“ദിലീപിന് വേണ്ടി ഒരു വർഷം കെട വിളക്ക് കത്തിച്ചു “, അമ്മയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് ദിലീപ്

“ഒരു പ്രതിസന്ധി ഘട്ടത്തിൽ പെട്ട് ഉഴലുന്ന ദിലീപിന് വേണ്ടി ഞാൻ ഒരു വര്ഷം കെടാവിളക്ക് കത്തിച്ചു ” ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു . വിറയാർന്ന കൈകൾ കൊണ്ട് ദിലീപിന് മുന്നിൽ കൈകൂപ്പി തൊഴുത അമ്മയെ കണ്ട് ദിലീപും കരഞ്ഞുപോയി .. അതിന് പിന്നിൽ ഒരു കഥയുണ്ട് ..ദിലീപിന്റെ നന്മ മനസിന്റെ കരുതലിന്റെ കഥ .. കുഴി വെട്ടി മൂടാൻ തുടങ്ങിയ ചാപിള്ളയെ 200 രൂപ കൊടുത്ത് വാങ്ങി മരണത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിച്ച ദൈവതുല്യമായ ഒരമ്മ .. ഇന്ദിര എന്ന അമ്മയുടെയും മകളുടെയും യാതാർത്ഥ ജീവിത കഥ ഏവരുടെയും കണ്ണ് ഒന്ന് നിറയ്ക്കും .. ആ സംഭവം ഇങ്ങനെ :

1996 ലാണ് സംഭവം നടക്കുന്നത് . സഹോദരിയുടെ മകൾ പ്രസവിച്ചതറിഞ്ഞാണ് ഇന്ദിര ആലപ്പുഴ താലൂക്ക് ആശുപത്രിലേക്ക് എത്തുന്നത് . ആശുപത്രി വരാന്തയിലൂടെ നടന്നു വരുന്നതിനിടയിലാണ് ആശുപത്രി ജീവനക്കാരൻ ഒരു കയ്യിൽ ബക്കറ്റും തൂക്കി പിടിച്ചുകൊണ്ട് നടന്നു വരുന്നത് ഇന്ദിര കണ്ടത് . ജീവനക്കാരന്റെ ബക്കറ്റിലേക്ക് നോക്കി എല്ലാവരും മുഖം മാറ്റുന്നത് കണ്ട് ഇന്ദിരയും ജീവനക്കാരൻ അടുത്തെത്തിയപ്പോൾ ആ ബക്കറ്റിലേക്ക് നോക്കി . ഒരു മാം, സ, പിണ്ഡ, മായിരുന്നു അത് .. ഒപ്പം ജീവനക്കാരൻ ഇന്ദിരയോട് പറഞ്ഞു ചാപിള്ളയാണ് എന്ന് .. എന്തോ ദൈവത്തിന്റെ ഉൾവിളി പോലെ ആ ജീവനക്കാരനെ ഇന്ദിര പിന്തുടർന്നു .. നോക്കുമ്പോൾ ആ ആശുപത്രി ജീവനക്കാരൻ ആ ചാപിള്ള യെ കുഴി കുത്തി മൂടാൻ തുടങ്ങുകയാണ് . കുഴിയിലേക്ക് വെച്ച ആ കു, ഞ്ഞിന്റെ കാലിൽ ഇന്ദിര ഒന്ന് സ്പർശിച്ചു . തണുത്തുവിറച്ച ആ കുഞ്ഞികാലുകൾ ചൂട് സ്പര്ശനം ഏറ്റപ്പോൾ പെട്ടന്ന് ചലിച്ചു . ഇത് കണ്ടതും ഇന്ദിര ജീവനക്കാരനോട് പറഞ്ഞു ഇതിനു ജീവനുണ്ട് ..

