60 ആം വയസിലും മക്കളെ നോക്കാൻ രാത്രിയിലും പെട്രോൾ പമ്പിൽ ജോലിയെടുക്കുന്ന ‘അമ്മ , വീഡിയോ കാണാം

അമ്മയാണ് ഈ ലോകത്തിൽ നമ്മൾ ആദ്യമായി കണ്ടറിയുന്ന ദൈവവും സത്യവും എല്ലാം . പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയൊരു മറ്റൊരു പോരാളി ഇല്ല എന്ന് പറയുന്നത് വെറുതെയല്ല .. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. തന്റെ മക്കൾക്ക് വേണ്ടി രാത്രിയിലും പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന 60 വയസുകാരിയായ ഒരമ്മയുടെ വീഡിയോ . ഒരു നിമിഷം  വീഡിയോ കണ്ട ഏവരുടെയും കണ്ണ് ഒന്ന് നിറഞ്ഞിട്ടുണ്ടാകും , കാരണം ഈ പ്രായത്തിലും വിശ്രമമില്ലാതെ ആ ‘അമ്മ കഷ്ടപ്പെടുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത് .. വീഡിയോ വൈറലായതോടെ ഈ ‘അമ്മ ആരാണന്നറിയാനുള്ള ആകാംഷയിലായിരുന്നു സോഷ്യൽ ലോകം, ഒടുവിൽ ആ അമ്മയെ ഇപ്പോൾ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ് ..

ആ അമ്മയുടെ പേര് പ്രഭാവതിയമ്മ . കൊല്ലം നെല്ലിമുക്കിലാണ് പ്രഭാവതിയമ്മയുടെ വീട് , വീടിനോട് അടുത്തുള്ള പമ്പിലാണ് പ്രഭാവതിയമ്മ ജോലി ചെയ്യുന്നത് . കുടുംബത്തെ സാമ്പത്തിക പ്രതിസന്ധി ഒരുപാട് അലട്ടുന്നുണ്ടെങ്കിലും എല്ല പ്രതിസന്ധികളെയും തരണം ചെയ്യാൻ  ‘അമ്മ ഈ പ്രായത്തിലും ജോലിക്ക് പോവുകയാണ് .. മൂന്നു മക്കളാണ് പ്രഭാവതിയമ്മയ്ക്ക് , ഒരു മകൾക്ക് സുഖമില്ല ..  , ഇളയകൊച്ചിന്റെ ഭർത്താവിന് ചെറിയ പ്രേശ്നങ്ങൾ ഉണ്ടെന്നും അങ്ങോട്ടേക്ക് മകളെ അയച്ചിട്ട് കാര്യമില്ല ..മകളുടെ ജീവിതം വലിയ കഷ്ടത്തിലാണ് .. മകളും 2 കുട്ടികളും കൂടെയുണ്ട് എന്നും അവരുടെ കാര്യങ്ങൾ നോക്കാൻ ഞാൻ ജോലിക്ക് പോവാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും ‘അമ്മ പറയുന്നു ..കഴിഞ്ഞ 13 വർഷമായി രാത്രി പത്തുമണി വരെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരുകയാണ് പ്രഭാവതിയമ്മ ..

പമ്പ് മുതലാളിയുടെ കാരുണ്യത്തിലാണ് തനിക്ക് ജോലി ലഭിച്ചത് , അതുകൊണ്ടാണ് അരിവാങ്ങാനും ചിലവുകൾ ഒക്കെ നടത്തികൊണ്ടുപോകാനും കഴിയുന്നത് എന്ന് പ്രഭാവതിയമ്മ പറയുന്നു .. കഴിഞ്ഞ പതിമൂന്നു വർഷമായി ഈ പമ്പിൽ തന്നെയാണ് ജോലി ചെയ്യുന്നത് , മറ്റൊരിടത്തും ജോലിക്ക് പോയിട്ടില്ല .. സഹോദരങ്ങളും ബന്ധുക്കളും ഒക്കെ ഉണ്ടെങ്കിലും അവരും സാമ്പത്തികമായി അത്ര മെച്ചം ഉള്ളവരല്ലെന്നും അവരോട് സഹായം ചോദിക്കാനൊന്നും ഞാൻ പോവാറില്ല എന്നും പ്രഭാവതിയമ്മ പറയുന്നു. ആരോടും പരാതിയും പരിഭവവും പറഞ്ഞു നിൽക്കാനൊന്നും അമ്മയ്ക്ക് നേരമില്ല ആരുടേയും മുന്നിൽ കൈനീട്ടനും അമ്മയ്ക്ക് താല്പര്യമില്ല . സ്വന്തം കാലിൽ നിന്നുകൊണ്ട് ഇന്നും ആ ‘അമ്മ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുകയാണ് .. 60 വയസ് പ്രായമുണ്ടെങ്കിലും ഇന്നും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന പ്രഭാവതിയമ്മയ്ക്ക് മുന്നിൽ നമിക്കുന്നു , പ്രപഞ്ചത്തിൽ കൺകണ്ട ദൈവങ്ങളിൽ ഒന്നാണ് ‘അമ്മ എന്ന് തെളിയിക്കുന്ന മറ്റൊരു നിമിഷം കൂടി .. അമ്മയേക്കാൾ വലിയ മറ്റൊരു പോരാളി ഇല്ല ..

x