പിറന്നാൾ ആഘോഷം: മക്കൾക്കൊപ്പമുള്ള ബാബുരാജിന്റെയും വാണിയുടെയും ചത്രം സോഷ്യൽ മീ‍ഡിയയിൽ വൈറൽ

മലയാളത്തിലെ ആക്ഷൻ ദമ്പതികളാണ് വാണി വിശ്വനാഥും ഭർത്താവ് ബാബു രാജും. 2002ലാണ് ഇരുവരും വിവാഹിതരായത്. കൊച്ചിക്കാരിയായ ഗ്ലാഡിസിനെ ആദ്യം വിവാഹം കഴിച്ച്‌ അതിൽ രണ്ടാൺമക്കളും ജനിച്ചിരുന്നു. എന്നാൽ ആ ബന്ധം അവസാനിച്ചത് വിവാഹമോചനത്തിലാണ്. തുടർന്ന് 2004ലാണ് വാണി വിശ്വനാഥിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ജനിച്ചത് ഒരു മകളും ഒരു മകനുമാണ്.

ആർച്ച എന്നു പേരിട്ട മകൾക്ക് ഇപ്പോൾ 20 വയസാണ് പ്രായം. ഡിഗ്രി പഠനം പൂർത്തിയാക്കി പിജി ചെയ്യുന്ന ആർച്ചയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പണ്ട് കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ ആർച്ചയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാൽ മുതിർന്ന കുട്ടിയായപ്പോൾ കണ്ടാൽ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലേക്കാണ് ആർച്ച മാറിയിരിക്കുന്നത്.

മോഡേണായി സുന്ദരിയായ പെൺകുട്ടിയാണ് ആർച്ച. വിദേശത്ത് പിജി പഠനം നടത്തുന്ന ആർച്ച അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ മകളുടെ പിറന്നാൾ ആഘോഷത്തിനായാണ് താരകുടുംബം ഒന്നിച്ചു കൂടിയിരിക്കുന്നത്. ഓറഞ്ച് ടീ ഷർട്ട് ധരിച്ച്‌ മുടി സ്റ്റൈൽ ചെയ്തിട്ടിരിക്കുനന ആർച്ചയുടെ ചിത്രങ്ങൾ കണ്ട് വാണിച്ചേച്ചി ജൂനിയർ എന്നാണ് ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നത്. ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മക്കളും വാണിയും തമ്മിൽ വളരെ നല്ല ബന്ധമാണ് ഉള്ളത്.

Articles You May Like

x