ആകെ ഒരവസ്ഥയിൽ പോയ ജീവനക്കാരൻ ഇന്ദിരയോട് പറഞ്ഞു ഇത് പ്രേശ്നമാക്കരുത് ഇതിനെ കുഴിച്ചിടാൻ ഇതിന്റെ ‘അമ്മ എനിക്ക് 200 രൂപയും തന്നിട്ടുണ്ട് . ഇത് കേട്ടപ്പോൾ ഈ കുഞ്ഞിനെ ഞാൻ എടുത്തോട്ടെ എന്നായി ഇന്ദിരയുടെ പക്ഷം .. ഒടുവിൽ കയ്യിൽ ഉണ്ടായിരുന്ന 200 രൂപ ജീവനക്കാരന് കൊടുത്ത് കുഞ്ഞിനേയും കൊണ്ട് ഇന്ദിര ആശുപത്രി വിട്ടിറങ്ങി .. വീട്ടിലെത്തിയപ്പോൾ അത്ര നല്ല പിന്തുണയായിരുന്നില്ല ഇന്ദിര എന്ന അമ്മയ്ക്ക് ലഭിച്ചത് . മാസം തികയാതെ ഉണ്ടായ കുഞ്ഞിന് ഒരു കിലോ മാത്രമായിരുന്നു തൂക്കം ഉണ്ടായിരുന്നത് .. ആശുപത്രികളായ ആശുപത്രിയിൽ കേറി ഇറങ്ങിയെങ്കിലും അവർ ഇന്ദിരയെ ഇറക്കി വിടുകയാണ് ചെയ്തത് .ഒടുവിൽ ഇന്ദിരയുടെ അവസ്ഥ കണ്ട ഓട്ടോക്കാരൻ ഒരു ശിശു രോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു . ഗർഭം നശിപ്പിക്കാൻ ചെയ്തത് കൊണ്ട് തന്നെ വേണ്ട വിധത്തിൽ കുഞ്ഞിന് പരിചരണം ഒന്നും ലഭിച്ചിരുന്നില്ല ..

പൊക്കിൾ കൊടി പോലും മുറിച്ചിരുന്നില്ല . ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ ആരംഭിച്ചു , ആദ്യത്തെ ഗ്ളൂക്കോസ് വെള്ളം മാത്രം നൽകി , 120 ദിവസങ്ങൾക്ക് ശേഷമാണു വായിലൂടെ ഒരു തുള്ളി വെള്ളമെങ്കിലും നൽകാൻ തുടങ്ങിയത് . പിന്നീട് ഭർത്താവും ഇന്ദിരയോടൊപ്പം മകളെ സ്നേഹിച്ചു തുടങ്ങി .. ഒടുവിൽ അവൾക്ക് കീർത്തി എസ് കുറിപ്പ് എന്ന പേര് നൽകുകയും ചെയ്തു . എന്നാൽ കീർത്തിക്ക് ശരീരം എല്ലാ ശരിയായെങ്കിലും കാലുകൾക്ക് വൈകല്യങ്ങൾ സംഭവിച്ചു .. അതോടെ മറ്റു കുട്ടികളെ പോലെ നടക്കാൻ കീർത്തിക്ക് സാധിച്ചില്ല ..പിന്നീട് ഇന്ദിരയുടെ ഭർത്താവ് കാൻസർ വന്നു മരിച്ചതോടെ ജീവിതം വീണ്ടും പരുങ്ങലിൽ ആയി . മൂന്നു സെന്റ് സ്ഥലത്തിൽ കുടിൽ കെട്ടി ചെറിയ മുറുക്കാൻ കടയുമായി ഇന്ദിര പിടിച്ചു നിന്നു ..

ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഇട്ട കുടിലിൽ കഴിയുമ്പോഴാണ് ജനപ്രിയ നടൻ ദിലീപ് ഇവരെക്കുറിച്ച് അറിയുകയും ഇവരുടെ കഥയറിഞ്ഞ് ഇവരെ സഹായിക്കാൻ മുന്നോട്ട് വരുകയും ചെയ്തത് . 3 സെന്റ് സ്ഥലത്ത് ദിലീപ് ഇരുവർക്കും വീട് വെച്ച് നൽകുകയും ചെയ്തു . ആ വീട്ടിലാണ് ഇന്ദിരയും മകൾ കീർത്തിയും ഇന്നും താമസിക്കുന്നത് . സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അരം പ്ലസ് അരം കിന്നാരം എന്ന ഷോയിലാണ് വർഷങ്ങൾക്ക് ശേഷം തങ്ങളെ സഹായിച്ച ദിലീപേട്ടനെ കാണാൻ കീർത്തിയും ‘അമ്മ ഇന്ദിരയും എത്തിയത് ..അറിഞ്ഞും അറിയാതെയും ഒരുപാട് കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി എത്തിയ നടന്മാരിൽ മുൻപന്തിയിലാണ് ജനപ്രിയ നടൻ ദിലീപിൻറെ സ്ഥാനം എന്ന് ഒരിക്കൽ കൂടി തെളിയിച്ച നിമിഷം..താരത്തിനെതിരെ വിമർശങ്ങൾ ഉന്നയിക്കുമ്പോഴും താരം ചെയ്ത നല്ലപ്രവർത്തികൾ ആര് പറയാറില്ല എന്നതാണ് വാസ്തവം

Articles You May Like

x