ഒറ്റ ഒരുത്തൻ ആയിപ്പോയി അല്ലെങ്കിൽ ഞാൻ ചവിട്ടിക്കൂട്ടി പൂച്ചക്കിട്ടു കൊടുത്തേനെ, എനിക്ക് ചെയ്യാൻ പറ്റാത്ത പലതും അവൻ ചെയ്യുന്നുണ്ട്; ഇസയെക്കുറിച്ച് ചാക്കോച്ചൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ ഒരാളാണ് കുഞ്ചാക്കോ ബോബൻ. താരത്തെപ്പോലെ തന്നെ മകൻ ഇസയും ആളുകൾക്ക് സുപരിചിതനാണ്. മകൻറെ കുസൃതികളെപറ്റി പലപ്പോഴും ചാക്കോച്ചൻ വാചാലൻ ആകാറുണ്ട്. കുഞ്ചാക്കോ ബോബൻ ഇപ്പോൾ താരം ഇസയെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എനിക്ക് ചെയ്യാൻ പറ്റാത്ത പലകാര്യങ്ങളും അവൻ ചെയ്യുന്നുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്. ഉദാഹരണമായി പറഞ്ഞാൽ പ്രിയയുടെ മൂക്കിടിച്ച് ഷേപ്പ് മാറ്റും അവൻ. ഈയിടെ ഞാൻ കോട്ടയ്ക്കലിൽ ഷൂട്ടിന് പോയ സമയത്ത് രാത്രി പ്രിയയുടെ ഒരു കോൾ വന്നിരുന്നു. കാര്യം തിരക്കിയപ്പോൾ ഇസയെ പറ്റിയുള്ള പരാതിയാണ്. അന്ന് പ്രിയ പറഞ്ഞത് ഇങ്ങനെയാണ്…

ഒറ്റയൊരുത്തനായി പോയി അല്ലെങ്കിൽ ഞാൻ ചവിട്ടിക്കൂട്ടി പൂച്ചക്ക് ഇട്ടു കൊടുത്തേനെ. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഒരു ഫോട്ടോ അയക്കാം എന്ന് മറുപടി. നോക്കിയപ്പോൾ പ്രിയയുടെ മൂക്കിടിച്ച് ഷേപ്പ് മാറ്റിയിരിക്കുന്നു. ഉള്ളിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും ഞാൻ നന്നായി അഭിനയിച്ചു. എനിക്ക് സന്തോഷിക്കാൻ കിട്ടിയ അവസരമായിരുന്നല്ലോ അത്. ആ സാരമില്ല പോട്ടെ എന്നൊക്കെ പറഞ്ഞ് പ്രിയ ആശ്വസിപ്പിച്ചിരുന്നു എന്നും അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറയുകയുണ്ടായി. ഇപ്പോൾ സത്യം വെളിപ്പെടുത്തിയുള്ള അഭിമുഖം പ്രിയ കണ്ടതിനെ പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ അഭിമുഖം കണ്ടതിനുശേഷം ഉള്ള ചാക്കോച്ചന്റെ അവസ്ഥ എന്താകും, പ്രിയ ഷേപ്പ് മാറ്റിയോ, ഇടിച്ച് ഇഞ്ച പരിവമാക്കിയോ, ഇത് ചേച്ചി കണ്ടാൽ ചേട്ടന്റെ കാര്യം പോക്കാ എന്നൊക്കെയാണ് കമൻറുകൾ വരുന്നത്.

അപ്പൻറെ വാടക ഗുണ്ടാ ആണോ ഇസ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പ്രിയ ഗർഭിണിയായിരുന്നപ്പോൾ പെൺകുഞ്ഞ് ആയിരിക്കും എന്നാണ് കരുതിയത്. സഹോദരിമാർക്കെല്ലാം ആൺകുട്ടികളാണ്. ഇതിൽ ഒരു മാറ്റം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഞങ്ങൾക്കും ആൺകുഞ്ഞ് തന്നെ ജനിച്ചു. ദൈവം തന്ന സമ്മാനമായതുകൊണ്ടാണ് ഇവനെ ഇസഹാക്ക് എന്ന പേരിട്ടതെന്ന് മുൻപ് ചാക്കോച്ചൻ പറഞ്ഞിരുന്നു. 14 വർഷം കുഞ്ഞ് ഇല്ലാതിരുന്നതിന്റെ വിഷമം പ്രിയയെ അലട്ടിയപ്പോഴൊക്കെ ചാക്കോച്ചൻ ആണ് സ്നേഹത്തോടെ ആശ്വാസവുമായി എത്തിയത്. സങ്കടങ്ങൾ വരുമ്പോൾ കൂടുതൽ ചേർത്തു പിടിക്കാറുണ്ടെന്ന് ആ പിന്തുണ പറഞ്ഞറിയിക്കാത്തത് ആകാനാണെന്ന് മുൻപ് പ്രിയ വെളിപ്പെടുത്തിയിരുന്നു.

x