ഭാര്യ ജോലിക്ക് പോകുമ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെയും വീട്ടുകാര്യങ്ങളും നോക്കുന്ന രീതിയിലേക്ക് നാട് വളരണം: സൗഭാ​ഗ്യ വെങ്കിടേഷ്

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സോഷ്യൽ ലോകത്തിന്റെ താരറാണിയായ സൗഭാഗ്യ. താര കല്യാണും സൗഭാ​ഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്. ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ ജോലിക്ക് പോകുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ. പരമ്പരാഗത രീതിയില്‍ നിന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നുവെന്ന പുരോഗമനത്തിലേക്കു മാത്രമേ നമ്മുടെ നാട് എത്തിയിട്ടുള്ളുവെന്നും, മറിച്ച്‌ ഭാര്യ ജോലിക്ക് പോകുമ്പോള്‍ ഭർത്താവ് കുഞ്ഞിനെയും വീട്ടു കാര്യങ്ങളും നോക്കുന്ന രീതിയിലേക്കും വളരണമെന്നും സൗഭാഗ്യ പറയുന്നു.

ഇരുവരുടെയും കുട്ടിക്കാല പ്രണയത്തെക്കുറിച്ചും സൗഭാഗ്യ സംസാരിച്ചു. ഡാൻസ് ക്ലാസില്‍ വന്ന് പൂവും കൊണ്ട് നില്‍ക്കുമെന്നും അമ്മ താര കല്യാണ്‍ അത് പിച്ചിപ്പറിച്ച്‌ കളയുമെന്നും സൗഭാഗ്യ പറയുന്നു. കൂടാതെ അർജുനെ വീട്ടിലിരുത്തി തനിക്ക് ജോലിക്ക് പോകാനാണ് താത്പര്യമെന്നും സൗഭാഗ്യ പറയുന്നുണ്ട്. അർജുനും അതാണ് ഇഷ്ടം.

സൗഭാഗ്യക്കും അർജുനും വളർത്ത് മൃഗങ്ങളോടും വണ്ടികളോടും പ്രത്യേക സ്നേഹമാണ്. ഇരുവരും ഒന്നിക്കാനുള്ള ഒരു കാരണവും ഇതാണ് എന്നും ആരാധകർ പറയുന്നുണ്ട്.അർജുനും അത് ഇഷ്ടമാണെന്ന് നടൻ തുറന്നു പറയുന്നുണ്ട്. അതേസമയം മുത്തശ്ശി സുബ്ബലക്ഷ്മിയുടെ മരണത്തിന് ശേഷം മുത്തശ്ശിയുടെ വീട് വൃത്തിയാക്കുന്നതും അലമാരയിലെ വസ്തുക്കള്‍ കാണിക്കുന്ന വ്ളോഗുകളെല്ലാം വൈറലായിരുന്നു.

 

x