ഇപ്പൊ തന്നെ 150 കിലോ ഉണ്ടല്ലോ എന്ന് പരിഹാസം , നടി മഞ്ജു പത്രോസിന്റെ വർക്ഔട്ട് വീഡിയോയ്ക്ക് താഴെ പരിഹാസ കമെന്റുകൾ

നടി മഞ്ജു പത്രോസിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. നിരവധി വീഡിയോകളും മിനിസ്ക്രീൻ പരമ്പരകളിലും സജീവമായി ഇടപെടുന്ന മഞ്ജു പത്രോസ് തന്റെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് മഞ്ജു സ്വന്തമായി ഒരു വീട് സ്വന്തമാക്കിയത്. പലപ്പോഴും സൈബർ ആക്രമണം അടക്കം നേരിടേണ്ടി വന്ന ഒരാൾ കൂടിയാണ് മഞ്ജു പത്രോസ്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സിമിയുമായുള്ള സൗഹൃദത്തിന് പോലും ദ്വയാർത്ഥം കണ്ടുപിടിച്ചവരാണ് സോഷ്യൽ മീഡിയയിൽ ഉള്ളവർ. അതുകൊണ്ടുതന്നെ പലപ്പോഴും ഇരുവർക്കും എതിരെ വിമർശനങ്ങൾ ഉന്നയിച്ച് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു. തങ്ങൾക്കും കുടുംബം ഉണ്ടെന്നും ഇത്തരത്തിലുള്ള പരിഹാസങ്ങൾ ഒഴിവാക്കണമെന്നും അടുത്തിടെ മഞ്ജു തുറന്നു പറയുകയും ചെയ്തു.

സിമി തൻറെ നല്ല സുഹൃത്താണെന്നും തന്റെ സുഖത്തിലും സന്തോഷത്തിലും എന്നും അവളോപ്പം ഉണ്ടായിരുന്നു എന്നുമാണ് മഞ്ജു മുൻപ് വ്യക്തമാക്കിയത്. തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് യാതൊരു വിലയും നൽകാതെയാണ് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒരുപാട് പേർ പരിഹസിക്കുമ്പോഴും തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പറയാനാണ് മഞ്ചുപത്രോസ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പരിഹാസങ്ങളാണ് ഉയരുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ബോഡി ഷേയ്മിങ് തന്നെയാണ് എന്ന് പറയാം. ഇപ്പോൾ തന്നെ കണ്ടാൽ 150 കിലോ ഉണ്ടല്ലോ എന്നാണ് ചിലർ കമൻറ് ആയി കുറിക്കുന്നത്. വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ എന്നും അത് തന്നെ ചെയ്യും എന്നും തങ്ങളുടെ നമ്മുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളും അവർക്ക് അറിയില്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു

താരം പങ്കുവെച്ചിരിക്കുന്നത് ഒരു പ്രമോഷൻ വീഡിയോ ആണെന്ന് പോലും ഓർക്കാതെയാണ് ചിലർ ഇതിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഒരു മാസത്തെ കൃത്യമായ വർക്കൗണ്ടിലൂടെ താൻ നാല് കിലോ വരെ കുറച്ചു എന്നാണ് മഞ്ജു പ്രമോഷൻ വീഡിയോയിൽ പറയുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മഞ്ജു പത്രോസിനെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞത്.സിനിച്ചനുമായുള്ള ദാമ്പത്യ ജീവിതവും വീട്ടിലെ കഷ്ടപ്പാടുകളും ഒക്കെ ബിഗ് ബോസ് ഹൗസിൽ എത്തിയ മഞ്ജു തുറന്നു പറഞ്ഞിരുന്നു.

x