വിവാദങ്ങൾക്ക് ഇടയിലും ഗോപിസുന്ദറിന്റെ ജന്മദിനം ആഘോഷമാക്കി പ്രണയിനി അഭയ ഹിരണ്മയി

ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന സംഗീത സംവിധായകരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ഗോപി സുന്ദർ,ഹിറ്റ് ചിത്രങ്ങളായ നോട്ടുബുക്ക്, ബിഗ് ബി എന്നി സിനമകളിൽ പശ്ചാത്തലസംഗീതം ഒരുക്കിയാണ് താരം സിനിമ കരിയർ തുടങ്ങുന്നത് പിന്നിട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം, എന്നാൽ സിനിമയിൽ സംഗീത സംവിധായകൻ ആയി എത്തുന്ന്നതിന് മുംബ് തന്നെ 2001ൽ പ്രിയയുമായി വിവാഹം കഴിഞ്ഞിരുന്നു ഇതിൽ മാധവ് എന്നും യാദവ് എന്നും രണ്ട് മക്കൾ കൂടി ഒണ്ട് താരത്തിന്

എന്നാൽ ഗോപി സുന്ദറിന്റെ ജീവിതം അത്ര സുഖകരം അല്ലെന്ന് തന്നെ പറയാം, ഗായിക അഭയ ഹിരണ്മയി പന്ത്രണ്ട് വർഷമായി ലിവിങ് ടുഗെദറിൽ ആണ് താരം, ഇതിനെ ചൊല്ലി നിരവതി വിമർശനങ്ങൾ ഇരുവരും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും ഇരുവരും മൈന്റ് ചെയറില്ല എന്നതാണ് സത്യം, ഈ അടുത്ത് നടന്ന അഭയ ഹിരണ്മയുടെ ജന്മദിനത്തിന് ഗോപി സുന്ദർ പങ്ക് വെച്ച ഇരുവരുടെയും ഒരു പഴേ ചിത്രം ഏറെ വിവാദം ശ്രിഷ്ടിച്ചിരുന്നു, ഈ ചിത്രത്തിന് താഴെ നിരവതി പേരാണ് വിമർശനവും ആയി രംഗത്ത് വന്നത്, എന്നാൽ അവർക്ക് എല്ലാം തക്കതായ മറുപടിയാണ് ഗോപി സുന്ദർ നൽകിയത്

ഇന്ന് ഗോപി സുന്ദറിന്റെ നാൽപത്തി നാലാം പിറന്നാൾ ആണ്, താരത്തിനെ ആദ്യം പിറന്നാൾ ആശംസ അറിയിച്ചതും അഭയ ഹിരണ്മയി ആണ്, കൊറോണയ്ക്ക് മുംബ് ഉക്രയിനിലെ സലസ്ഥാനമായ കീവ് സന്ദർശിച്ചപ്പോൾ എടുത്ത ഗോപി സുന്ദറിന്റെ ഒരു വീഡിയോയാണ് താരം ജന്മദിനത്തിന് തൻറെ പ്രിയതമന് വേണ്ടി പങ്ക് വെച്ചിരിക്കുന്നത്, അതിൽ കാണാൻ കഴിയും തെരുവിൽ നിൽക്കുന്ന രണ്ട് കുട്ടികളോടൊപ്പം ആഫ്രിക്കൻ ചെണ്ട കൊട്ടുന്നതും, അവർക്ക് പഠിപ്പിച്ച് കൊടുക്കുന്നതും കാണാൻ കഴിയും

ഇതിനോടൊപ്പം ഗായിക അഭയ ഹിരണ്മയി കുറിച്ച വാക്കുകൾ ആണ് ഏറെ ശ്രെധേയമാകുന്നത്, അഭയയുടെ വാക്കുകൾ ഇങ്ങനെ ” ഹാപ്പി ഹാപ്പി ബർത്ത്ഡേ ഏട്ടാ❤️❤️❤️❤️ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു 😘 നമുക്ക് ഒരുമിച്ച് വളരുകയും സ്നേഹിക്കുകയും ചെയാം 💕 സർവ്വശക്തൻ സമൃദ്ധമായ ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🥰🙏 ഹിയാഗോ, ശിവജി, പുരുഷു, തങ്കപ്പൻ, മാഷ, കല്യാണി, ഞാനും വളരെയധികം സ്നേഹത്തോടെ 🥰” ഇതായിരുന്നു അഭയ ഹിരണ്മയിയുടെ ഗോപി സുന്ദറിനോടുള്ള ജന്മദിന ആശംസ കൂടാതെ നിരവതി പേരാണ് ഗായകൻ ഗോപി സുന്ദറിന് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് വരുന്നത്

x