതി പേരാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയത്, പിറന്നാൾ ആശംസ അറിയിച്ച മിക്കവർക്കും ദുൽഖർ സൽമാൻ നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു, ഇപ്പോൾ ദുൽഖർ സൽമാൻറെ ജന്മദിന ആഘോഷത്തിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

വളരെ ആർഭാടകരം അല്ലാത്ത രീതിയിൽ ആയിരുന്നു ദുൽഖർ സൽമാന്റെ പിറന്നാൾ ആഘോഷം, എന്നാൽ രണ്ട് കേക്ക് മുറിച്ചായിരുന്നു താരം ജന്മദിനം കൊണ്ടാടിയത്, ദുൽഖറിന്റെ ജന്മദിന ആഘോഷത്തിന്റെ പുറത്ത് വന്ന ചിത്രത്തിൽ നിന്ന് നമുക്ക് അത് കാണാൻ കഴിയും , എന്നാൽ രസകരമായ കാര്യം അതല്ല ദുൽഖറിന്റെ പുറകുവശത്ത് നിന്ന് മകൻറെ പിറന്നാൾ ആഘോഷം തൻറെ ക്യാമറ കൊണ്ട് പകർത്തുന്ന മമ്മൂട്ടിയെയാണ് ഈ ചിത്രത്തിൽ ഏറെ ശ്രെധേയം ആയത്, മമൂട്ടിയും ദുൽഖറും കറുത്ത നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്

ദുൽഖറിന് ആദ്യം പിറന്നാൾ ആശസകൾ അറിയിച്ചത് നടൻ പൃഥ്വിരാജ് ആയിരുന്നു കൂടാതെ പ്രിത്വിയുടെ ഭാര്യ സുപ്രിയ ദുല്ഖറിന് വേണ്ടി പിറന്നാൾ കേക്കും സമ്മാനം ആയി അയച്ച് കൊടുത്തിരുന്നു, സുപ്രിയ അയച്ച് കൊടുത്ത കേക്ക് തയാറാക്കിയത് ദ ഷുഗർ ഷിഫ്റ്റർ എന്ന സ്ഥാപനം ആയിരുന്നു അവർ ആ കേക്കിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് നിമിഷ നേരം കൊണ്ട് വൈറലായി മാറിയത് , വെള്ള നിറത്തിൽ ക്യുബിക്ക് രൂപത്തിൽ നിർമിച്ച കേക്കിൽ ഗോൾഡൻ നിറത്തിൽ ഡി ക്യു എന്ന് രേഖപെടുത്തിയിരുന്നു

കഴിഞ്ഞ ദിവസം തൻറെ പുതിയതായി വരുന്ന അഞ്ചോളം പുതിയ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആണ് താരം തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് കിങ് ഓഫ് കൊത്ത, ഓതിരം കടകം, കുറുപ്പ്, സല്യൂട്ട് കൂടാതെ തെലുങ്ക് ചിത്രമായ ലഫ്റ്റനന്റ് റാം എന്നിവയാണ് ദുൽഖർ പങ്ക് വെച്ചത്, എല്ലാ പോസ്റ്ററുകൾക്കും വൻ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നിരവതി പേർ ആശംസകൾ അയച്ചെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷി അയച്ച പിറന്നാൾ ആശംസകളും ഏറെ ശ്രേദ്ധെയം ആയിരുന്നു, സോഷ്യൽ മീഡിയയിൽ നടന്മാരിൽ ദുൽഖർ സൽമാനെ മാത്രമാണ് മീനാക്ഷി ഫോള്ളോ ചെയുന്നത്, കൂടാതെ മമ്മൂട്ടി മകൻറെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Articles You May Like

x