“വിവാഹത്തിനു ശേഷം ആ ധാരണ തെറ്റായിരുന്നെന്നു മനസിലായി”..വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി അർച്ചന കവി

നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടിയാണ് അര്‍ച്ചന കവി. നീലത്താമരയിലെ കുഞ്ഞിമാളു എന്ന അര്‍ച്ചനയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അതിലെ അഭിനയത്തിന് അര്‍ച്ചനയ്ക്ക് മികച്ച പുതുമുഖ നായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിക്കുകയും ചെയ്തു. പിന്നീട് മമ്മി ആന്‍ഡ് മീ, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ നായികയായെത്തുകയും ചെയ്തു അര്‍ച്ചന. ഇടയ്ക്ക് അഭിനയരംഗത്തു നിന്നു ഇടവേള എടുത്തെങ്കിലും സമീപകാലത്തത് റാണി രാജ എന്ന ടിവി പരമ്പരയിലൂടെ താരം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈയടുത്ത കാലത്ത് ഒരു മാധ്യമവുമായി നടന്ന അഭിമുഖത്തില്‍ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അര്‍ച്ചന പങ്കുവയ്ക്കുകയുണ്ടായി. ഭര്‍ത്താവായിരുന്ന അബീഷുമായി പിരിയാനുണ്ടായ കാരണം, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളാണ് താരം പങ്കുവച്ചത്.

‘ അബീഷും ഞാനും കുട്ടിക്കാലം മുല്‍ക്കേ സുഹൃത്തുക്കളാണ്. ജീവിതത്തിലെ പ്രധാനകാര്യങ്ങളെല്ലാം ഞങ്ങള്‍ സംസാരിക്കുമായിരുന്നു. അതു കൊണ്ടു തന്നെ ഇരുവര്‍ക്കും തമ്മില്‍ തമ്മില്‍ മനസിലാക്കാന്‍ സാധിക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ വിവാഹത്തിനു ശേഷം ആ ധാരണ തെറ്റായിരുന്നെന്നു മനസിലായി. രണ്ടു പേരുടെയും കാഴ്ചപ്പാട് ഒന്നല്ലെന്നും മനസിലായി. ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കുമുള്ള കഴിവ് വ്യത്യസ്തമായിരുന്നു. ഇമോഷണല്‍ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ അബീഷിന് അറിയില്ല. എന്നാല്‍ അബീഷ് വളരെ പ്രാക്ടിക്കലുമാണ്. എനിക്കാകട്ടെ, എന്ത് കാര്യമാണെങ്കിലും അത് തുറന്ന് സംസാരിക്കണം. ഞാന്‍ അങ്ങനെയാണ് ശീലിച്ചിരിക്കുന്നത്. എല്ലാം ചര്‍ച്ച ചെയ്യുന്ന ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത്. കുട്ടിക്കാലം മുതല്‍ എന്റെ അച്ഛനും അമ്മയുമായി എന്തും തുറന്ന് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നു. ‘ അര്‍ച്ചന പറഞ്ഞു.

വിവാഹത്തിനു ശേഷം ഒരുമിച്ചുള്ള ജീവിതമാണ് ആഗ്രിച്ചത്. എന്നാല്‍ അബീഷിന്റെ കാഴ്ചപ്പാട് ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു. ഇവിടെ നിന്നു കൊണ്ട് ഞാന്‍ എന്റെ കരിയറുമായി മുന്നോട്ടുപോകണമെന്നും അബീഷിനെ വല്ലപ്പോഴും കാണണമെന്നുമായിരുന്നു അബീഷ് ആഗ്രഹിച്ചത്. എന്നാല്‍ പരസ്പരം കാണാന്‍ സാധിക്കാത്ത അവസ്ഥ എനിക്ക് ആലോചിക്കാന്‍ പോലുമാകില്ലായിരുന്നു. ഇത്തരത്തില്‍ രണ്ട് പേരുടെയും കാഴ്ചപ്പാട് രണ്ടാണെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടു പേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. കല്യാണം എന്ന ചിന്ത തന്നെ ഇപ്പോള്‍ പേടിപ്പെടുത്തുന്നുണ്ടെന്ന് താരം പറയുന്നു. ഇനി രണ്ടാമതൊരു വിവാഹ ആലോചനയുമായി ആരെങ്കിലും വരികയാണെങ്കില്‍ അവരോട് എന്ത് മറുപടി പറയണമെന്നും അറിയില്ല.
വിവാഹം കഴിയുന്നതും ഒരുമിച്ച് ജീവിക്കാനാകുന്നതും ഒരു ഭാഗ്യമാണ്. ഒരു വിളിയെന്നൊക്കെ പറയാറില്ലേ. അതു പോലെയാണ് വിവാഹം. ആ വിളി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല-അര്‍ച്ചന പറഞ്ഞു.

x