സുധിയുടെ കുടുംബത്തെ പാതിവഴിയിൽ ഉപേക്ഷിക്കില്ല, കുടുംബത്തിനും മക്കൾക്കും അത്താണിയായി ഞങ്ങൾ ഒപ്പമുണ്ട്; സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൈകോർത്ത് ഫ്ലവേഴ്സും 24 ന്യൂസ് ചാനലും

കേരളക്കരയെ ഒന്നാകെ ചിരിപ്പിച്ചാണ് സുധി ലോകത്തോട് വിട പറഞ്ഞത്. അവസാനസമയത്തും വേദിക്ക് മുന്നിൽ ആളുകളുടെ നിറഞ്ഞ കൈയ്യടിക്ക് മുന്നിൽ ഹാസ്യ കഥാപാത്രങ്ങളും കൗണ്ടറുകളും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ സുധി ഇനി ഓർമ്മയാണെന്നത് വിശ്വസിക്കാൻ ഇപ്പോഴും കുടുംബത്തിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കഴിയാത്ത അവസ്ഥയാണ്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. വാരിയെല്ല് തകർന്നതാണ് പ്രധാന മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവസാന നിമിഷത്തിലും സുധി ഏറെ ആഗ്രഹിച്ചിരുന്നത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നമായിരുന്നു

പതിനാറാം വയസ്സിൽ കലാജീവിതം ആരംഭിച്ച സുധി ഇന്നോളം പ്രയത്നിച്ചത് അത്രയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആയിരുന്നു. കൊല്ലം സ്വദേശി ആണെങ്കിലും കോട്ടയം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ രേഷ്മയുടെ സ്വദേശമാണ് കോട്ടയം. ഇന്നു രാവിലെയാണ് സുധിയുടെ മൃതദേഹം ഇവിടെക്ക് എത്തിച്ചത്. വാടകവീട്ടിൽ താമസിച്ചിരുന്ന സുധി മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപും സുഹൃത്തുക്കളിലും സഹപ്രവർത്തകരുമായ പ്രിയപ്പെട്ടവരോട് തന്റെ വീട് എന്ന സ്വപ്നത്തെ പറ്റി തുറന്നു പറഞ്ഞിരുന്നു. പ്രണയ വിവാഹത്തിൽ ഉണ്ടായ ആദ്യ മകൻ രാഹുൽ അടക്കം രണ്ട് ആൺമക്കളാണ് സുധിക്ക് ഉള്ളത്. ആദ്യഭാര്യ ഒന്നര വയസ്സുള്ള കുഞ്ഞിനെ കയ്യിൽ തന്നിട്ട് മറ്റൊരാൾക്കൊപ്പം പോവുകയായിരുന്നു

ആ വേദന തരണം ചെയ്യുവാൻ സുധിയ്ക്ക് എന്നും താങ്ങായത് രേണു ആയിരുന്നു. രാഹുലിനെ രേണു സ്വന്തം മകനെ പോലെയാണ് നോക്കുന്നത് എന്ന് മുൻപ് സുധി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷക്കാരമായി ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലെ നിറസാന്നിധ്യമായിരുന്നു കൊല്ലം സുധി. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സുധിയ്ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് ഫ്ലവേഴ്സും 24 ന്യൂസ് ചാനലും. സുധിയുടെ കുടുംബത്തെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല. ഒരു കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു സുധി. അതുകൊണ്ട് സുധിയുടെ ആഗ്രഹമായ വീട് എന്ന സ്വപ്നം ഫ്ലവേഴ്സും 24 ചേർന്ന് സാക്ഷാത്കരിക്കും ഒപ്പം സ്തുതിയുടെ മക്കളുടെ പഠനവും ചാനൽ ഏറ്റെടുക്കുമെന്നും ശ്രീകണ്ഠൻ നായർ വ്യക്തമാക്കുകയുണ്ടായി.

x