മകനെ ഭർത്താവിനെ ഏല്പിച്ചു പോയ ആ അമ്മക്ക്‌ ക്യാമറയിലെ ദൃശ്യങ്ങൾ വിശ്വസിക്കാനായില്ല

വികൃതിയായ തങ്ങളുടെ മകനെ ഗൗരവക്കാരനായ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ആ അമ്മ ജോലിക്ക് പോയത്. എന്നാൽ തിരികെ വന്ന അമ്മ കണ്ടത് ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയാണ്. സംശയം തോന്നി മുറിയിലെ രഹസ്യ ക്യാമറ പരിശോധിച്ച ആ അമ്മക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .സ്റ്റെഫിനി എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് .

2010 ലായിരുന്നു സ്റ്റെഫിനിയും എമീലിയോയും വിവാഹിതരാകുന്നത് . 3 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു അവരുടെ വിവാഹം. സന്തോഷകരമായ ദാമ്പത്യ ജീവിതം. അങ്ങനെ 2011ൽ അവർക്കൊരു ആൺകുഞ്ഞു പിറന്നു. എന്നാൽ വികൃതിയായ മകൻ സേവ്യർ ആ കുടുംബത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്.

മകന് രണ്ട് വയസ്സായപ്പോൾ ജേർണലിസ്റ്റ് ആയ സ്റ്റെഫിനി രണ്ട് വർഷത്തെ അവധി അവസാനിപ്പിച്ചു വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഫ്രീലാൻസറായി ജോലി ചെയ്യുന്ന അച്ഛൻ എമിലിയോ കുട്ടിയെ നോക്കാൻ തന്റെ ഓഫീസ്‌ വീട്ടിലേക്ക് മാറ്റി. ആദ്യദിവസം
ജോലിക്ക് പോയി വൈകുന്നേരം വീട്ടിലേക്ക് വന്ന സ്റ്റെഫിനി കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ്. തന്റെ ഭർത്താവാകട്ടെ അവിടെ ഇരുന്നു കംപ്യൂട്ടറിൽ തന്റെ ജോലി ചെയ്യുന്നു. വൃകൃതിയായ മകൻ സേവ്യർ രാവിലെ കിടന്ന് ഉറങ്ങുന്നത് സ്‌റ്റെഫിനി ആദ്യമായാണ് കാണുന്നത്. മകന് എന്തെങ്കിലും വൈയായ്ക ഉണ്ടായി കാണുമെന്നു സ്റ്റെഫിനി അന്ന് കരുതി.

എന്നാൽ പിന്നീട് അങ്ങോട്ട് ഇതൊരു സ്ഥിര സംഭവമായി . സ്റ്റെഫിനി ജോലി കഴിഞ്ഞു വരുമ്പോഴെല്ലാം മകൻ കിടന്നുറങ്ങുന്നതാണ് കാണുന്നത്. എമിലിയയോട് കാര്യം തിരക്കിയപ്പോൾ അവന് ക്ഷീണം കൊണ്ടാകും ഉറങ്ങുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ സ്റ്റെഫിനി വീട്ടിൽ നിൽക്കുന്ന അവധി ദിവസങ്ങളിൽ ഒന്നും മകൻ രാവിലെ ഉറങ്ങാറുമില്ല. അങ്ങനെ സംശയം തോന്നിയ സ്റ്റെഫിനി ഹാളിൽ ഒരു രഹസ്യ ക്യാമറ സ്ഥാപിച്ചു.

പിറ്റേന്ന് വൈകുനേരം വീട്ടിലെത്തിയ സ്റ്റെഫിനി ക്യാമറ എടുത്തു പരിശോദിച്ചു . ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട സ്റ്റെഫിനിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. താൻ കണ്ടിട്ടുള്ള തന്റെ ഭർത്താവേ അല്ലായിരുന്നു ആ വിഡിയോയിൽ സ്റ്റെഫിനി കണ്ടത്. മകൻ സേവ്യറുമൊത്തു കുട്ടികളെ പോലെ കുത്തി മറിയുന്ന തന്റെ ഭർത്താവ്, സ്റ്റെഫിനിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മകന്റെ കളിപ്പാട്ടങ്ങൾ വെച്ച് അവനോടൊപ്പം ഒരു കൊച്ചു കുട്ടിയെ പോലെ കളിക്കുന്ന ഗൗരവക്കാരനായ തന്റെ ഭർത്താവിനെ സ്റ്റെഫിനി ഒട്ടു പ്രതീക്ഷിച്ചില്ല. അടുക്കി വെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും മറ്റുമൊക്കെ അവിടെയെല്ലാം വാരി വലിച്ചിട്ടു ആഘോഷിക്കുന്ന അച്ഛനും മകനും.

ഏറ്റവുമൊടുവിൽ കളിച്ചു തളർന്ന അവർ വലിച്ചു വാരിയിട്ടതെല്ലാം അതേപോലെ അടുക്കിവെക്കുന്നതും വിഡിയോയിൽ കാണാം. അതിന് ശേഷം കുഞ്ഞിന് ഭക്ഷണവും നൽകി ഉറക്കാൻ കിടത്തിയിട്ട് തന്റെ ജോലിയിലേക്ക് കടക്കുകയാണ് ആ അച്ഛൻ.

മക്കളെ നോക്കാൻ അച്ഛനെ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന തലക്കെട്ടോടെയാണ് അവർ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത് . ലക്ഷകണക്കിന് പേരാണ് നിമിഷ നേരം കൊണ്ട് ആ വീഡിയോ കണ്ടത്. അപ്പോഴും ഇതൊന്നും അറിയാതെ തന്റെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു ഗൗരവക്കാരനായ ആ ഭർത്താവ്. താൻ വൈറൽ ആയ വിവരം എമിലി അറിഞ്ഞപ്പോൾ എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാവുക ???

നിങ്ങളുടെ അഭിപ്രായങ്ങൾ കംമെന്റിൽ പങ്കുവെക്കൂ.

 

x