നടി എലീന പ്രസവിച്ചു അച്ഛനായ സന്തോഷം പങ്ക് വെച്ച് നടൻ ബാലു വർഗീസ്

2005ൽ ചാന്ത്പൊട്ട് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ബാലു വർഗീസ്,അതിന് ശേഷം തൻറെ കഴിവ് കൊണ്ട് നിരവതി മലയാള സിനിമയിൽ നായകനും സഹ നടൻ ആയും താരം തിളങ്ങിയത്. അവസാനമായി ഇറങ്ങിയ ടിസുനാമി എന്ന ചിത്രത്തിൽ നായികൻ ആയിരുന്നു ബാലു വർഗീസ്, സംവിധായകൻ അലക്സ് പോളിന്റെയും, നടനും സംവീധായകനും ആയ ലാലിന്റെയും അനന്തരവൻ കൂടിയാണ് ബാലു വർഗീസ്

ബാലു വർഗീസ് വിവാഹം കഴിച്ചിരിക്കുന്നത് നടി എലീനയെ ആണ് മോഡലിംഗ് രംഗത്ത് കൂടി സിനിമ മേഖലയിൽ കടന്ന് വന്ന താരം കൂടിയാണ് ഫഹദിന്റെയും ആസിഫലിയുടെയും ചിത്രത്തിൽ ആണ് താരം അഭിനയിച്ചത് ബാലു വർഗീസും എലീനയും നീണ്ട കാലത്തെ പ്രണയത്തിൽ ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം കഴിച്ചത്, ഏലീനയുടെ ജന്മദിനത്തിൽ ആയിരുന്നു ബാലു വർഗീസ് തൻറെ പ്രണയം തുറന്ന് പറഞ്ഞത്

ബാലു വർഗീസ് പ്രൊപോസൽ ചെയ്യുന്ന രംഗം എലീന തൻറെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുകയായിരുന്നു ബാലു വർഗീസിന്റെ അടുത്ത സുഹൃത്തുക്കൾ ആണ് നടൻ ആസിഫ് അലിയും ,ഗണപതിയും അർജുൻ അശോകനും എലീനയെ പ്രൊപോസൽ ചെയ്യുമ്പോൾ ഇവരും അന്ന് കൂടെ ഉണ്ടായിരുന്നു പന്ത്രണ്ട് ആഴ്ച്ചകൾക്ക് മുംബ് ദുബായിൽ നിന്നുള്ള ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ച് കൊണ്ടാണ് തങ്ങൾ ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്ക് വെച്ചത്

രണ്ടാഴ്ച്ച മുമ്പായിരുന്നു എലീനയുടെ ബേബി ഷവർ ആഘോഷിച്ചത് അന്നും ഇരുവരുടെ നിരവതി സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു ആസിഫ് അലിയും ,ഗണപതിയും അർജുൻ അശോകനും എല്ലാവരും പരുപാടിയിൽ ഉണ്ടായിരുന്നു,അന്ന് സോഷ്യൽ ലോകത്ത് ഇവരുടെ ആഘോഷങ്ങൾ വൈറലായി മാറിയിരുന്നു. ഇന്ന് എലീന ഒരു ആണ് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്ക് വെച്ചത്, ആശുപത്രിയിൽ കിടക്കുന്ന എലീനയുടെ കൈയിൽ ബാലു വർഗീസ് പിടിച്ചിരിക്കുന്ന ഒരു ചിത്രവും, ജനിച്ചത് ആൺകുഞ്ഞാണ് എന്ന് മെൻഷൻ ചെയ്‌ത്‌ ഒരു കാർട്ടൂൺ ചിത്രവും ആണ് ഇരുവരും പുറത്ത് വിട്ടത് നിരവതി പേരാണ് ഇവർക്ക് ആശംസകൾ അറിയിക്കുന്നത്

x