വളകാപ്പ് ചടങ്ങിൽ ഓറഞ്ച്‌ സാരിയിൽ അതീവ സുന്ദരിയായി പേർളി മാണി

മലയാളി ആരധകരുടെ പ്രിയ അവതാരികയും നടിയുമൊക്കെയാണ് പേർളി മാണി.മികച്ച അവതരണത്തിലൂടെയും അഭിനയത്തിലൂടെയും തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് പേർളി മാണി.ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് പേർളി മാണി പ്രേക്ഷകർക്ക് സുപരിചിതയായത്.പിന്നീട് മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മത്സരാർത്ഥിയായും താരം എത്തിയിരുന്നു.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദനെയാണ് താരം വിവാഹം കഴിച്ചത്.

 

ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത് ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചിരുന്നു.അതിനു പിന്നാലെ പേർളി മാണി ഗർഭിണിയായ വാർത്തയും ഏറെ വൈറലായി മാറിയിരുന്നു.സോഷ്യൽ മീഡിയയിൽ ഇത്രയും ചർച്ച ചെയ്തൊരു താരം പേര്ളിയെ പോലെ മറ്റാരും ഉണ്ടായിരുന്നില്ല.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് പേർളി മാണി .തന്റെ സന്തോഷങ്ങളും ആഘോഷ നിമിഷങ്ങളും ഫോട്ടോഷൂട്ടുമൊക്കെ താരം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെക്കാറുണ്ട്.

 

ഇപ്പോഴിതാ താരത്തിനെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റെ വള കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.പേർളി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ഓറഞ്ച്‌ സാരിയിൽ അതീവ സുന്ദരിയായി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകർ ഇരുവർക്കും ആശംസകൾ നേർന്നും രംഗത്ത് എത്തുന്നുണ്ട്.

 

മലയാളത്തിലെ മികച്ച അവതാരകയായും , നടിയായും ഫാഷൻ ഡിസൈനർ ഒക്കെയായി ഒരേ പോലെ തിളങ്ങിയ താരമാണ് പേർളി.ബിഗ് ബോസ് എന്ന ബിഗ് റിയാലിറ്റി ഷോ യിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലാവുകയും ഷോ കഴിഞ്ഞ ഉടനെ ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.വിവാഹത്തിന് ശേഷം അഭിനയലോകത്തേക്ക് ശ്രീനിഷ് തിരിച്ചെത്തിയപ്പോൾ നല്ലൊരു കുടുംബിനിയായി ഭാര്യയായി പേർളി മാറുകയായിരുന്നു.

ഇപ്പോഴിതാ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് പേര്ളിയും ശ്രീനിഷും .എന്തായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.നിമിഷ നേരങ്ങൾക്കുള്ളിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.താരത്തിന്റെ ഗർഭിണിയായ ശേഷം അനേകം ചിത്രങ്ങളും ഫോട്ടോഷൂട്ടും ഡാൻസും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .ഇപ്പോഴിതാ വള കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വൈറലായി മാറുകയാണ് .

Articles You May Like

x