തുണിയുടുക്കാതെ വന്നാൽ പ്രശ്‌നമില്ല, ഒരു പയ്യൻ അടുത്ത് വന്നു ഫോട്ടോ എടുക്കാൻ നിന്നപ്പം നീ വലിയ പതിവൃത ചമഞ്ഞല്ലോ: സാനിയക്കെതിരെ സോഷ്യൽ മീഡിയ

മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്.

ഗ്ലാമറസ് ലുക്കിൽ നടന്ന് വന്ന് കാറിലേക്ക് കയറുന്ന സാനിയയുടെ വീഡിയോ നടി തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്‌റ്റൈലിഷ് മേക്കോവർ എന്ന് ഒറ്റനോട്ടത്തിൽ പറയാവുന്ന നടിയുടെ ലുക്കിനും വസ്ത്രത്തിനുമെതിരെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

‘ഇവൾ വെൽഡിങ് വർക്ക്‌ഷോപ്പിന്റെ മുന്നിൽ കൂടെയാണോ പോകുന്നത് ഇത്രയും ലൈറ്റ് അടിക്കാൻ? ഇവൾക്കൊരു കീറാത്ത ഡ്രസ്സ് വാങ്ങി കൊടുക്കാൻ ഇവിടെ ആരും ഇല്ലേ? ഉദയനാണ് താരം സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം നടന്ന് വരുന്നത് പോലെയുണ്ട്. ഇവളാരാണെന്നാണ് വിചാരം, നീയേതാ.

ഒരു പയ്യൻ അടുത്ത് വന്നു ഫോട്ടോ എടുക്കാൻ നിന്നപ്പം നീ വലിയ പതിവൃത ചമഞ്ഞല്ലോ. അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു. ഇപ്പോൾ തുണി ഊരി കാണിക്കാം. അതിന് നിനക്ക് പ്രശനം ഇല്ല അല്ലേ?’, എന്നിങ്ങനെ സാനിയയെ കളിയാക്കിയും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

പതിനഞ്ച് വയസിൽ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന സിനിമയിലെ നായിക വേഷം നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തു. തുടക്കത്തിൽ ട്രോളുകളാണ് ലഭിച്ചതെങ്കിലും അത് പ്രശസ്തിയിലേക്ക് ഉയർത്താൻ നടിയെ സഹായിച്ചു. എന്നാൽ അത്യാവശ്യം ഗ്ലാമറസായി എത്തുന്ന നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമർശിക്കപ്പെടാറുള്ളത്.

x