
സ്റ്റൈലിഷ് ലുക്കിൽ എത്തിയ പൃഥ്വിരാജ് ധരിച്ച വാച്ചിന്റെ വില കേട്ട് കണ്ണ് തള്ളി സോഷ്യൽ ലോകവും ആരാധകരും
മലയാളി ആരധകരുടെ പ്രിയ യുവനടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ , മികച്ച അഭിനയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് പൃഥ്വിരാജ് .. അഭിനയം മാത്രമല്ല സിനിമയിൽ ഏത് രംഗത്തും തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .. സംവിദായകനായും , ഗായകനായും , അഭിനേതാവായും , നിർമ്മാതാവായും ഒക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ .. ഇടക്കിടക്ക് കിടിലൻ ലുക്കിൽ എത്തുന്ന പ്രിത്വിരാജിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട് , ഇപ്പോഴിതാ അത്തരത്തിലുള്ള താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. മലയാളി ആരധകരുടെ പ്രിയ നടൻ മോഹൻലാൽ സംവിദായകനാകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ എത്തിയ മമ്മൂട്ടി അടക്കമുള്ള പ്രിയ താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .. താര നിബിഡമായ ബറോസ് ചിത്രത്തിന്റെ പൂജ ചടങ്ങിൽ കിടിലൻ ലുക്കിൽ എത്തിയ പ്രിത്വിരാജ്ഉം സോഷ്യൽ മീഡിയയുടെ ശ്രെധ നേടിയിരുന്നു .. ഇപ്പോഴിതാ പൂജ ചടങ്ങിൽ എത്തിയ പൃഥ്വിരാജ് ധരിച്ച വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകവും ആരധകരും ..

എന്നും പ്രേഷകരുടെ ശ്രെധ നേടിയെടുക്കുന്നതിൽ മുൻപന്തിയിൽ ഉള്ള പ്രിത്വിരാജിന്റെ വാച്ചിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം .. ചില സോഷ്യൽ മീഡിയ വിരുതന്മാർ ആണ് പൃഥ്വിരാജ് ധരിച്ച വാച്ചിന്റെ വില കണ്ടെത്തിയിരിക്കുന്നത് , ” എഗെർ ലകോൾട്ട ” എന്ന ബ്രാൻഡ് വ്രിസ്റ്റ് വാച്ച് കമ്പനി യുടെ വാച്ച് ആണ് പ്രിത്വി ധരിച്ചിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ അടക്കം ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .. വാച്ചിന്റെ വില ഏകദേശം 9 ലക്ഷം രൂപയാണ് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത് .. ഇത് ആദ്യമായല്ല പൃഥ്വിരാജ് സോഷ്യൽ മീഡിയ വിരുതന്മാരുടെ സ്രെദ്ധയിൽ പെടുന്നത് .. ഇതിന് മുൻപ് നടൻ നാദിർഷായുടെ മകളുടെ വിവാഹ സത്കാരത്തിന് എത്തിയ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു , അന്ന് താരം ധരിച്ച 37000 രൂപ വിലവരുന്ന ബെർബെറിയുടെ ലോഗ് ടേപ് പോളോ ടി ഷർട്ട് വൈറലായി മാറിയിരുന്നു . ഇപ്പോഴിതാ താരത്തിന്റെ പുതിയ വാച്ച് ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടുന്നത് ..

പ്രേഷകരുടെ പ്രിയ താരങ്ങളുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുമ്പോൾ താരം ധരിക്കുന്ന വസ്ത്രങ്ങളും , വാച്ചുകളും , ബാഗുകളും ഒക്കെ സോഷ്യൽ മീഡിയയുടെ ശ്രെധ നേടാറുണ്ട് .. അത്തരത്തിൽ മമ്മൂട്ടിയുടെ വാച്ചും മോഹൻലാലിൻറെ ഷൂസും ഒക്കെ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് , ഇപ്പോഴിതാ പ്രിത്വിരാജിന്റെ വാച്ചാണ് സോഷ്യൽ മീഡിയ വിരുതന്മാരുടെ ചർച്ച വിഷയം .. എന്തായാലും പ്രിത്വിരാജിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട് . എന്നും സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തി ആരാധകരുടെ മനം കവരാൻ താരത്തിന് സാധിക്കാറുണ്ട് .. കൈ നിറയെ ചിത്രങ്ങളുമായി താരം തിരക്കിലാണ് .. ആട് ജീവിതം , ജന ഗണ മന , ഭ്രമം , തീർപ്പ് , ബറോസ് , എമ്പുരാൻ അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ..