“ആരുടെയോ കരങ്ങളാൽ അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗായിക” , മലയാളി പ്രേഷകർ കുയിൽ നാദം എന്ന് വിശേഷിപ്പിച്ച ഗായിക രാധിക തിലകിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

സംഗീത പ്രേമികൾക്കിടയിൽ വളരെയധികം പ്രിയപ്പെട്ട ഒരു പേരാണ് രാധിക തിലക് എന്ന പേര്. ” മായാമഞ്ചലിൽ” എന്ന് തുടങ്ങുന്ന ഗാനം മാത്രം മതി രാധികയെ പ്രേക്ഷകർക്ക് ഓർമിക്കുവാൻ. കുയിൽനാദം എന്നായിരുന്നു രാധികയുടെ പ്രകടനത്തെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു രാധികയുടെ ഗാനാലാപനം. വളരെ വ്യത്യസ്തമായ ഒരു സംഗീതം. എന്റെ ഉള്ളുടുക്കും കൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു. മോഹൻലാൽ ചിത്രം ആയ ഗുരുവിലെ ദേവസംഗീതം തുടങ്ങിയ ഗാനങ്ങളൊക്കെ രാധികയെ ഓർമിക്കുവാൻ മലയാളികൾക്ക് ലഭിച്ച ഒരുപിടി ഗാനങ്ങൾ ആണ്. വളരെ വ്യത്യസ്തമായ ഗാനാലാപന ശൈലിയായിരുന്നു എങ്കിലും രാധികയെ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. ജീവിതത്തിലെ മനോഹരമായ ശ്രുതികൾക്ക് താളമിടാതെ രാധിക മൺമറഞ്ഞു പോയിരുന്നു. വളരെ അകാലത്തിൽ തന്നെ. അത് ഓരോരുത്തരെയും വേദനയിലാഴ്ത്തിയ ഒരു വാർത്ത തന്നെയായിരുന്നു എന്നതാണ് സത്യം.

1970ൽ എറണാകുളത്ത് ജനിച്ച രാധിക ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു. ദൂരദർശനിലെ ഗാനങ്ങളിലൂടെയാണ് രാധിക പ്രശസ്തിയായത്. സംഘഗാനം എന്ന ചിത്രത്തിൽ പാടിയ പുൽക്കൊടിത്തുമ്പിലും ആണ് താരത്തിന്റെ ശ്രദ്ധ നേടിയ ഗാനം. ഇരുന്നൂറിലധികം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ഒക്കെ തന്നെ താരം പാടിയിട്ടുണ്ട്. ചില ആൽബങ്ങളിലും പാടിയിട്ടുണ്ട്. സുരേഷ് കൃഷ്ണ എന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ്. താരത്തെ കൂടുതലായും പ്രശസ്തയാക്കിയത് മായാമഞ്ചലിൽ എന്ന ഗാനം തന്നെയാണ്. രാധികയെ കുറിച്ച് ഗിരീഷ് വർമ ബാലുശ്ശേരി മ്യൂസിക് സർക്കിളിൽ മുൻപ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ” മായാമഞ്ചലിൽ, കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്. അവരുടെ ഭൗതികശരീരം ഈ ലോകം വിട്ടു പോയാലും അവരിവിടെ അവശേഷിച്ചു പോയ ചില കലാസൃഷ്ടികളാൽ എന്നും അവർ ഓർമ്മിക്കപ്പെടും എന്നതാണ് സത്യം.

