വരദയും ഞാനും പിരിഞ്ഞാൽ നിങ്ങൾക്കെന്താ, നിന്റെയൊക്കെ വീട്ടിലെ കാര്യമന്വേഷിക്കാൻ ഞാൻ വരുന്നില്ലല്ലോ ; പൊട്ടിത്തെറിച്ചു ജിഷിൻ

മലയാളം ടെലിവിഷൻ രംഗത്ത് വളരെയധികം സജീവമായ രണ്ടു വ്യക്തികളാണ് ജിഷിനും വരദയും. നിരവധി ആരാധകരാണ് ഇവർക്ക് സീരിയൽ രംഗത്ത് ഉള്ളത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന പരമ്പരയിലൂടെയാണ് ഇരുവരും കുടുംബജീവിതത്തിലേക്ക് കടക്കാമെന്ന് തീരുമാനത്തിലെത്തുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ വിവാഹം അന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നായികയും വില്ലനും തമ്മിലുള്ള പ്രണയം ആയിരുന്നു ഈ വാർത്തയ്ക്ക് കാരണം ആയിരുന്നത്. വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം തന്നെയായിരുന്നു ഇരുവരും നയിച്ചിരുന്നത്.

ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. ജിഷിനും വരദയും മകനും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരുടെയും ബന്ധത്തിൽ ചെറിയ വിള്ളൽ വീണു എന്നും ഇവർ തമ്മിൽ പിരിയുകയാണ് എന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗികമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് ജിഷിൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽപൂവ് എന്ന സീരിയലിൽ ആണ് ജിഷിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 

നിങ്ങൾ തമ്മിൽ വിവാഹമോചിതരായി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ടല്ലോ, ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു അവതാരിക ജിഷിനോട് ചോദിച്ചത്. വ്യക്തമായ രീതിയിൽ തന്നെയാണ് ജിഷിൻ ഇതിന് മറുപടി പറയുന്നതും, ഞാനും ഭാര്യയും തമ്മിൽ പിരിഞ്ഞാൽ എന്ത് പിരിഞ്ഞില്ലങ്കിൽ എന്ത്. അത് മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല. പിന്നെ എന്തിനാണ് അതിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്.

അത് ഒരാളുടെ സ്വകാര്യമായ കാര്യമല്ലേ. മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് നമ്മൾ തിരക്കാൻ പോകേണ്ട ആവശ്യമുണ്ടോ.? എങ്കിലും നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഇല്ലന്ന് അറിയാൻ ആഗ്രഹിക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന നിരവധി ആളുകളുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത് എന്നും അവതാരിക പറയുന്നുണ്ട്. ഇതിനു മറുപടിയായി ജിഷിൻ പറഞ്ഞത് വിവാഹമോചിതനായിട്ടില്ല, ആകുമ്പോൾ അറിയിക്കാം എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾക്ക് ഒരു മറുപടി എന്ന നിലയിലും ജിഷിൻ സംസാരിക്കുന്നുണ്ടായിരുന്നു.

ഇത്തരം വാർത്തകൾക്കുള്ള മറുപടി എന്റെ ഭാര്യ തന്നെ പറഞ്ഞു കഴിഞ്ഞു. എന്റെ മൂക്കുമുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നാണ് അവൾ പറഞ്ഞത്. അത് ഒരു ക്ലാസ്സ്‌ മറുപടിയാണ്. അതിൽ കൂടുതൽ ഞാൻ ഇനി എന്താണ് പറയാനുള്ളത് എന്നും ജിഷിൻ ചോദിക്കുന്നുണ്ട്. വിവാഹമോചിതനായിട്ടില്ല നിലവിൽ എന്നും, ആവുകയാണെങ്കിൽ അറിയിക്കാമെന്നും കുറച്ചു സമയം തരണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. ഈ കാര്യത്തിൽ ഒരു പൂർണമായ അഭിപ്രായം പറയാൻ ഇരുവരും തയ്യാറാകുന്നില്ല എന്നതാണ് സത്യം.

x