നോമ്പ് തുറക്കാൻ ഒരു കുപ്പി വെള്ളം ചോദിച്ചയാളെ കണ്ട് എയർ ഹോസ്റ്റസ് ചെയ്തത് കണ്ട് അഭിനന്ദങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം

നോമ്പ് തുറക്കാൻ ഒരു കുപ്പി വെള്ളം ചോദിച്ചയാളെ കണ്ട് എയർ ഹോസ്റ്റസ് ചെയ്തത് കണ്ട് അഭിനന്ദങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം.ആരും ഇത് വായിക്കാതെ പോവരുത് ,കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെങ്കിലും , കരുണയും നന്മയും നിറഞ്ഞ ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.വിശക്കുന്നവന് ഭക്ഷണം നൽകുക എന്നത് എന്നും മഹത്തായ ഒരു കാര്യം തന്നെയാണ്.ഇപ്പോഴിതാ യുവാവിന്റെ അബുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

 

 

നോമ്പ് കാലത്ത് നോമ്പ് നോൽക്കുന്ന വിമാന യാത്രികർക്ക് ആകെ നോമ്പ് തുറക്കാൻ ആകെയുള്ള വഴി വിമാനത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണം മാത്രമാണ്.ജാവൈദ് എന്ന മാധ്യമപ്രവർത്തകൻ എയർ ഇന്ത്യയിൽ ഖൊരഖ്പൂരിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.നോമ്പ് കാലമായതിനാൽ നോമ്പ് തുറക്കേണ്ട സമയമായപ്പോൾ ജാവൈദ് ക്യാബിൻ ക്രൂ മെമ്പർ ആയ മഞ്ജുളയോട് ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു.മഞ്ജുള ഒരു കുപ്പി വെള്ളം നൽകുകയും ചെയ്തു.വളരെ വിശക്കുന്നതിനാൽ ജാവൈദ് മഞ്ജുളയോട് ഒരു കുപ്പി വെള്ളം കൂടി ആവിശ്യപെടുകയും ചെയ്തു.നോമ്പ് തുറക്കണം എന്നും നന്നായി വിശക്കുന്നുണ്ടെന്ന കാര്യവും മഞ്ജുളയോട് പറഞ്ഞപ്പോൾ ദയവായി സീറ്റിൽ പോയി ഇരിക്കു എന്നായിരുന്നു മറുപടി.

 


nbsp;

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവർ ജെവൈദ് ന് രണ്ട് സാൻവിച് കഴിക്കാൻ നൽകി , ഒപ്പം ഒരു നിർദേശവും ആവശ്യമെങ്കിൽ ഇനിയും ചോദിയ്ക്കാൻ മടിക്കരുത് എന്ന് , എന്നാൽ ജെവൈദ് നു അത് മാത്രം മതിയായിരുന്നു , വരുടെ പ്രവർത്തിയിൽ അതീവ സന്തോഷവാനായ ജാവൈദ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സംഭവത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു.ഇതോടെയാണ് സംഭവത്തെ സോഷ്യൽ ലോകത്ത് വൈറലായി മാറിയത്.റമദാന്റെ പുണ്യം ആ എല്ലാവർക്കും ലഭിക്കട്ടെ എന്നും നല്ല മനസുകാരിയായ ക്യാബിൻ ക്രൂ മെമ്പർ ആയ മഞ്ജുളക്കും നിരവധി ആളുകൾ അഭിനദനവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തി.

 

 

ജാവൈദ് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറിയിരുന്നു , പ്രമുഖ മാധ്യമങ്ങൾ അടക്കം വാർത്ത പങ്കുവെക്കുകയും ചെയ്തിരുന്നു .നിരവധി ആളുകളാണ് വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് സംഭവം നടക്കുന്നത് 2019 ൽ ആണെങ്കിലും വാർത്ത ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

x