എഴുത്തുകാരായാലും പാട്ടുകാരായാലും മനസ്സുകളിൽ സംരക്ഷിക്കപ്പെടുന്നത് കൂടാതെ എന്നേക്കുമായി അതിന്റെ നിലനിൽപ്പിനായി ഇന്ന് പല സാങ്കേതികവിദ്യകളും നിലവിലുമുണ്ട്. ഗാനങ്ങൾക്ക് ആണ് അത് ഏറെ പ്രയോജനപ്പെടുന്നത്. നഷ്ടപ്പെട്ടേക്കാവുന്ന പഴയ ഗാനങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ഇന്ന് ഇന്റർനെറ്റ് സംവിധാനങ്ങൾ പല ശേഖരങ്ങളിലായി കാലങ്ങളെ അതിജീവിച്ചുകൊണ്ട് ഇവിടെ തന്നെ ഉണ്ടാകും. ശബ്ദങ്ങളുടെ മേളനങ്ങൾ ആണല്ലോ സംഗീതം എന്ന് പറയുന്നത്. അതിൽ ഈണ മധുരങ്ങൾ ചേർന്ന അലിയുമ്പോൾ മധുരിക്കുന്നത് മനസ്സും മോഹങ്ങളും തന്നെയല്ലേ. ഏതോ കാലത്തിന്റെ ഇടനാഴിയിൽ നിന്നും ഒരു ഈണം മധുരം മൂളി ആരോ അവർ മണ്ണിനോട് ചേർന്നിട്ട് കാലങ്ങൾ കഴിഞ്ഞു. സുന്ദരമായ ആ ദേഹം ഇന്നില്ല എന്നിരുന്നാലും, ആ ശബ്ദത്തിന്റെ അലയോലികൾ ഇന്നും കണ്ണീരാക്കിക്കൊണ്ട് ഇവിടെയൊക്കെ ഉണ്ട്. രാധിക തിലക് ഒരു അപൂർവ ശബ്ദത്തിനു ഉടമയായിരുന്നു. അവരോട് ചേർത്തുവയ്ക്കാൻ പ്രമുഖ ഗായികമാരെ ഉണ്ടാവു. മലയാളത്തിന്റെ ഗായികയായിട്ടും നമ്മൾ ഏറെ അവസരങ്ങൾ നൽകാതെ ഒതുക്കി കളഞ്ഞ ഒരു പെൺകുട്ടി. പാട്ടിന്റെ അപാരസാധ്യതകൾ കഴിവായി തെളിയിക്കപ്പെടേണ്ടതായിരുന്നു ആരുടെയൊക്കെയോ കൈകൾ അണിയറയിൽ പ്രവർത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവൾ.

പറയാതെ വയ്യ അത്രയ്ക്ക് മധുരം ആയിരുന്നു രാധികയുടെ ശബ്ദം. അനുഭവങ്ങൾ സൃഷ്ടിക്കപ്പെടാൻ യോഗം ഉണ്ടായില്ല. ഉണ്ടായത് വളരെ കുറച്ചു മാത്രം എങ്കിലും ആ ഗാന വീചികളിൽ തൊട്ടുരുമ്മി പോകുമ്പോള്‍ അറിയാം അതിന്‍റെ മൃദുലത എത്ര വലുതാണെന്ന്. 1989 മുതൽ മലയാളത്തിൽ പാടാൻ എത്തിയെങ്കിലും വെറും ഇരുപതിൽ താഴെ വർഷങ്ങളെ സജീവമാവാൻ സാധിച്ചുള്ളൂ. ആദ്യത്തെ രണ്ടുവർഷം കഴിഞ്ഞപ്പോൾ തന്നെ രാധികയുടെ മാസ്റ്റർപീസ് പിറന്നു. ഒറ്റയാൾപട്ടാളത്തിലേ ഗാനവുമായി ഇവിടെ തന്റെ വേര് ഉറപ്പിക്കുവാൻ രാധിക ഒരു ശ്രമം നടത്തി, ബന്ധുവായ വേണുഗോപാലമോത്ത് അത്രയേറെ മനോഹരമായ ഒരു ഗാനം. മറ്റൊരു ഭാഗ്യം ശ്രീ ശരത് സാറിന്റെ ഈണത്തിൽ ഒരു നല്ല തുടക്കം കിട്ടിയതിൽ ആണ്. അതുകൊണ്ടൊന്നും ഭാഗ്യം തെളിഞ്ഞിരുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് കടന്നുപോകുന്നത്. രാധിക തിലക് എന്ന ഗായികയെ അത്രത്തോളം മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരുപാട് വാക്കുകൾ ഉണ്ട് ഇതിൽ.

x