ആദ്യത്തെ കണ്മണി എന്ന ചിത്രത്തിലൂടെ നമുക്ക് പ്രിയങ്കരിയായി മാറിയ സുധാ റാണിയെ ഓർമയില്ലേ? താരത്തിന്റെ വിശേഷങ്ങൾ കണ്ടോ?

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് 1990’s. ഗൃഹാതുരത്വം വിളിച്ചോതുന്ന സിനിമകളായിരുന്നു അവയിൽ ഒട്ടുമിക്കതും. ജീവിത മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സിനിമകളായിരുന്നു അവയെല്ലാം തന്നെ. പ്രണയവും,വിരഹവും, കുടുംബ സ്നേഹവും,സൗഹൃദവും,ഹാസ്യവും ഇതെല്ലാം കോർത്തിണക്കിയുള്ള മലയാള സിനിമയ്ക്ക് വളരെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരുന്നത്. സിനിമകളും ഗാനങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. ഇപ്പോഴും ഹൃദയത്തിൽ തട്ടി നിൽക്കുന്നവയാണ് അവയിലെ മിക്ക ഗാനങ്ങളും സിനിമകളും. എന്നാൽ പല മലയാള സിനിമകളിലെയും മികച്ച അഭിനയം കാഴ്ചവെച്ച മിക്ക അഭിനേതാക്കളെയും ഇന്ന് മഷിയിട്ടു നോക്കിയാൽ പോലും കാണാൻ സാധിക്കില്ല. അത്തരം ഒരുപാട് താരങ്ങളെ മലയാളി പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ട്.

കുടുംബസദസ്സുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ഒരു മലയാള ചിത്രമാണ് ആദ്യത്തെ കണ്മണി. രാജസേനന്റെ സംവിധാനത്തിൽ ജയറാം, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത, സുധാറാണി, ചിപ്പി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ കഥ ശ്രീദേവിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ബോക്സ് ഓഫീസിൽ വിജയമായിരുന്നു ഈ ചിത്രം. പെൺകുട്ടികൾ പ്രസവിക്കുന്നത് ഇഷ്ടമല്ലാത്ത ഒരു അമ്മയുടെ കഥയാണ് ചിത്രത്തിലെ പ്രമേയം. ഈ അമ്മയുടെ ആൺകുട്ടികൾക്കുണ്ടാകുന്ന മുഴുവൻ കുട്ടികളും പെൺകുട്ടികളുമാണ്.

അമ്മയുടെ കുടുംബസ്വത്ത് ലഭിക്കണമെങ്കിൽ ഒരു ആൺകുഞ്ഞിന്റെ ജനനം കുടുംബത്തിൽ ഉണ്ടായേ പറ്റൂ. അതിനുവേണ്ടി കുടുംബത്തിലെ ആൺമക്കളുടെ പരിശ്രമവും, ഇളയമകനായി എത്തുന്ന ജയറാം തനിക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ സുഹൃത്തിന് കൈമാറി തനിക്ക് ജനിച്ചത് ആൺകുഞ്ഞ് ആണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കുകയും, ജയറാമിന്റെ ചേട്ടൻമാർ ഇതറിഞ്ഞു അമ്മയായ കെപിഎസി ലളിതയെ സത്യാവസ്ഥ അറിയിക്കാൻ ഒക്കെ ശ്രമിക്കുന്നതും, തുടങ്ങി വളരെ രസകരമായ രീതിയിൽ ആണ് ഈ കഥയുടെ ആവിഷ്കാരം. ഈ സിനിമയിലെ നായികയും, പ്രധാന ശ്രദ്ധ കേന്ദ്രവുമായ അംബിക എന്ന കഥാപാത്രത്തെ മലയാളികൾ ആരും മറക്കാൻ സാധ്യതയില്ല.

