“കുറെ വർഷങ്ങളായി കഠിനമായ വേദനയായിരുന്നു , പിന്നീട് സർജറി” രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയ നടി ലിയോണ ലിഷോയ്

പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് ലിയോൺ ലിഷോയ്. അടുത്ത സമയത്ത് തനിക്കുള്ള ആരോ​ഗ്യ പ്രശ്നത്തെക്കുറിച്ച്നടി തുറന്ന് പറഞ്ഞിരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോ​ഗമായിരുന്നു ലിയോണയ്ക്ക് ഉണ്ടായിരുന്നത്. ആർത്തവ വേദനയെ നിസാരമായി കാണരുത് എന്നും, കഠിനമായ വേദന ഉള്ളവർ പരിശോധന നടത്തണമെന്നും ആണ് നടി പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ രോ​ഗം കൊണ്ട് താൻ ബുദ്ധിമുട്ടിയതിനെക്കുറിച്ച് പറയുകയാണ് ലിയോണ. അമൃത ടിവിയിൽ റെഡ് കാർപറ്റ് പരിപാടിയിൽ എത്തിയപ്പോൾ ആണ് നടി മനസ് തുറന്നത്. ഈ കാര്യത്തെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് സ്ത്രീ ശരീരത്തിൽ ആർത്തവം ഉണ്ടാവുമ്പോൾ രക്തം മുഴുവനായും പുറത്ത് പോവാതെ എവിടെയെങ്കിലും തങ്ങി നിൽക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത് എന്നാണ്.

ഇതെന്ത് കൊണ്ടാണെന്ന് സത്യത്തിൽ ഇത് കണ്ട് പിടിച്ചിട്ടില്ല. ഇതിന് മരുന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പക്ഷെ ഇതിന് കുറേ രോ​ഗലക്ഷണങ്ങൾ പൊതുവെ കണ്ടുവരുന്നുണ്ട്. ‘അത് വളരെ സാധാരണമായ ചില ലക്ഷണങ്ങൾ മാത്രമാണ്. ഞാനൊരു സർജറി ചെയ്തിട്ടുണ്ടായിരുന്നു ആ സർജറി വഴിയാണ് എനിക്ക് എൻഡോമെട്രിയോസിസ് പ്രശ്നം ഉണ്ടെന്ന് മനസ്സിലായത്. സർജറി അപ്പോൾ ചെയ്തില്ലെങ്കിൽ അറിയില്ലാരുന്നു. ഒരുപാട് ഗുരുതരം ആയാൽ മാത്രമേ സ്കാനിൽ മനസിലാകുകയുള്ളൂ. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ പല വർഷങ്ങളായി ഈ വേദന സഹിച്ച് ജീവിക്കുന്നുണ്ടാവും’പീരിയഡ്സിലെ വേദന നമ്മൾ വളരെ സാധാരണ ആയി കരുതുന്ന ഒന്നാണ്. കുറേ വർഷങ്ങളായി എനിക്ക് തീവ്രമായ വേദന ആയിരുന്നു അനുഭവപെട്ടത്. വീട്ടിൽ അമ്മയോട് പറഞ്ഞാലും സുഹൃത്തുക്കളോട് പറഞ്ഞാലും പീരിയഡ്സ് അല്ലേ, അതിനിപ്പോൾ എന്താണെന്ന് അവർ പറയും.

വയറ് വീർക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ചില സാഹചര്യത്തിൽ ഉണ്ടാവും. ‘സർജറി കഴിഞ്ഞപ്പോൾ ആണ് രോ​ഗം കണ്ടെത്തിയത്. പക്ഷെ ഇതിന് യഥാർത്ഥത്തിൽ മരുന്നില്ലായിരുന്നു. ​ഹോർമോൺ ​ഗുളികകൾ തനിക്ക് നൽകി. ഹോർമോൺ ​ഗുളികകൾ കഴിക്കുമ്പോൾ നമ്മുക്ക് മൂഡ് സ്വിം​ഗ്സ് വരും . അതെന്റെ ജോലിയെയും വ്യക്തി ജീവിതത്തെയും വരെ ബാധിച്ച് തുടങ്ങി’ . ഇതിനെക്കുറിച്ച് ആ സമയത്ത് എന്നോട് ചോദിച്ചാൽ പറയാനും കഴിയില്ല. . ട്വൽത്ത് മെൻ സെറ്റിലാണ് കുറേയധികം ആൾക്കാരുള്ള സെറ്റിൽ ആദ്യമായി ചെല്ലുന്നത്. അപ്പോൾ ഞാൻ ഹോർമോൺ ടാബ്ലറ്റ് കഴിക്കുമായിരുന്നു. എനിക്ക് എല്ലാരുടെയും ഇടയിൽ നിൽക്കാൻ പറ്റുന്നില്ല’ ഒറ്റയ്ക്ക് തന്നെ നില്കാൻ തോന്നുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിഷമമാവുമോ എന്ന് വിചാരിച്ചിട്ട് ഞാൻ അങ്ങോട്ട് പോവാതെ മാറി ഇരിക്കും. പിന്നീടാണ് എനിക്ക് മനസ്സിലായത് ഞാൻ കഴിക്കുന്ന ഹോർമോണൽ ​ഗുളികളുടെ സൈഡ് എഫക്ട് ആണ് ഡിപ്രഷൻ‌ .

അതിത്തിരി സീൻ ആയിരുന്നു”ലാലേട്ടൻ എന്നെ റാമിന്റെ സെറ്റിൽ കണ്ടിട്ടുണ്ട്. റാമിന്റെ സെറ്റിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ട്വൽത്ത് മാന്റെ സെറ്റ് എന്ന് പറയുന്നത്. ലാലേട്ടൻ എന്നെ അപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ആ സമയത്ത് എന്നോട് ചോദിച്ചു എന്താണ് എന്റെ പ്രശ്നമെന്ന്. അപ്പോൾ ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു. ഹോർമോൺ ​ഗുളികകളെന്ന് പറഞ്ഞപ്പോൾ തന്നെ അത് കഴിക്കാതെ ഇരിക്കാൻ അദ്ദേഹം ഉപദേശിച്ചു. ഒപ്പം ലാലേട്ടൻ എനിക്ക് ഒരു ഡോക്ടറെ നിർദ്ദേശിച്ചിരുന്നു. ആയുർവേദ ഡോക്ടറാണ് പോയി കാണണം എന്നും പറഞ്ഞു’. ഈ ഡോക്ടറെ കണ്ട ശേഷം നല്ല മാറ്റമുണ്ട്. ഒരു വർഷമായി ചികിത്സ നടത്തുന്നെന്നും ഇപ്പോൾ പ്രതീക്ഷ തോന്നുന്നുണ്ട് എന്നും ലിയോണ പറഞ്ഞു’

 

x