ഓർമ്മയുണ്ടോ ഈ കൊച്ചു മിടുക്കിയെ? ഇപ്പോൾ എവിടെയാണെന്ന് കണ്ടോ?

സിനിമാ ലോകത്തിന് ഒട്ടനവധി കഴിവുറ്റ ബാല താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് മലയാള സിനിമ. ഒരു പക്ഷേ മുതിർന്നവരേക്കാൾ ഏറ്റവും ജനശ്രദ്ധ നേടുന്നത് ബാല താരങ്ങളാകും. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ട് തന്നെ ബാല താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആയി തീരാറുണ്ട്. ബേബി ശാലിനി – ശ്യാമിലി സഹോദരിമാർക്ക് ശേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ബാല താരങ്ങൾ ആയിരുന്നു ബേബി നിവേദിത – നിരഞ്ജന സഹോദരിമാർ. എന്നാൽ കുറച്ചു ചിത്രങ്ങൾ അഭിനയിച്ച ശേഷം ഇരുവരും അപ്രത്യക്ഷരായി.

ഇപ്പോൾ നിരഞ്ജനയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് . തന്റെ ആദ്യ ചിത്രമായ തന്മാത്രയിലൂടെ തന്നെ മലയാളികളെ ഞെട്ടിച്ച മിടുക്കി കുട്ടിയാണ് ബേബി നിരഞ്ജന. തന്മാത്രയിൽ മോഹൻലാലിൻറെ മകളായി എത്തിയ നിരഞ്ജനയെ മലയാളി പ്രേക്ഷകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. ആകെ രണ്ടേ രണ്ട് ചിത്രങ്ങളിൽ മാത്രമാണ് നിരഞ്ജന അഭിനയിച്ചത്. എന്നാൽ മലയാളി മനസുകളിൽ ഇടം പിടിക്കാൻ ആ രണ്ട് ചിത്രങ്ങൾ തന്നെ ധാരാളം ആയിരുന്നു.

ഭരത് ചന്ദ്രൻ ഐപിഎസ് എന്ന സുരേഷ് ഗോപി ചിത്രത്തിലും തന്മാത്രയിൽ മോഹൻലാലിൻറെ മകളായും ആണ് ബേബി നിരഞ്ജന അഭിനയിച്ചത്. തന്റെ നിഷ്കളങ്കമായ ചിരി കൊണ്ടും ചെറിയ വായിലെ വലിയ വർത്തമാനം കൊണ്ടും നിരഞ്ജന മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞോമനയായി. എന്നാൽ സിനിമയിൽ ധാരാളം അവസരങ്ങൾ തേടി എത്തിയെങ്കിലും നിരഞ്ജന സിനിമയോട് വിട പറയുക ആയിരുന്നു. പിന്നീട് നിരഞ്ജന എന്ന കൊച്ചു മിടുക്കിയെ ആരും കണ്ടില്ല.

നിരഞ്ജന അഭിനയിച്ച പഴയ ചിത്രങ്ങൾ കാണുമ്പോൾ നിരഞ്ജന എവിടെ പോയി എന്ന് ചിന്തിക്കാത്ത പ്രേക്ഷകരും കുറവായിരിക്കും. അത്രയ്ക്ക് ആഴത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് നിരഞ്ജന എന്ന കുറുമ്പി കുട്ടി. വിജയൻ പ്രസീത ദമ്പതികളുടെ മകളായി കണ്ണൂരിലാണ് നിരഞ്ജനയുടെ ജനനം. മലയാളികളുടെ പ്രിയ ബാലതാരം ബേബി നിവേദിതയുടെ സഹോദരി ആണ് നിരഞ്ജന. പഠന തിരക്കുകൾ കാരണമാണ് സിനിമയിൽ മിന്നി നിൽകുമ്പോൾ അഭിനയത്തോട് വിട പറഞ്ഞു നിവേദിതയും നിരഞ്ജനയും പോകാൻ കാരണം.

സിനിമയോട് വിട പറഞ്ഞ ഈ താര സഹോദരിമാർ ഇപ്പോൾ കോഴിക്കോട് എൻഐടിയിൽ എഞ്ചിനീറിങ്ങിന് പഠിച്ചു കൊണ്ട് ഇരിക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ അവസാന വർഷത്തിലേക്ക് കടന്നിരിക്കുകയാണ് നിരഞ്ജന. ഏറെ കാലത്തിന് ശേഷം നിരഞ്ജന പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. സ്വിമ്മിങ്ങ് സ്യൂട്ടിലുള്ള നിരഞ്ജനയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു.

നിരഞ്ജന സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണിത്. അബുദാബിയിലെ ഒരു പ്രമുഖ ഹോട്ടലിലെ ബീച്ചിൽ കൂട്ടുകാരിയുമൊത്തു ക്രിസ്മസ് വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് ഇത്.

x