ജയറാമിന്റെ ഭാര്യയായി എത്തിയ അംബിക എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത് പ്രശസ്ത കന്നട നടിയായ സുധ റാണിയാണ്. അംബിക എന്ന കഥാപാത്രം കൈകാര്യം ചെയ്തതോടെ സുധാ റാണി എന്ന കഴിവുറ്റ നടി മലയാളസിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇന്ന് നിരവധി പേരാണ് ഈ താരത്തിന് ആരാധകർ ആയിട്ടുള്ളത്. ഒരൊറ്റ മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും മലയാള മനസ്സുകളിൽ ആദ്യത്തെ കണ്മണി എന്ന സിനിമ നമ്മുടെ ഓർമ്മയിലേക്ക് വിരൽചൂണ്ടുന്നത് അംബിക എന്ന കഥാപാത്രത്തെ തന്നെയാണ്. എന്നാൽ അംബിക എന്ന സുധാ റാണിയെ വർഷങ്ങൾക്കുശേഷം കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

സുധ റാണിയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആദ്യത്തെ കണ്മണിയിലെ അംബിക യിൽ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചു ഇന്നു കാണുന്ന ഈ സുധാ റാണി. നാടൻ വേഷത്തിൽ വന്ന സുധാ റാണി, ഇപ്പോൾ മോഡേൺ വസ്ത്രം ഒക്കെ ധരിച്ച് അന്നത്തേക്കാൾ ചെറുപ്പം ആയിരിക്കുകയാണ്. 46 വയസ്സിനെ ഒരു സംഖ്യ മാത്രമാക്കി സുധാ റാണി എന്ന ഈ സുന്ദരിയായ നായിക ഇപ്പോഴും 20 വയസ്സിൽ തന്നെ നിൽക്കുകയാണ്, ജയശ്രീ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.സിനിമ നായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ നിലകളിൽ പ്രശസ്തമാണ് ജയശ്രീ എന്ന സുധാ റാണി.

കന്നഡ, തെലുങ്ക്, തുളു, തമിഴ്, മലയാളം എന്നീ സിനിമാ മേഖലകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടുതലും കന്നഡ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തന്റെ മൂന്നാം വയസ്സിൽ ആണ് താരം ആദ്യമായി ഒരു വാണിജ്യ ബിസ്ക്കറ്റിന്റെ ബാലതാരമായ മോഡലായി ഈ മേഖലയിലേക്ക് കടന്നു വരുന്നത്. 13 വയസിലാണ് താരം ഒരു കന്നട സിനിമയിൽ ആദ്യമായി നായികയായി എത്തുന്നത്. പിന്നെ അവിടെ നിന്നും പടിപടിയായി താരം ഉയരുകയായിരുന്നു. ഒരു പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിലെ ഗോപാലകൃഷ്ണന്റെയും നാഗ ലക്ഷ്മിയുടെയും മകളായി ആണ് സുധാ റാണി ജനിച്ചത്. അഞ്ചാം വയസ്സിൽ ആണ് സുധാ റാണി നൃത്തം പഠിക്കാൻ ചേരുന്നത്, ഒരു നർത്തകി കൂടിയാണ് സുധാറാണി.

സിനിമകളിൽ സജീവമായിരുന്ന താരം പിന്നീട് അമേരിക്കയിലെ അനസ്തേഷ്യ ഡോക്ടറായ സഞ്ജയിയെ വിവാഹം കഴിച്ചു. എന്നാൽ പിന്നീട് പരസ്പരം പൊരുത്തപ്പെടാനാകാതെ ഇരുവരും വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. പിന്നീട് ബന്ധു ഗോവർത്ഥനെ വിവാഹം കഴിക്കുകയായിരുന്നു. ഇന്ന് സുധാ റാണി ഒരു അമ്മ കൂടിയാണ്. ഇപ്പോഴും സിനിമയിൽ സജീവമാണ് സുധാ റാണി. 2021ഇൽ പുറത്തിറങ്ങിയ യുവരത്‌നാ എന്ന സിനിമയിലെ പ്രൊഫസർ വേഷമാണ് സുധാ റാണി അവസാനം കൈകാര്യം ചെയ്തത്. പല നായികമാരും വിവാഹം കഴിഞ്ഞാൽ സിനിമാ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാൽ ഇവിടെ ഇന്ന് സുധാ റാണി തന്റെ കരിയർ ഉപേക്ഷിക്കാതെ നല്ലൊരു സിനിമാ നായികയായുo, നർത്തകിയായും, വീട്ടമ്മയായും ,കുടുംബിനിയായും, ഉത്തമ ഭാര്യയായും, മകൾക്ക് നല്ലൊരു അമ്മയായും തന്റെ ജീവിതം വളരെ സന്തോഷത്തോടെ നയിക്കുകയാണ്.

x