ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേഷകരുടെ ഇഷ്ട താരമായി മാറിയ ഗായകൻ സോമദാസ്‌ വിടപറഞ്ഞു

ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട ഗായകനായി മാറിയ താരം സോമദാസ്‌ ചാത്തന്നൂർ അന്തരിച്ചു , കണ്ണീരോടെ ആരധകർ.കൊല്ലം പാരിപ്പള്ളി ആശുപത്രിയിൽ കോവിടാനന്തര ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം സോമദാസ്‌ വിടപറഞ്ഞത്.42 വയസായിരുന്നു ..2008 ൽ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് സോമദാസ്‌ എന്ന ഗായകനെ പ്രേക്ഷകർ തിരിച്ചറിഞ്ഞുതുടങ്ങിയത്.സ്റ്റാർ സിംഗറിലെ മികച്ച പ്രേകടനം കൊണ്ട് ഏറെ ആരധകരെ സമ്പാദിച്ച താരം കൂടിയാണ് സോമദാസ്‌.കലാഭവൻ മണിയുടെയും ശങ്കർ മഹാദേവന്റെയും ശബ്ദങ്ങൾ അനുകരിച്ച് ഏറെ പ്രേക്ഷക ശ്രെധ നേടാനും താരത്തിന് സാധിച്ചിരുന്നു.ഐഡിയ സ്റ്റാർ സിംഗറിൽ ഏറ്റവും കൂടുതൽ പ്രേഷകരുടെ വോട്ടുകൾ നേടാനും സോമദാസിന് സാധിച്ചിരുന്നു.

 

 

സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് സോമദാസ്‌ സ്രെധിക്കപെട്ടു തുടങ്ങിയത്.പിന്നീട് ഐഡിയ സാറ്റ് സിംഗറിൽ എത്തി പ്രേക്ഷരുടെ മനം കവരുന്ന പ്രകടനം നടത്തി ഏറെ ആരാധകരെ സമ്പാദിച്ചു.ഐഡിയ സ്റ്റാർ സിംഗറിന് പുറമെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു.എന്നാൽ അസുഖം ആയതിനെത്തുടർന്ന് താരം ഇടക്കുവെച്ച് ബിഗ് ബോസ്സിൽ നിന്നും തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു.സിനിമകളിൽ അധികം ശോഭിക്കാൻ താരത്തിന് കഴിഞ്ഞില്ല , എങ്കിലും ലഭിച്ച അവസരങ്ങൾ എല്ലാം താരം മികവുറ്റതാക്കി.മണ്ണാം കട്ടിയും കരികിലയും , മിസ്റ്റർ പെർഫെക്റ്റ് തുടങ്ങിയ നിരവധി സിനിമകളിൽ തരാം ഗാനം ആലപിച്ചിട്ടുണ്ട്.തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വേർപാടിൽ പകച്ചുനിൽക്കുകയാണ് ബിഗ് ബോസ് , ഐഡിയ സ്റ്റാർ സിംഗർ താരങ്ങൾ.

 

സോമദാസ്‌ സ്റ്റേജിൽ എത്തിയാൽ മറ്റൊരാളായി മാറും എന്നാണ് കൂടെ മത്സരിച്ച വിവേകാനന്ദൻ സോമുവിനെക്കുറിച്ച് പറഞ്ഞത് , സ്റ്റേജ് പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിവുകൾ അദ്ദേഹത്തിൽ നിന്നുമാണ് ലഭിച്ചതും , മാത്രമല്ല താൻ കോളേജിൽ പഠിക്കുമ്പോൾ പരിപാടികൾക്ക് സോമദാസ്‌ എത്തിയിരുന്നു , അന്ന് തന്നെ അദ്ദേഹം ഞങ്ങളെയൊക്കെ പാടി കയ്യിലെടുത്തിരുന്നു എന്നും പിന്നീട് ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും സഹ മത്സരാർത്ഥിയായ വിവേകാനന്ദൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.റിയാലിറ്റി ഷോ യിൽ വിജയിക്കാനായില്ല എങ്കിലും അദ്ദേഹത്തിന് ലഭിച്ച അത്രേം ജനപിന്തുണ കൂടെ മത്സരിച്ച മറ്റൊരാൾക്കും ലഭിച്ചിട്ടില്ല എന്നും വിവേകാനന്ദൻ കൂട്ടിച്ചേർത്തു..

x