എന്തുകൊണ്ടാണ് പെൺകുട്ടികൾ നടുവിരലിൽ നഖം വളർത്താത്തത്? നിങ്ങൾ ഉദ്ദേശിക്കുന്നതല്ല അതിന് കാരണം എന്ന് ഒരു പെൺകുട്ടി

എന്ത് കൊണ്ടാണ് ചില പെൺ കുട്ടികൾ നടുവിലെ വിരലിൽ നഖം വാർത്താത്തത്. ഒരുപാട് ആൺകുട്ടികൾക്ക് ഉള്ള സംശയമാണ് ഇത്. പൊതുവെ പെൺകുട്ടികൾക്ക് കയ്യിൽ നഖം വളർത്തുകയും അതിൽ നെയിൽ പോളിഷ് ചെയ്യുകയും ചെയ്യുന്ന ശീലം ഉണ്ട്. എന്നാൽ ചില പെൺകുട്ടികൾ നടുവിലെ വിരൽ മാത്രം നഖം വളർത്തുന്നത് ഒഴിവാക്കി കാണാറുണ്ട്. പല നടിമാർ പോലും ഇങ്ങനെ ചെയ്തതിന്റെ പേരിൽ കളിയാക്കപ്പെടാറുണ്ട്. എന്നാൽ ഈ ചോദ്യത്തിന് ഉത്തരവുമായി ഒരു പെൺകുട്ടി എത്തിയിരിക്കുകയാണ്.

ആൺകുട്ടികളെ അപേക്ഷിച്ചു സൗദര്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിൽ ഒരുപടി മുന്നിലാണ് പെൺകുട്ടികൾ എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ. കണ്ണിലെ പീലി തൊട്ടു തുടങ്ങുന്ന ഒരുക്കം കാലിലെ നഖം വരെ എത്തി നിൽക്കുന്നു. കയ്യിലേയും കാലിലേയും നഖങ്ങൾ നെയിൽ പോളിഷ് ചെയ്തു മിനുക്കി വെക്കാറുണ്ട് പെൺകുട്ടികൾ. നഖങ്ങൾക്കു കൂടുതൽ ഭംഗി ലഭിക്കാൻ വേണ്ടി അവ വെട്ടാതെ വളർത്തി വലുതാക്കിയ ശേഷം നെയിൽ പോളിഷ് ചെയ്യാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നവരിൽ ചിലർ നടുവിരൽ ഒഴിവാക്കുന്നത് പലപ്പോഴും കാണാറുണ്ട്.

ഇങ്ങനെ നടുവിരൽ ഒഴിവാക്കി കാണുന്നവരിൽ നമ്മുടെ നാട്ടിൻ പുറത്തെ പെൺകുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉള്ളവർ ആണ് ആൺകുട്ടികളുടെ പരിഹാസത്തിന് വിധേയരാകുന്നവർ. ഇങ്ങനെ നഖം വളർത്താത്തതിനെ കുറിച്ച് പല കഥകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇങ്ങനെ ചെയുന്ന നടിമാരുടെ ഫോട്ടോയിൽ നഖം മാർക്ക് ചെയ്തു പരിഹസിക്കാറുണ്ട്. എന്നാൽ സത്യത്തിൽ അവർ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള കാരണമല്ല പെൺകുട്ടികൾ ഇങ്ങനെ ചെയ്യാൻ കാരണം.

പെൺകുട്ടികൾ നടുവിലെ വിരലിലെ നഖം വളർത്താത്തതിനെ കുറിച്ച് ഒരു പെൺകുട്ടി തന്നെ പ്രതികരിക്കുന്നത് ഇത് ആദ്യമായാകും. ആൺകുട്ടികളുടെ പരിഹാസം ഭയന്ന് പെൺകുട്ടികൾ ഇങ്ങനെ ചെയ്യാൻ മടിക്കുകയാണ്. ചിലർ ആർട്ടിഫിഷ്യൻ നെയിൽ ഉപയോഗിച്ച് ഇതിൽ നിന്നും രക്ഷപ്പെടാറുണ്ടെങ്കിലും വീട്ടിൽ നിന്നോ മറ്റോ ഫോട്ടോ എടുക്കുമ്പോൾ ഇത് വിട്ടു പോകും. അങ്ങനെ പണി കിട്ടിയ ഒരുപാട് നടിമാർ ഉണ്ട്. ഒരിക്കലെങ്കിലും നഖം വളർത്തിയിട്ടുള്ളവർക്കേ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ.

നിങ്ങൾ നിങ്ങളുടെ കൈപ്പത്തി ഒന്ന് നേരെ പിടിച്ചു നോക്കണം. നമ്മുടെ നടുവിലെ വിരൽ കുറച്ചു ഉയർന്നാണ് നിൽക്കുന്നത്. ആ വിരലിൽ നഖം കൂടി വളർത്തിയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അങ്ങനെ നഖം വളർത്തുമ്പോൾ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്തു മുറിവ് സംഭവിക്കാനോ നഖം ഓടിയാനോ ഒക്കെ സാധ്യത കൂടുതലാണ്. അതുമല്ല മറ്റു വിരലുകളിൽ നഖം വളർത്തുകയും ഇതിലേതു വെട്ടി കളയുകയും ചെയ്യുമ്പോൾ കയ്യിലെ വിരലുകൾ ഒരേ ലെവലിൽ ആയിരിക്കുമെന്നും അതാണ് ഭംഗി എന്നും പെൺകുട്ടി പറയുന്നു.

x