
എഴുപത്തിയൊന്നാം വയസിൽ മകനെ ഓർത്ത് കഴിഞ്ഞ അമ്മ പെൺകുഞ്ഞിന് ജന്മം നൽകി
അപൂർവമായ ഒരു സംഭവമാണ് ഇപ്പോൾ കേരളത്തിൽ നടന്നിരിക്കുന്നത് ഒരു അമ്മ തന്റെ 71 ആം വയസ്സിൽ ഒരു കുഞ്ഞിനെ പ്രസവിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, കായാംകുളം രാമപുരം സ്വദേശിയായ സുധർമ്മയാണ് തൻറെ എഴുപത്തിയൊന്നാം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകിയത് . ഒന്നര വർഷം മുമ്പ് സുധർമ്മയുടെയും ഭർത്താവ് സുരേന്ദ്രൻറെയും മുപ്പത്തിയഞ്ചു വയസുള്ള ഏകമകൻ സുജിത്തിനെ ഹൃദയാഘാതത്തിനെ തുടർന്ന് നഷ്ടപ്പെടുകയായിരുന്നു . സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്നു സുജിത്തിന്റെ വിയോഗം ആ അമ്മയെ കടുത്ത വേദനയാണ് സമ്മാനിച്ചത്

ആ വേദനയിൽ നിന്ന് മോചനം നേടുന്നതിനായിരുന്നു ഈ കടുത്ത തീരുമാനം ആ അമ്മ എടുത്തത്, കുറച്ച് നാളിന് ശേഷം തനിക്ക് മറ്റൊരു കുട്ടി വേണമെന്ന് തീരുമാനിക്കുകയായിരുന്നു , സുധർമ്മയ്ക്ക് പ്രായമുണ്ടായിട്ടും മറ്റൊരു കുട്ടിയുണ്ടാക്കാൻ തീരുമാനിച്ച ഭാര്യയുടെ തീരുമാനത്തെ സുരേന്ദ്രനും പിന്തുണയിക്കുകയായിരുന്നു . പ്രായമായ ദമ്പതികൾ ഐവിഎഫിന് ഡോക്ടർമാരെ സമീപിച്ചപ്പോൾ അവർ നിരുത്സാഹപ്പെടുത്തുകയായിരുന്നു . ഈ പ്രായത്തിൽ ഒരു കുട്ടിയെ പ്രസവിക്കുന്നത് വളരെ അപകടകരമാണെന്ന് ഡോക്ടർമാർ ആവർത്തിച്ചു. എന്നാൽ സുധർമ്മ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.

സുധർമ്മയുടെ തീരുമാനത്തിന് മുന്നിൽ ഡോക്ടർമാർ അടിയറ വെക്കുകയായിരുന്നു അങ്ങനെ കൃതിമ ഗര്ഭധാരണത്തിലൂടെയാണ്ഗ ഒരു പെൺകുഞ്ഞ് ജനിക്കുകയായിരുന്നു, സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത് . അലപുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പെൺകുഞ്ഞിന് ജനിക്കുമ്പോൾ ഭാരം 1100 ഗ്രാം മാത്രമായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു എന്നാൽ ആശുപത്രി വിടുമ്പോൾ കുഞ്ഞിന്റെ ഭാരം 1350 ഗ്രാമായി ഉയർന്നിരുന്നു അതിന് ശേഷം കുഞ്ഞിനേയും മാതാപിതാകളെയും വീട്ടിലേക്ക് അയക്കുകയായിരുന്നു .

സുധർമ്മയ്ക്കും സുരേന്ദ്രനും ശ്രീലക്ഷ്മി എന്ന പേരിടാനാണ് ആഗ്രഹമെന്ന് പറയുന്നത് ഇപ്പോൾ ഒരു മകൾ കൂട്ടായി എത്തിയതിന്‍റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ, ഏറെ വെല്ലുവിളികൾ നിറഞ്ഞ ചികിത്സയായിരുന്നു ഇവർക്ക് വേണ്ടി നടത്തിയത്, സുധർമയ്ക്ക് ഇത്രയേറെ പ്രായമായത് കാരണം സാധാരണ നൽകുന്ന മരുന്നുകൾ വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് നൽകിയ ചികിത്സയിൽ ഡോക്ടർമാർ മാറ്റം വരുത്തിയിരുന്നു.